ഐസിഐസിഐ പ്രു വെല്‍ത്ത് ഫോറെവര്‍ ഇന്‍ഷുറന്‍സ്
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ലളിതവും നികുതി കാര്യക്ഷമവുമായ ലെഗസി പ്ലാനിംഗ് സോല്യൂഷന്‍ നല്‍കുന്ന ‘ഐസിഐസിഐ പ്രു വെല്‍ത്ത് ഫോറവര്‍’ അവതരിപ്പിച്ചു. പ്രിയപ്പെട്ടവര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താവിന് 99 വയസ്സ് തികയുന്നത് വരെ ഇന്‍ഷുറന്‍സ് പരിരക്ഷാ തുക ഓരോ മാസവും വര്‍ദ്ധിച്ചു കൊണ്ടിരിക്കും. ആകസ്മിക മരണം സംഭവിക്കുകയാണെങ്കില്‍ നികുതി രഹിതമായ മുഴുവന്‍ ഇന്‍ഷുറന്‍സ് തുകയും ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ലളിതവും ലെഗസി പ്ലാനിംഗ് സോല്യൂഷന്‍ നല്‍കുന്നതിനായി പ്രത്യേകമായി തയ്യാറാക്കിയതാണ് ‘ഐസിഐസിഐ പ്രു വെല്‍ത്ത് ഫോറെവര്‍’. പോളിസി കാലയളവ് വരെ ഉപഭോക്താവ് ജീവിച്ചിരിക്കുകയാണെങ്കില്‍, അടച്ച മുഴുവന്‍ പ്രീമിയം തുകയും തിരികെ നല്‍കുന്നതാണ്. 55 വയസ്സുള്ള സംരംഭകന്‍ ഈ പദ്ധതിയില്‍ ഏഴ് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 30 ലക്ഷം രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍, 1.5 കോടി രൂപയില്‍ ആരംഭിച്ച് തുടര്‍ച്ചയായി വര്‍ധിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പോളിസി ഉടമ 85-ാം വയസ്സില്‍ മരിക്കുകയാണെങ്കില്‍ നികുതിയില്ലാതെ ആനുകൂല്യമായി നോമിനിയ്ക്ക് 10 കോടി രൂപ ലഭിക്കും. ഇത് സംരംഭകന്‍റെ ലെഗസി സംരക്ഷിക്കാനും കുടുംബത്തിന് സാമ്പത്തിക തുടര്‍ച്ച ഉറപ്പാക്കാനും സഹായിക്കും. രാജ്യത്ത് വരുമാനവും ആയുര്‍ദൈര്‍ഘ്യവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലെഗസി പ്ലാനിംഗിന്‍റെ പ്രാധാന്യം വ്യക്തികള്‍ കൂടുതല്‍ തിരിച്ചറിയാന്‍ തുടങ്ങി. ഉപഭോക്താക്കളുടെ ലെഗസി പ്ലാനിംഗ് പ്രക്രിയ ലളിതമാക്കാന്‍ സഹായിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ‘ഐസിഐസിഐ പ്രു വെല്‍ത്ത് ഫോറെവര്‍’ അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ ചീഫ് പ്രോഡക്ട് ഓഫീസറായ വികാസ് ഗുപ്ത പറഞ്ഞു. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ 99 വയസ്സുവരെ തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കും. ഉപഭോക്താവിന് ആകസ്മിക മരണം സംഭവിക്കുകയാണെങ്കില്‍ ഈ പരിരക്ഷാ തുക നികുതി രഹിത ആനുകൂല്യമായി ലഭിക്കും. ഇതുവഴി അടുത്ത തലമുറയ്ക്ക് തടസ്സമില്ലാതെ സമ്പത്ത് കൈമാറാനും അവര്‍ക്കു സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും സാധിക്കും. കൂടാതെ സൗജന്യ ഹെല്‍ത്ത് ചെക്ക്-അപ്പ് സൗകര്യം വിനിയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാനും സംരക്ഷിക്കാനും സഹായിക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 99.3 ശതമാനവുമായി ഇന്‍ഡസ്ട്രിയിലെ തന്നെ മികച്ച ക്ലെയിം സെറ്റില്‍മെന്‍റ് അനുപാതം കമ്പനിക്കുണ്ട്. പരിശോധന ആവശ്യമില്ലാത്ത ക്ലെയിമുകള്‍ തീര്‍പ്പാക്കാനുള്ള ശരാശരി സമയം 1.1 ദിവസമാണ്. അത്യാവശ്യ സമയങ്ങളില്‍ വേഗത്തിലും തടസ്സമില്ലാതെയും ക്ലെയിം തുക ലഭ്യമാക്കാന്‍ സഹായിക്കുന്ന ലളിതവത്കരിച്ച പ്രക്രിയകയാണ് ഐസിഐസിഐ പ്രുഡന്‍ഷ്യനിലുള്ളതെന്ന് വികാസ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.

https://shorturl.fm/HrXb6
https://shorturl.fm/9EQrG
https://shorturl.fm/xvogK