October 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഹൃദയാരോഗ്യ അവബോധം കുറയുന്നു

മുംബൈ: സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്, രാജ്യത്തെ ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ചിത്രം വെളിപ്പെടുത്തുന്ന ഇന്ത്യ വെല്‍നെസ് ഇന്‍ഡക്‌സ് 2024ന്റെ ഏഴാം പതിപ്പ് ഇന്ന് പുറത്തിറക്കി. ഏറ്റവും പുതിയ പഠന പ്രകാരം ഹൃദ്രോഗ ലക്ഷണങ്ങളെക്കുറിച്ച് 89 ശതമാനംപേരും അവബോധം അവകാശപ്പെടുന്നു ണ്ടെങ്കിലും 25 ശതമാനം ഇന്ത്യക്കാര്‍ക്ക് മാത്രമെ ഹൃദ്രോഗത്തിന്റെ യഥാര്‍ഥ ലക്ഷണങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്നുള്ളൂ. സമഗ്രമായ ഈ റിപ്പോര്‍ട്ട് വിവിധ പ്രായക്കാര്‍ക്കിടയില്‍ ഡിജിറ്റല്‍ ആരോഗ്യ സാങ്കേതിക വിദ്യകളുടെ കൂടിയ സ്വാധീനവും ആരോഗ്യത്തെക്കുറിച്ചുള്ള ബോധ്യവും എടുത്തുകാണിക്കുന്നു. ശാരീരികം, മാനസികം, കുടുംബം, സാമ്പത്തികം, ജോലി, സാമൂഹികം എന്നിങ്ങനെ ആറ് തൂണുകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ചട്ടക്കൂട് അടിസ്ഥാനമാക്കിയുള്ളതാണ് ഐസിഐസിഐ ലൊംബാര്‍ഡിന്റെ വെല്‍നെസ് ഇന്‍ഡക്‌സ്. എന്‍സിസിഎസ് എ, ബി കാറ്റഗറികളില്‍നിന്നുള്ള 18 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള 69 ശതമാനം പുരുഷന്മാരും 31 ശതമാനം സ്ത്രീകളും അടങ്ങുന്നവരാണ് സര്‍വെയില്‍ പ്രതികരിച്ചത്. ഇന്ത്യയിലുടനീളം 19 നഗരങ്ങളില്‍ ഈ പഠനം സംഘടിപ്പിച്ചു. നഗരങ്ങളിലും ഇന്ത്യയുടെ വെല്‍നെസ് ലാന്‍ഡ്‌സ്‌കേപിന്റെ സമഗ്രമായ പ്രാതിനിധ്യം ഉറപ്പാക്കുന്നു. ഹൃദയാരോഗ്യവും ആരോഗ്യത്തിന്റെ ആറ് തൂണുകളും തമ്മിലുള്ള നിര്‍ണായക ബന്ധത്തെ റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. ശാരീരിക ക്ഷേമമാണ് മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ 58 ശതമാനവും. ശരിയായ വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും ഹൃദയ സംബന്ധമായ ആരോഗ്യത്തിന്റെ പ്രധാന പങ്ക് വഹിക്കുന്നു. മാനസികാരോഗ്യം മൊത്തത്തിലുള്ള ക്ഷേമത്തിന്റെ 18 ശതമാനം സംഭാവന ചെയ്യുന്നു. സ്‌ട്രെസ് മാനേജുമെന്റ് വഴി മികച്ച ഹൃദയാരോഗ്യം നേടാം. സാമ്പത്തികവും സാമൂഹികവും കുടുംബവും ജോലി സ്ഥലത്തെ ക്ഷേമവുമാണ് മറ്റ് പ്രധാന ഘടകങ്ങള്‍. ജീവിത ശൈലി തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചും വൈകാരിക പിന്തുണ നല്‍കുന്നതിലൂടെയും സമ്മര്‍ദഘടകങ്ങള്‍ ലഘൂകരിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താം. ‘ഞങ്ങളുടെ വെല്‍നെസ് സൂചിക 2024 ഇന്ത്യയുടെ ആരോഗ്യ സാഹചര്യങ്ങളെക്കുറിച്ചുള്ള നിര്‍ണായക ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. ശാരീരിക ആരോഗ്യം, കുടുംബത്തിന്റെ ഡൈനാമിക്‌സ്, സാമ്പത്തിക സ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട് മില്ലേനിയലുകള്‍ നേരിടുന്ന വെല്ലുവിളികള്‍ അവരുടെ മൊത്തത്തിലുള്ള ആരോഗ്യ സൂചികയില്‍ മൂന്ന് പോയന്റ് ഇടിവിന് കാരണമായി. ഹൃദയാരോഗ്യ ബോധവത്കരണത്തിലെ വിടവ്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന സമ്മര്‍ദം എന്നിവ കൂടിച്ചേര്‍ന്ന് കൂടുതല്‍ ഫലപ്രദമായ ആരോഗ്യ അവബോധത്തിന്റെ അടിയന്തിര ആവശ്യകത അടിവരയിടുന്നു. ആരോഗ്യ സാങ്കേതിക വിദ്യ അതിന് ഒരുപരിധിവരെ പരിഹാരം നല്‍കുന്നു. അതേസമയം, കോര്‍പ്പറേറ്റ് വെല്‍നെസ് ഡിമാന്‍ഡ് സംരംഭങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു. ലോക ഹൃദയദിനം ആചരിക്കുന്ന വേളയില്‍, സമഗ്രമായ ഹൃദയാരോഗ്യ വിദ്യാഭ്യാസത്തോടൊപ്പം ഈ സ്ഥിതിവിവരക്കണക്കുകള്‍ ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനും നൂതനമായ ഇന്‍ഷുറന്‍സ് സൊലൂഷനുകളുടെ ആവശ്യകതയെ മുന്നില്‍ കൊണ്ടുവരുന്നു. ഐസിഐസിഐ ലൊംബാര്‍ഡില്‍, ബോധവത്കണ വിടവുകള്‍ നികത്തുന്നതിനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും തലമുറകളിലുടനീളം മൊത്തത്തിലുള്ള ക്ഷേപം പരിപോഷിപ്പിക്കുന്നതുമായ പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിന് ഈ കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിഞ്ജാബദ്ധരാണ്’ റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിച്ച് ഐസിഐസിഐ ലൊംബാര്‍ഡിലെ മാര്‍ക്കറ്റിങ്, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ ഹെഡ് ഷീന കപൂര്‍ പറഞ്ഞു.

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024

പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍: ഹൃദയാരോഗ്യ അവബോധവും അപകട ഘടകങ്ങളും: 84 ശതമാനം ഇന്ത്യക്കാര്‍ക്കും വിവിധ ഹൃദ്രോഗങ്ങളെക്കുറിച്ച് അറിയാമെങ്കിലും കൃത്യമായ രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതില്‍ കാര്യമായ വിടവുണ്ട്. 40 ശതമാനം പേര്‍ മാത്രമേ നെഞ്ചുവേദനയോ അസ്വസ്ഥതയോ ഹൃദ്രോഗമായി ബന്ധപ്പെടുത്തുന്നുള്ളൂ. 36 ശതമാനം പേര്‍ മാത്രമാണ് ശ്വസതടസ്സം സാധ്യതയുള്ള ഒരു ലക്ഷണമായി തിരിച്ചറിയുന്നത്. കൂടാതെ തെറ്റായ ഉറക്കശീലങ്ങളിലെ ഹൃദ്രോഗത്തിനുള്ള ഒരു അപകടഘടകമാണെന്ന് 33 ശതമാനം പേര്‍ തെറ്റായി വിശ്വസിക്കുന്നു. യഥാര്‍ഥ ഹൃദ്രോഗ ഘടകങ്ങളെ കുറിച്ചുള്ള അറിവ് നല്‍കലിന്റെ നിര്‍ണായക ആവശ്യകത ഇത് എടുത്തുകാണിക്കുന്നു.

  സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി കാമ്പസില്‍ ആയുര്‍വേദ ഗവേഷണത്തിനായി മികവിന്‍റെ കേന്ദ്രം

കോര്‍പറേറ്റ് ഇന്ത്യയുടെ വെല്‍നെസ് വെല്ലുവിളികള്‍: കോര്‍പറേറ്റ് ജീവനക്കാര്‍ക്കിടയിലെ മാനസികാരോഗ്യം 60 ആണ്. മൊത്തത്തിലുള്ള ജനസംഖ്യാ സ്‌കോര്‍ ആയ 69നേക്കാള്‍ വളരെ കുറവാണിത്. കോര്‍പറേറ്റ് തൊഴിലാളികളുടെ സാമ്പത്തിക ക്ഷേമം 54 ആണ്. പൊതുജനങ്ങള്‍ക്കിത് 63 ആണ്. ജോലി സ്ഥലത്തെ ആരോഗ്യ സംരംഭങ്ങളുടെ നിര്‍ണായക ആവശ്യകതയെ ഇത് എടുത്തുകാണിക്കുന്നു. ആരോഗ്യ സാങ്കേതിക വിദ്യയുടെ ഉപയോഗവും മൊത്തത്തിലുള്ള ആരോഗ്യവും തമ്മില്‍ കാര്യമായ ബന്ധമുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. ഫിറ്റ്‌നസ് ട്രാക്കിങ് ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തുന്ന വ്യക്തികള്‍ അവരുടെ വെല്‍നെസ് സ്‌കോര്‍ 72 റിപ്പോര്‍ട്ട് ചെയ്യുന്നു. അല്ലാത്തവരുടെ സ്‌കോര്‍ 54 ആണ്. 18 പോയന്റിന്റെ വ്യത്യാസം വ്യക്തിഗത ക്ഷേമത്തില്‍ ആരോഗ്യ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതില്‍ മികച്ച സ്വാധീനം അടിവരയിടുന്നു. 70 ശതമാനം ഇന്ത്യക്കാരും ആരോഗ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ പഠിക്കാനോ സോഷ്യല്‍ മീഡയ ഉപയോഗിക്കുന്നു. ഇന്‍സ്റ്റാഗ്രാം 87 %, യുട്യൂബ് 81% എന്നിവ പ്രധാന പങ്ക് വഴിക്കുന്നു.

  ഐന്‍സര്‍ടെക്ക് ടെക്നോപാര്‍ക്കില്‍

മാനസിക ആരോഗ്യ ആശങ്ക വര്‍ധിക്കുന്നു: 80% ഇന്ത്യക്കാരും സ്ഥിരമായി സമ്മര്‍ദത്തിന്റെ ഒരു ലക്ഷണമെങ്കിലും അനുഭവിക്കുന്നുണ്ടെന്ന് വനിതകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നു. പരിമുറുക്കമോ വിഷാദ ലക്ഷണങ്ങളോ ഇല്ലാത്തവര്‍ മാനസികവും കുടുംബപരവുമായ ആരോഗ്യ സ്‌കോറുകള്‍ ഗണ്യമായി കാണിക്കുന്നു.

 

Maintained By : Studio3