ഐസിഐസിഐ ലൈഫ് ബിഎസ്ഇ 500 മോമെന്റം ക്വാളിറ്റി 50 ഇൻഡക്സ് ഫണ്ട്
മുംബൈ: മികച്ച സാമ്പത്തിക അടിത്തറയും ഓഹരി വിലയിൽ സ്ഥിരമായ മുന്നേറ്റവുമുള്ള കമ്പനികളിൽ നിക്ഷേപിക്കാൻ അവസരം. ബിഎസ്ഇ 500 പട്ടികയിൽനിന്ന് തിരഞ്ഞെടുത്ത 50 കമ്പനികളിൽ നിക്ഷേപം.
വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് മൂന്ന് മാസത്തിലൊരിക്കൽ നിക്ഷേപക്രമം പുനഃക്രമീകരിക്കും.
കൊച്ചി: പുതിയ ഓഹരി നിക്ഷേപ ഓപ്ഷനായ ‘ഐസിഐസിഐ ലൈഫ് ബിഎസ്ഇ 500 മോമെന്റം ക്വാളിറ്റി 50 ഇൻഡക്സ് ഫണ്ട്’ ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് അവതരിപ്പിച്ചു. കമ്പനിയുടെ മിക്ക യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പദ്ധതികളിലും (യുഎൽഐപി) ലഭ്യമാകുന്ന ഈ ഫണ്ട്, മികച്ച സാമ്പത്തിക അടിത്തറയും സ്ഥിരമായ ഓഹരി വില വളർച്ചയുമുള്ള കമ്പനികളിൽ നിക്ഷേപിക്കാൻ അവസരമൊരുക്കുന്നു. ബിഎസ്ഇ 500 പട്ടികയിൽനിന്ന് മോമെന്റം, ക്വാളിറ്റി എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 50 കമ്പനികളിലാണ് ഫണ്ട് നിക്ഷേപിക്കുന്നത്. കമ്പനികളുടെ സാമ്പത്തിക ആരോഗ്യം, വരുമാനശേഷി, ഓഹരി വിലയിലെ വളർച്ച എന്നിവ വിലയിരുത്തിയാണ് നിക്ഷേപങ്ങൾ നടത്തുന്നത്. വിപണിയിലെയും ബിസിനസ് സാഹചര്യങ്ങളിലെയും മാറ്റങ്ങൾക്കനുസരിച്ച് മൂന്ന് മാസത്തിലൊരിക്കൽ നിക്ഷേപക്രമം പുനഃക്രമീകരിക്കുകയും ചെയ്യും. ദീർഘകാല നിക്ഷേപത്തിലൂടെ സമ്പത്ത് വളർത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പുതിയ ഫണ്ടിന്റെ ലക്ഷ്യമെന്ന് ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ മനീഷ് കുമാർ പറഞ്ഞു. 2026 സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച്, കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഫണ്ട് 23.7 ശതമാനം വരെ വാർഷിക വരുമാനം നൽകിയിട്ടുണ്ട്. ഏഴ് വർഷം മുമ്പ് നിക്ഷേപിച്ച ഒരു ലക്ഷം രൂപയുടെ മൂല്യം 4.4 ലക്ഷം രൂപയായി വളരുമായിരുന്നു. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കമ്പനിയുടെ ക്ലെയിം തീർപ്പാക്കൽ അനുപാതം 99.3 ശതമാനമാണ്. അന്വേഷണം ആവശ്യമില്ലാത്ത ക്ലെയിമുകൾ തീർപ്പാക്കാൻ ശരാശരി 1.1 ദിവസം മാത്രമാണ് എടുത്തത്. ഐസിഐസിഐ ലൈഫ് പ്രൊട്ടക്റ്റ് എൻ ഗെയിൻ, സിഗ്നേച്ചർ അഷൂർ, സിഗ്നേച്ചർ, പ്ലാറ്റിനം, വെൽത്ത് എലൈറ്റ് പ്രോ തുടങ്ങിയ കമ്പനിയുടെ മിക്ക യുഎൽഐപി പദ്ധതികളിലും ലൈഫ് പരിരക്ഷയോടൊപ്പം പുതിയ ഫണ്ട് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.icicilife.com സന്ദർശിക്കാം.
