November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കുംഭമേള: പൊതുജനാരോഗ്യ നടപടികള്‍ കേന്ദ്രം അവലോകനം ചെയ്യും

1 min read

ന്യൂഡെല്‍ഹി: ഏപ്രില്‍ ഒന്നിന് ഹരിദ്വാറിലാരംഭിക്കുന്ന കുംഭമേളയിലെ മെഡിക്കല്‍ പരിചരണവും പൊതുജനാരോഗ്യ ക്രമീകരണങ്ങളും കേന്ദ്ര സംഘം അവലോകനം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഒരു സംഘമായിരിക്കും ഇത് പരിശോധിക്കുക. സംഘത്തെ ഡയറക്ടര്‍ സുര്‍ജിത് കുമാര്‍ സിംഗ് നയിക്കും. മേളയില്‍ കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായി ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ നടപ്പാക്കുന്നതില്‍ സംഘം ശ്രദ്ധ കേന്ദ്രീകരിക്കും. മുന്‍പ് സംസ്ഥാനത്തിന് നല്‍കിയ അടിസ്ഥാനതല ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതുസംബന്ധിച്ച വിവരങ്ങളും കേന്ദ്രസംഘം അവലോകനം ചെയ്യും.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

കുംഭമേളയ്ക്കുള്ള വൈദ്യസഹായം, പൊതുജനാരോഗ്യ ക്രമീകരണം എന്നിവ അവലോകനം ചെയ്യുന്നതിനായി സുര്‍ജിത് കുമാര്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെയും എന്‍സിഡിസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഹരിദ്വാറിലേക്ക് അയച്ചതായി മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കോവിഡ് -19 സാഹചര്യം കാരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കുംഭമേള ഒരു ചെറിയ കാലയളവിലാണ് നടക്കുക. ഉത്തരാഖണ്ഡ് സര്‍ക്കാരിന്‍റെ ഉത്തരവ് പ്രകാരം ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 30 വരെയാണ് മേള നടക്കുക. അവസാന കുംഭമേള 2010 ജനുവരി 14 നും ഏപ്രില്‍ 28 നും ഇടയില്‍ ഹരിദ്വാറില്‍ നടന്നു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
Maintained By : Studio3