November 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ശ്രീധര്‍ വെമ്പു ഹഡില്‍ ഗ്ലോബല്‍ 2024 ലെ മുഖ്യ പ്രഭാഷകന്‍

1 min read
തിരുവനന്തപുരം: പ്രമുഖ സാസ് ദാതാവായ സോഹോ കോര്‍പ്പറേഷന്‍റെ സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പു കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനങ്ങളിലൊന്നായ ഹഡില്‍ ഗ്ലോബല്‍-2024 ല്‍ മുഖ്യ പ്രഭാഷകനാകും. നവംബര്‍ 28 മുതല്‍ 30 വരെ കോവളത്താണ് ഹഡില്‍ ഗ്ലോബല്‍ ആറാം പതിപ്പ് നടക്കുന്നത്. നൂതന സാങ്കേതിക വിദ്യകളില്‍ ഗ്രാമീണ യുവതയ്ക്ക് പരിശീലനം നല്‍കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള സോഹോയുടെ സംരംഭം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യാ കേന്ദ്രീകൃത ഗ്രന്ഥരചനയിലൂടെ ശ്രദ്ധേയനായ പ്രമുഖ ചരിത്രകാരനും കലാ-സാഹിത്യ നിരൂപകനുമായ വില്യം ഡാല്‍റിംപിള്‍ ആണ് ഹഡിലിലെ മറ്റൊരു പ്രധാന പ്രഭാഷകന്‍. സമ്മേളനത്തിന്‍റെ സമാപന ദിനത്തില്‍ ‘ദ ഗോള്‍ഡന്‍ റോഡ്: ഹൗ ആന്‍ഷ്യന്‍റ് ഇന്ത്യ ട്രാന്‍സ്ഫോംഡ് ദ വേള്‍ഡ്’ എന്ന തന്‍റെ പുതിയ കൃതിയെക്കുറിച്ച് ഡാല്‍റിംപിള്‍ സംസാരിക്കും. സിറ്റി ഓഫ് ജിന്‍സ്, ദി ലാസ്റ്റ് മുഗള്‍, ദി അനാര്‍ക്കി എന്നിവ ഡാല്‍റിംപിളിന്‍റെ ബെസ്റ്റ് സെല്ലറുകളാണ്. കേരളത്തിന്‍റെ കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ മികവ് പ്രകടിപ്പിക്കാനും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പിക്കുന്നതിനുമുള്ള സാധ്യതകള്‍ തുറന്നിടുന്ന ‘ഹഡില്‍ ഗ്ലോബല്‍-2024’ നവംബര്‍ 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്‍റെ രജിസ്ട്രേഷന്‍ അവസാനിച്ചു. നവംബര്‍ 15 വരെ ടിക്കറ്റിനായി അപേക്ഷിക്കുന്നവരില്‍ നിന്ന്  ലക്കി ഡ്രോ നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭ്യമാക്കാന്‍ അവസരം നല്‍കും. ത്രിദിന സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വിദഗ്ധര്‍, ഇന്നൊവേറ്റേഴ്സ്, മെന്‍റര്‍മാര്‍, ഫണ്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് ‘ഐഎസ്ആര്‍ഒയുടെ കാഴ്ചപ്പാടും ഇന്ത്യന്‍ സ്പേസ് ടെക് കമ്പനികളുടെ വളര്‍ച്ചയും’ എന്ന വിഷയത്തില്‍ നടത്തുന്ന പ്രഭാഷണം ഹഡില്‍ ഗ്ലോബലിലെ ശ്രദ്ധേയ സെഷനുകളിലൊന്നാണ്. ഫിന്‍ലാന്‍ഡ് വിദേശകാര്യ മന്ത്രാലയ കോണ്‍സല്‍ ജനറല്‍ എറിക് അഫ് ഹാല്‍സ്റ്റോം, സ്വിറ്റ്സര്‍ലന്‍ഡ് കോണ്‍സല്‍ ജനറല്‍ ജോനാസ് ബ്രണ്‍ഷ്വിഗ്, യുകെ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഗ്രൂപ്പ് സിഇഒ റിച്ചാര്‍ഡ് മക്കല്ലം, ഓസ്ട്രേലിയ കോണ്‍സല്‍ ജനറല്‍ സിലായ് സാക്കി എന്നിവര്‍ ഉദ്ഘാടന ദിവസം ‘സ്റ്റാര്‍ട്ടപ്പ്-ബിയോണ്ട് ബോര്‍ഡേഴ്സ്’ എന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തന്‍ ഡോ. യു. ഖേല്‍ക്കര്‍, കെഎസ് യുഎം സിഇഒ അനൂപ് അംബിക, ഇന്‍ഫോസിസ് സഹസ്ഥാപകനും കേരള സര്‍ക്കാരിന്‍റെ ഹൈപവര്‍ ഐടി കമ്മിറ്റി വൈസ് ചെയര്‍മാനുമായ എസ്.ഡി ഷിബുലാല്‍ എന്നിവരും സംബന്ധിക്കും. ‘വളരുന്ന സാങ്കേതിക വിദ്യകളും സാങ്കേതിക തരംഗത്തിലേക്കുള്ള കേരളത്തിന്‍റെ പ്രയാണവും’ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, സൈജെനോം ലാബ്സ് സ്ഥാപകനും ചെയര്‍മാനുമായ സാം സന്തോഷ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഫസ്റ്റ് വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, കെഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ‘സര്‍ഗാത്മക-സാംസ്കാരിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാധ്യതകള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ദസ്ത്കര്‍ സൊസൈറ്റി ഫോര്‍ ക്രാഫ്റ്റ്സ് ആന്‍ഡ് ക്രാഫ്റ്റ്സ് പീപ്പിള്‍ ചെയര്‍പേഴ്സണ്‍ ലൈല തയാബ്ജി, നീമാരണ ഹോട്ടല്‍സ് സഹസ്ഥാപകനും ചെയര്‍മാനുമായ അമന്‍ നാഥ്, മ്യൂസിയോ ക്യാമറ സ്ഥാപക ഡയറക്ടര്‍ ആദിത്യ ആര്യ, നെറ്റ്വര്‍ക്ക് ഓഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ എന്‍റര്‍പ്രൈസസ് സിഇഒ കാഞ്ചന കെ.വി, അര്‍ബന്‍ ലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മനസ്വിനി ഹരിഹരന്‍ എന്നിവര്‍ പങ്കെടുക്കും. കാശി ആര്‍ട്ട് ഗാലറി ഡയറക്ടര്‍ ടാനിയ എബ്രഹാം മോഡറേറ്ററായിരിക്കും. നവംബര്‍ 29 ന് ഏവിയേഷന്‍ മേഖലയിലെ സാങ്കേതിക അന്തരീക്ഷത്തെക്കുറിച്ചുള്ള പാനല്‍ സെഷനില്‍ ഈസ് മൈ ട്രിപ്പ് സഹസ്ഥാപകനായ റികാന്ത് പിറ്റി, ആകാശ എയര്‍ സഹസ്ഥാപകനും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ആനന്ദ് ശ്രീനിവാസന്‍, ‘ഫാസ്റ്റ്, ചീപ്പ് ആന്‍ഡ് വൈറല്‍’ രചയിതാവ് ആഷിഷ് ചോപ്ര എന്നിവര്‍ ഈ സെഷനില്‍ സംസാരിക്കും. ‘ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റ്മെന്‍റ് സാഹചര്യങ്ങള്‍’ എന്ന സെഷനില്‍ ആര്‍.ഒ.ഐ വെഞ്ചേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ ലോറ റാഗില്‍, ഡെലോയിതെ തൊഹ്മത്സു വെഞ്ച്വര്‍ സപ്പോര്‍ട്ടിന്‍റെ ഏഷ്യന്‍ മേധാവി തകാഹിസ ഒഹിറ, പോണ്ടക് പാര്‍ട്ണര്‍ പ്രേം ബര്‍ത്തസാരഥി, ഡോക്കറ്റ് ഇന്‍കോര്‍പ്പറേറ്റ് സിഇഒയും കോഫൗണ്ടറുമായ അര്‍ജുന്‍ പിള്ള എന്നിവരാണ് പാനലിസ്റ്റുകള്‍. ഇന്‍വെസ്റ്റര്‍ ചെന്നൈ ഏഞ്ചല്‍സിലെ ചന്തു നായര്‍ മോഡറേറ്ററാകും. അവസാന ദിവസം ‘എഡ്ടെക് സ്റ്റാര്‍ട്ടപ്പുകളുടെ സുസ്ഥിര വളര്‍ച്ച’ എന്ന സെഷനില്‍ സൈലം ലേണിംഗ് സ്ഥാപകന്‍ അനന്തു എസ്, ഇന്‍റര്‍വെല്‍ ലേണിംഗ് പ്ലാറ്റ് ഫോം സ്ഥാപകനും സിഇഒയുമായ റമീസ് അലി, എഡ്യൂപോര്‍ട്ട് സ്ഥാപകന്‍ അജാസ് മുഹമ്മദ് ജാന്‍ഷര്‍ എന്നിവര്‍ സംസാരിക്കും. മാര്‍ക്കറ്റ്ഫീഡ് സ്ഥാപകനും സിഇഒയുമായ ഷാരിഖ് ശംസുദ്ദീന്‍ ആണ് മോഡറേറ്റര്‍. ‘കോര്‍പ്പറേറ്റുകളില്‍ നിന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നേതൃപാഠങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന അവസാന സെഷനില്‍ എച്ച്സിഎല്‍ ടെക്നോളജീസിന്‍റെ എച്ച്സിഎല്‍ എഡ്ടെക് ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്‍റും ഗ്ലോബല്‍ ഹെഡ്ഡുമായ ശ്രീമതി ശിവശങ്കര്‍, ഇന്ത്യ സര്‍വീസ് നൗ മുന്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്‍റും മാനേജിംഗ് ഡയറക്ടറുമായ കമോലിക ഗുപ്ത പെരസ്, സി.കെ ബിര്‍ള ഗ്രൂപ്പ് സിഎംഒ ദീപാലി നായര്‍, ഹീറോ എന്‍റര്‍പ്രൈസ് സ്ട്രാറ്റജിക് പ്ലാനിംഗ് ആന്‍ഡ് പ്രോജക്ട്സ് വൈസ് പ്രസിഡന്‍റ് അജയ് അറോറ എന്നിവര്‍ സംസാരിക്കും. ഓസ്ട്രിയന്‍ ഫെഡറല്‍ ഇക്കണോമിക്സ് ചേംബറിന്‍റെ ഫൗണ്ടര്‍ സര്‍വീസസ് ഉപമേധാവി കാംബിസ് കൊഹന്‍സാല്‍ വജര്‍ഗ, ഓസ്ട്രിയന്‍ എംബസി കൊമേഴ്സ്യല്‍ വിഭാഗത്തിലെ ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ മേധാവി അജയ് സിംഗ്, ഇന്ത്യ ബിസിനസ് ഫിന്‍ലാന്‍ഡ് ടാലന്‍റ് മാനേജര്‍ ശ്രേഷ്ഠ ശര്‍മ്മ, എച്ച്സിഎല്‍ സഹസ്ഥാപകനും ഇന്ത്യയിലെ ഇപിഐസി ഫൗണ്ടേഷന്‍റെ സ്ഥാപകനുമായ ഡോ. അജയ് ചൗധരി, യുണികോണ്‍ ഇന്ത്യ വെഞ്ചേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി, ആസ്ട്ര സെനിക ഇന്ത്യ ഗ്ലോബല്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി സെന്‍റര്‍ മേധാവിയും എംഡിയുമായ ശിവകുമാര്‍ പത്മനാഭന്‍, ടാറ്റ സണ്‍സ് ഗ്രൂപ്പ് ഇന്നവേഷന്‍ വൈസ് പ്രസിഡന്‍റ് രവി അറോറ, മൈക്രോസോഫ്റ്റിലെ ജനറേറ്റീവ് എഐ ഡയറക്ടറും ഇന്ത്യാ കണ്‍ട്രി മേധാവിയുമായ രഞ്ജനി മണി, എഫ്ഐഎസിന്‍റെ ഇന്ത്യ- ഫിലിപ്പീന്‍സ് ടെക്നോളജി സര്‍വീസസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് രാംകുമാര്‍ നാരായണന്‍, ഫിസിക്സ് വല്ലാ സഹ സ്ഥാപകന്‍ പ്രതീക് മഹേശ്വരി, പേടിഎം ചീഫ് പ്രൊഡക്റ്റ് ഓഫീസറും പേടിഎം ഇന്‍സൈഡര്‍ സ്ഥാപകനുമായ ശ്രേയസ് ശ്രീനിവാസന്‍, ടി.വി.സി ഫാക്ടറി എം.ഡി കൂടിയായ നടന്‍ സിജോയ് വര്‍ഗീസ്, ലണ്ടന്‍ ആന്‍ഡ് പാര്‍ട്ണേഴ്സ് വൈസ് പ്രസിഡന്‍റ് ദിവ്യ ബജാജ് തുടങ്ങിയവരും ഹഡില്‍ ഗ്ലോബലിലെ പ്രധാന പ്രഭാഷകരാണ്.
  ഐസറിൽ പിഎച്ച്.ഡി
Maintained By : Studio3