കഴിഞ്ഞ വര്‍ഷം ആദ്യപകുതിയില്‍ കുവൈറ്റ്-ദുബായ് വ്യാപാരം 8.52 ബില്യണ്‍ ദിര്‍ഹത്തിലെത്തി
ജിസിസിയില്‍ ദുബായുടെ പ്രധാന വ്യാപാര പങ്കാളികളില്‍ ഒന്നാണ് കുവൈറ്റ്
ദുബായ്: ദുബായും കുവൈറ്റും തമ്മിലുള്ള വ്യാപാരബന്ധം കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 8.52 ബില്യണ്‍ ദിര്‍ഹത്തിലെത്തി. കുവൈറ്റിന്റെ 60ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ദുബായ് കസ്റ്റംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. ജിസിസിയില്‍ ദുബായുടെ പ്രധാന വ്യാപാര പങ്കാളികളില്‍ ഒന്നാണ് കുവൈറ്റ് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.
ദുബായും കുവൈറ്റും തമ്മിലുള്ള മികച്ച വ്യാപാര ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് കൂടുതല്‍ ഊര്‍ജമേകുമെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് മഹ്ബൂബ് മുസബി പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുവൈറ്റുമായുള്ള ദുബായുടെ പങ്കാളിത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടെന്നും ഇത് ഇരു മേഖലകളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ പ്രകടമാണെന്നും അഹമ്മദ് മഹ്ബൂബ് പറഞ്ഞു. കുവൈറ്റുമായി കൂടുതല്‍ ശക്തമായ വ്യാപാരവും യാത്രാബന്ധങ്ങളും സാധ്യമാക്കുന്നതിനായി ദുബായ് കസ്റ്റംസ് നിരന്തരമായി പ്രയത്‌നിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.