കനോഡിയ സിമന്റ് ഐപിഒയ്ക്ക്

കൊച്ചി: ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിൽ സാറ്റലൈറ്റ് ഗ്രൈൻഡിംഗ് യൂണിറ്റുകൾവഴി പ്രവര്‍ത്തിക്കുന്ന സിമന്റ് നിര്‍മാണ കമ്പനിയായ കനോഡിയ സിമന്റ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പോർട്ട്‌ലാൻഡ് പോസോളാന, കോമ്പോസിറ്റ് തുടങ്ങിയ ബ്ലെൻഡഡ് സിമന്റുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനി പത്ത് രൂപ മുഖവിലയുള്ള 14,913,930 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആനന്ദ് രതി അഡ്വൈസേഴ്‌സ് ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്, വൺവ്യൂ കോർപ്പറേറ്റ് അഡ്വൈസേഴ്‌സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാര്‍.