Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സോണി 115 ഇഞ്ച് ട്രൂ ആർജിബി ടെലിവിഷൻ വിപണിയിൽ

1 min read

കൊച്ചി: സോണി ബ്രാവിയ ടിവിയുടെ ഏറ്റവും വലുപ്പം കൂടിയ മോഡലായ ബ്രാവിയ 9IIൻ്റെ 115 ഇഞ്ച് (292 സെ.മീ.) വിപണിയിൽ അവതരിപ്പിച്ചു. സോണിയുടെ ആർജിബി ബാക്ക്‌ലൈറ്റ് മാസ്റ്റർ ഡ്രൈവ് പ്രോ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ അത്യാധുനികമായ ട്രൂ ആർജിബി സാങ്കേതികവിദ്യയിലൂടെ വലിയ സ്ക്രീനിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം സമ്മാനിക്കും. ഇതോടെ സോണിയുടെ ട്രൂ ആർജിബി ബ്രാവിയ ടെലിവിഷൻ ശ്രേണി 55 ഇഞ്ച് (140 സെ.മീ.) മുതൽ 115 ഇഞ്ച് (292 സെ.മീ.) വരെ വ്യാപിച്ചിരിക്കുകയാണ്. വലിയ സ്ക്രീൻ, കൃത്യതയോടെയുള്ള നിറങ്ങൾ, സ്റ്റുഡിയോ നിലവാരത്തിലുള്ള ക്വാളിറ്റി, മികച്ച ശബ്ദ സംവിധാനം എന്നിവയിലൂടെ ചലച്ചിത്ര നിർമാതാക്കൾ ഉദ്ദേശിച്ച അനുഭവം അതേപടി വീടുകളിലെത്തിക്കുകയാണ് ബ്രാവിയ ശ്രേണികളുടെ ലക്ഷ്യം. 115 ഇഞ്ച് ബ്രാവിയ 9II മോഡലിൽ അക്കൗസ്റ്റിക് മൾട്ടി ഓഡിയോ സാങ്കേതികവിദ്യയോടുകൂടിയ 12 സ്പീക്കർ സംവിധാനമാണ് നൽകിയിരിക്കുന്നത്. രണ്ട് സബ്‌വൂഫറുകളും എട്ട് ഫുൾ റേഞ്ച് സ്പീക്കറുകളും രണ്ട് ട്വീറ്ററുകളും ഉൾപ്പെടുന്ന ഈ സംവിധാനം കൂടുതൽ വ്യക്തതയുള്ള സംഭാഷണങ്ങളും മികച്ച ശബ്ദാനുഭവവും നൽകും. 115 ഇഞ്ച് മോഡൽ ഒഴികെയുള്ള ബ്രാവിയ 9II മോഡലുകളിൽ ഇമ്മേഴ്സീവ് ബ്ലാക്ക് സ്ക്രീൻ പ്രോ സാങ്കേതികവിദ്യയും ലഭ്യമാണ്. ഗൂഗിൾ ടിവി പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ട്രൂ ആർജിബി ടെലിവിഷനുകൾ സിനിമകൾ, ടിവി പരിപാടികൾ, ആപ്പുകൾ, ഗെയിമുകൾ എന്നിവ വ്യക്തിഗത താൽപര്യങ്ങൾക്കനുസരിച്ച് ഒരുമിച്ച് ലഭ്യമാക്കുന്നു. ഭാവിയിൽ ഓവർ-ദി-എയർ അപ്ഡേറ്റിലൂടെ ജെമിനി ഫോർ ഗൂഗിൾ ടിവിയും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ സോണി സെൻ്റർ, സോണി എക്സ്ക്ലൂസീവ് സ്റ്റോറുകൾ, ShopatSC.com, പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ, പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ എന്നിവ വഴി ടിവികൾ ലഭ്യമാകും. ബ്രാവിയ 9II 75 ഇഞ്ച് മോഡലിന്റെ എംആർപി ₹8,39,900-ഉം ബെസ്റ്റ് ബൈ വില ₹5,39,990-ഉം ആണ്. 85 ഇഞ്ച് മോഡലിന്റെ എംആർപി ₹9,89,900-ഉം ബെസ്റ്റ് ബൈ വില ₹6,69,990-ഉം ആണ്. 115 ഇഞ്ച് മോഡലിന്റെ എംആർപി ₹45,99,900-ഉം ബെസ്റ്റ് ബൈ വില ₹28,99,990-ഉം ആണ്. ഈ മോഡൽ ഉടൻ ലഭ്യമാകും.

  ധൂത് ട്രാൻസ്മിഷൻ ലിമിറ്റഡ് ഐപിഒ
Maintained By : Studio3