Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എംവീ ഫോട്ടോവോള്‍ടിക് പവര്‍ ഐപിഒയ്ക്ക്

1 min read

കൊച്ചി: എംവീ ഫോട്ടോവോള്‍ടിക് പവര്‍ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 3,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2,143.86 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 856.14 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിക്ക് പ്രീ ഐപിഒയിലൂടെ 428.77 കോടി രൂപ സമാഹരിക്കാനും പദ്ധതിയുണ്ട്. ഇത് പൂര്‍ത്തിയായാല്‍ ഐപിഒയ്ക്കെത്തുന്ന പുതിയ ഓഹരികളുടെ എണ്ണത്തില്‍ മാറ്റമുണ്ടായേക്കും.

  മുത്തൂറ്റ് ഫിനാൻസിന്റെ ആദ്യപാദസംയോജിത അറ്റാദായം 2,825 കോടി രൂപയായി ഉയർന്നു
Maintained By : Studio3