ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് 2024 സാമ്പത്തിക വര്‍ഷത്തെ നാലാം പാദ ഫലവും വാര്‍ഷിക ഫലവും പ്രഖ്യാപിച്ചു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 24,861 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷത്തെ 9,580 കോടി രൂപയെ അപേക്ഷിച്ച് 160 ശതമാനമാണ് വാര്‍ഷിക ലാഭ വര്‍ധനവ്. അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനവും മുന്‍ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് 11 ശതമാനവും വര്‍ധിച്ച് 2023 സാമ്പത്തിക വര്‍ഷത്തെ 42,946 കോടി രൂപയില്‍ നിന്നും 49,894 കോടി രൂപയിലെത്തി. നാലാം പാദത്തില്‍ 4.06 ശതമാനമാണ് പലിശയില്‍ നിന്നുള്ള അറ്റ ലാഭം.