October 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാക്സിന്‍ വിതരണം : രാജ്യം സൃഷ്ടിച്ചപ്രതിച്ഛായ വ്യവസായികള്‍ ഉപയോഗപ്പെടുത്തണമെന്ന് മോദി

1 min read

'വാക്സിനുകള്‍ വാക്സിനുകള്‍ക്കും ഫാര്‍മസ്യൂട്ടിക്കലുകള്‍ക്കും അതീതമായ ഒരു ഇന്ത്യ ബ്രാന്‍ഡ് സൃഷ്ടിക്കും. ഈ സൗഹാര്‍ദ്ദം നാം ഉപയോഗിക്കണം. ഇത് എല്ലാ മേഖലകളെയും സഹായിക്കും. പിഎല്‍ഐ പദ്ധതിയുടെ വിജയം ഇതിനെ പിന്തുണയ്ക്കും,' പ്രധാനമന്ത്രി പറഞ്ഞു.

ന്യൂഡെല്‍ഹി: ലോകമെമ്പാടുമുള്ള കോവിഡ് -19 വാക്സിന്‍ വിതരണത്തില്‍ രാജ്യം സൃഷ്ടിച്ച പ്രതിച്ഛായ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ വ്യവസായസമൂഹത്തെ ഉദ്ബോധിപ്പിച്ചു. ഒപ്പം മേഖലയിലുടനീളം ആഗോള ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.നിതി ആയോഗും വാണിജ്യ വ്യവസായ മന്ത്രാലയവും ചേര്‍ന്ന് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്‍റീവ് (പിഎല്‍ഐ) പദ്ധതി സംബന്ധിച്ച് സംഘടിപ്പിച്ച വെബിനാറിനെ അഭിസംബോധന ചെയ്ത മോദി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മേഖലകളിലുടനീളം 520 ബില്യണ്‍ ഡോളറിന്‍റെ ഉല്‍പ്പാദനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

‘വാക്സിനുകള്‍ വാക്സിനുകള്‍ക്കും ഫാര്‍മസ്യൂട്ടിക്കലുകള്‍ക്കും അതീതമായ ഒരു ഇന്ത്യ ബ്രാന്‍ഡ് സൃഷ്ടിക്കും. ഈ സൗഹാര്‍ദ്ദം നാം ഉപയോഗിക്കണം. ഇത് എല്ലാ മേഖലകളെയും സഹായിക്കും. പിഎല്‍ഐ പദ്ധതിയുടെ വിജയം ഇതിനെ പിന്തുണയ്ക്കും,’ പ്രധാനമന്ത്രി പറഞ്ഞു. 13 മേഖലകളിലാണ് പിഎല്‍ഐ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.ആ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഇരട്ടിയാക്കും. ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിക്കുന്നത് സമ്പദ്വ്യവസ്ഥയില്‍ ആവശ്യകത സൃഷ്ടിക്കുകയും ചെയ്യും. ഇതിനകം പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ നിന്നുള്ള പ്രതികരണം പ്രോത്സാഹജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഐടി ഹാര്‍ഡ്വെയര്‍, ടെലികോം ഉപകരണങ്ങള്‍ തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച ചില മേഖലകളായിരുന്നു.

  സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരവും

സപ്ലൈ ചെയിന്‍ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി എംഎസ്എംഇ ഇക്കോസിസ്റ്റം വികസിപ്പിക്കാന്‍ സഹായിക്കുന്ന ആങ്കര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് പിഎല്‍ഐ കാരണമാകുമെന്ന് മോദി പറഞ്ഞു. എംഎസ്എംഇ മേഖലയുടെ നിര്‍വചനത്തിലെ മാറ്റങ്ങള്‍ അത്തരം അനുബന്ധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് കമ്പനികളെ നിക്ഷേപിക്കാന്‍ സഹായിക്കും.ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാകാന്‍ വ്യവസായങ്ങള്‍ ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. ‘ബ്രാന്‍ഡ് ഇന്ത്യ ഇതിനകം ഇവിടെയുണ്ട്, ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക, ഇന്ത്യയില്‍ നിര്‍മിക്കുക, ലോകത്തിനായി നിര്‍മിക്കുക, “അദ്ദേഹം പറഞ്ഞു.

പിഎല്‍ഐ പദ്ധതിയെ സബ്സിഡി പദ്ധതിയായി കാണേണ്ടതില്ലെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. ഫാര്‍മ, ഐടി, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്ക് ആഗോള നിര്‍മാതാക്കളാകാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ‘പദ്ധതി സുതാര്യമാണ്. കമ്പനികളെ തെരഞ്ഞെടുത്തിരിക്കുന്നത് ഒരു മത്സര പ്രക്രിയയിലൂടെയാണ്. നടപ്പാക്കുന്നതിന് വളരെ കര്‍ശനമായ ലക്ഷ്യങ്ങള്‍ വെച്ചിട്ടുണ്ട്. അത് നടപ്പാക്കുകയെന്നതാണ് പ്രധാന വെല്ലുവിളി.ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സഹായിക്കുക, “കാന്ത് പറഞ്ഞു.

  റിപ്പബ്ലിക് എയര്‍വേയ്സ് ഐബിഎസുമായി പങ്കാളിത്തത്തില്‍

ടെക്സ്റ്റൈല്‍സ്, ഇലക്ട്രോണിക്സ്, ഐടി തുടങ്ങിയ എല്ലാ സ്റ്റേക്ക്ഹോള്‍ഡര്‍ വ്യവസായങ്ങളുടെയും മന്ത്രിമാര്‍ വെബിനാറില്‍ പങ്കെടുത്തു. വാണിജ്യം, ഉരുക്ക്, പുനരുപയോഗ ഊര്‍ജ്ജം എന്നിവയുടെ ചുമതലയുള്ള മന്ത്രിമാരും 40 ഓളം പ്രധാന വ്യവസായികള്‍ വെബിനാറില്‍ പങ്കെടുത്തിരുന്നു.

Maintained By : Studio3