മുത്തൂറ്റ് ഫിൻകോർപ്പ് ഐപിഒയ്ക്ക്
കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗവും സ്വർണ്ണ വായ്പാ ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിച്ച് വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതുമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്കായി സെബിക്ക് ഡിആർഎച്ച്പി സമർപ്പിച്ചു. 3,000 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന തുക പ്രധാനമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമും വൈവിധ്യമാർന്ന വായ്പാ പോർട്ട്‌ഫോളിയോയും ഉൾപ്പെടെയുള്ള ബിസിനസിന്റെ വളര്‍ച്ചയ്ക്കായുള്ള മൂലധന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
