November 11, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടെക്നോപാര്‍ക്ക് സിഇഒ ആയി ഹരിശങ്കര്‍ രാധാകൃഷ്ണന്‍

1 min read

തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്‍റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ഹരിശങ്കര്‍ രാധാകൃഷ്ണന്‍ ചുമതലയേറ്റു. സാങ്കേതികവിദ്യ, ഇ-കൊമേഴ്സ്, കണ്‍സ്യൂമര്‍ ഗുഡ്സ് ആന്‍ഡ് മാനേജ്മെന്‍റ് കണ്‍സള്‍ട്ടിംഗ് എന്നീ മേഖലകളില്‍ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ളയാളാണ് ഹരിശങ്കര്‍. ആമസോണ്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ ആഗോള കമ്പനികളിലും ടാറ്റ ഗ്രൂപ്പ്, ഐടിസി തുടങ്ങിയ മുന്‍നിര ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങളിലും പ്രമുഖ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ആക്സഞ്ചറിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സോഫ്റ്റ് വെയര്‍ പ്രോഗ്രാമറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഹരിശങ്കര്‍ ഐടിസിയില്‍ അഞ്ച് വര്‍ഷത്തോളം സെയില്‍സ്, ഡിസ്ട്രിബ്യൂഷന്‍ സ്ട്രാറ്റജി, ബ്രാന്‍ഡ് മാനേജ്മെന്‍റ് മേഖലകളില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ പ്രമുഖ സ്റ്റുഡന്‍റ് സ്റ്റേഷനറി ബ്രാന്‍ഡുകളിലൊന്നായ ‘ക്ലാസ്മേറ്റു’മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണില്‍ കമ്പനിയുടെ ബിസിനസ് യൂണിറ്റിന്‍റെ വിതരണ തന്ത്രം പുനഃക്രമീകരിക്കുന്നതിനും സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനും നേതൃത്വം നല്‍കി. ആക്സഞ്ചറില്‍ മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റായി സേവനമനുഷ്ഠിച്ച അദ്ദേഹം വിപണി പ്രവേശന മാതൃകകള്‍, വളര്‍ച്ച, ഡിജിറ്റല്‍ പരിവര്‍ത്തനം, അനലിറ്റിക്സ് എന്നിവയില്‍ വിവിധ കോര്‍പ്പറേഷനുകള്‍ക്ക് ഉപദേശങ്ങള്‍ നല്‍കി. അഞ്ച് വര്‍ഷത്തോളം ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ച ഹരിശങ്കര്‍ കമ്പനിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ്പ്ലേസ് ബിസിനസുകളില്‍ ചിലത് കൈകാര്യം ചെയ്തു. ടാറ്റ ഗ്രൂപ്പിന്‍റെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള ബി2ബി ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ ‘ടാറ്റ ബിസിനസ് ഹബ്ബില്‍’ മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചു. ടെക്നോപാര്‍ക്ക് സിഇഒ സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്‍പ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഐടി വിഭാഗമായ യുഎല്‍ ടെക്നോളജി സൊല്യൂഷന്‍സില്‍ സിഇഒ ആയിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് കോഴിക്കോടില്‍ നിന്ന് എം.ബി.എ (പിജിഡിഎം) ബിരുദവും തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് ബിരുദവും നേടിയിട്ടുണ്ട്. വ്യവസായ, അക്കാദമിക് മേഖലകളില്‍ നല്‍കിയ സംഭാവനകളെ മാനിച്ച് 2025-ല്‍ ഹരിശങ്കറിന് ഐഐഎംകെ ഡിസ്റ്റിംഗ്വിഷ്ഡ് അലുമ്നി അവാര്‍ഡ് ലഭിച്ചു.

  ഹഡില്‍ ഗ്ലോബല്‍ 2026 നവംബര്‍ 12-ന്
Maintained By : Studio3