November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാഹന വില ഉയരുന്നത് ഒഇഎം കമ്പനികളുടെ ചെലവ് സമ്മര്‍ദം കുറയ്ക്കും: ഇന്‍ഡ് റാ

1 min read

ചെലവ് കുറയ്ക്കാന്‍ എടുക്കുന്ന നടപടികള്‍ ഇന്‍പുട്ട് വിലകള്‍ സാധാരണ നിലയിലായാല്‍ പ്രയോജനം ചെയ്യും

ന്യൂഡെല്‍ഹി: വാഹന വിലക്കയറ്റവും ചെലവ് യുക്തിസഹമാക്കുന്നതിനുള്ള നടപടികളും ഒറിജിനല്‍ എക്യുപ്മെന്‍റ് മാനുഫാക്ചറിംഗ് (ഒഇഎം) കമ്പനികളുടെ ഇന്‍പുട്ട് ചെലവിലെ വര്‍ധന സൃഷ്ടിക്കുന്ന സമര്‍ദ്ധം പരിമിതപ്പെടുത്തുമെന്ന് ഇന്ത്യാ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ട്. എങ്കിലും മൂന്നാം പാദത്തിലെ ലാഭ വിഹിതം നിലനിര്‍ത്തുന്നതിന് ഇത് പര്യാപ്തമാകില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘ഇന്‍പുട്ട് വിലയില്‍ അടുത്തിടെ ഉണ്ടായ വര്‍ധന കാരണം, ഒഇഎമ്മുകളുടെ നാലാം പാദത്തിലെ സ്റ്റാന്‍ഡലോണ്‍ എബിറ്റ്ഡ മാര്‍ജിനുകള്‍ മൂന്നാംപാദത്തിലെ മാര്‍ജിനുകളേക്കാള്‍ 100-200 ബേസിസ് പോയിന്‍റുകള്‍ കുറവായിരിക്കാം,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

വാഹന വിലക്കയറ്റവും ചരക്കുകളുടെ വില കുത്തനെ ഉയരുന്നതിനെ പ്രതിരോധിക്കാന്‍ ഒഇഎമ്മുകള്‍ സ്വീകരിച്ച ചെലവ് യുക്തിസഹീകരണ നടപടികളും പരിമിതമായ ഫലം മാത്രമാണ് ഉണ്ടാക്കുക. വ്യവസായ ഉപവിഭാഗങ്ങളില്‍ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. സെമി കണ്ടക്ടറുകളും മറ്റ് ഇലക്ട്രോണിക് ഘടകങ്ങളും പോലുള്ള ഘടകഭാഗങ്ങളുടെ അപര്യാപ്തത മൊത്തത്തിലുള്ള വാഹന ഉല്‍പ്പാദനത്തെ ബാധിക്കും. ഇത് ആവശ്യകതയില്‍ ഉണ്ടാകാനിടയുള്ള ഉയര്‍ച്ചയെ പരിമിതപ്പെടുത്തുന്നതായിരിക്കും എന്നും ഇന്‍ഡ് റാ വിലയിരുത്തുന്നു.

വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് വിലകള്‍ ഓട്ടോ ഒഇഎമ്മുകളുടെ ദീര്‍ഘകാല ലാഭക്ഷമതയെ ഹ്രസ്വകാലത്തേക്ക് ബാധിക്കുമെങ്കിലും, ചെലവ് കുറയ്ക്കാന്‍ എടുക്കുന്ന നടപടികള്‍ ഇന്‍പുട്ട് വിലകള്‍ സാധാരണ നിലയിലായാല്‍ അവര്‍ക്ക് പ്രയോജനം ചെയ്യും. നിലവില്‍, അസംസ്കൃത വസ്തുക്കളുടെ വില മൊത്തം വരുമാനത്തിന്‍റെ ശരാശരി 65-70 ശതമാനം വരും. വാണിജ്യ വാഹനങ്ങളിലും (സിവി) ട്രാക്ടറുകളിലും ലോഹ ഘടകങ്ങളുടെ അനുപാതം ഭാരത്തിന്‍റെ അടിസ്ഥാനത്തില്‍ 95 ശതമാനത്തിലധികമാണ്. പാസഞ്ചര്‍ വാഹനങ്ങളിലും (പിവി) ഇരുചക്ര വാഹനങ്ങളിലും (2 ഡബ്ല്യു) ഇത് 65-70 ശതമാനം വരും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റീലിന്‍റെ ശരാശരി വില മുന്‍ വര്‍ഷത്തെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 12.6 ശതമാനം വര്‍ദ്ധിച്ചു, അലുമിനിയം, ചെമ്പ് എന്നിവയുടെ വില യഥാക്രമം 8 ശതമാനവും 5 ശതമാനവും വര്‍ദ്ധിച്ചു. മൂന്നാം പാദത്തില്‍ മാത്രം സ്റ്റീല്‍, അലുമിനിയം, ചെമ്പ് എന്നിവയുടെ വില 2019-20 മൂന്നാം പാദത്തെ അപേക്ഷിച്ച് യഥാക്രമം 29 ശതമാനം, 19 ശതമാനം, ഒമ്പത് ശതമാനം എന്നിങ്ങനെ വര്‍ദ്ധിച്ചു. 2021 ജനുവരിയില്‍ സ്റ്റീലിന്‍റെ വില ടണ്ണിന് 73,843 രൂപ എന്ന ചരിത്രത്തിലെ ഉയര്‍ന്ന തലത്തിലേക്ക് ഉയര്‍ന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3