Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുറവങ്കര-പ്രൊവിഡന്‍റ് ഹൗസിങ് ലിമിറ്റഡ് പ്രീമിയം റസിഡന്‍ഷ്യല്‍ പ്രോജക്ട് ഇടപ്പള്ളിയില്‍

കൊച്ചി, ഫെബ്രുവരി 17, 2022: പുറവങ്കര ഗ്രൂപ്പിന്‍റെ പൂര്‍ണ്ണ സബ്സിഡിയറി ആയ പ്രൊവിഡന്‍റ് ഹൗസിങ് ലിമിറ്റഡ് കേരളത്തിലെ ആദ്യ പ്രോജക്റ്റിന് തുടക്കം കുറിക്കുന്നു. കൊച്ചിയിലെ പ്രൊവിഡന്‍റ് വിന്‍വര്‍ത്തിന്‍റെ അവതരണം കമ്പനി പ്രഖ്യാപിച്ചു. നഗരത്തിനായി ആസൂത്രണം ചെയ്തിട്ടുള്ള ഈ പ്രോജക്റ്റിന് 3000 കോടി രൂപയുടെ പദ്ധതി മൂല്യമുള്ളതായി കമ്പനി വൃത്തങ്ങൾ പറയുന്നു. പ്രൊവിഡന്‍റ് സണ്‍വര്‍ത്ത്, പ്രൊവിഡന്‍റ് പാര്‍ക്ക് സ്ക്വയര്‍, അഡോറ ഡി ഗോവ എന്നിവയടക്കമുള്ള പദ്ധതികളുടെ വിജയത്തിനു ശേഷമാണ് പ്രൊവിഡന്‍റ് ഈ പുതിയ പ്രോജക്ട് പ്രഖ്യാപിക്കുന്നത്.

ലക്ഷ്വറിയും അഫോഡബലിറ്റിയും പരസ്പരം പൊരുത്തപ്പെട്ടിരിക്കുന്നു എന്നതാണ് പ്രൊവിഡന്‍റ് ഹൗസിങിനു പിന്നിലുള്ള ചാലക ശക്തികളിലൊന്ന് എന്ന് പുറവങ്കര ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അഷീഷ് പുറവങ്കര ചൂണ്ടിക്കാട്ടി. കേരളത്തിലെ തങ്ങളുടെ ആദ്യ പ്രീമിയം അഫോഡബിള്‍ പ്രോജക്റ്റിന് കൊച്ചിയില്‍ തുടക്കം കുറിക്കുന്നതില്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നഗരം അതിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുകയും അതോടൊപ്പം തന്നെ സാംസ്ക്കാരിക തലസ്ഥാനമായി സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിനു തങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ പുതിയ നീക്കത്തിലൂടെ നഗരത്തില്‍ ഒരു നാഴികക്കല്ലു സൃഷ്ടിക്കുകയും താമസക്കാര്‍ക്കായി അതുല്യമായ ഒരു ജീവിത അനുഭവം പ്രദാനം ചെയ്യുകയുമാണ് എന്ന് അദ്ദേഹം പറഞ്ഞു. പുറവങ്കര ഗ്രൂപ്പിന്‍റെ സിഇഒ അഭിഷേക് കപൂര്‍, പ്രൊവിഡന്‍റ് ഹൗസിങ് ലിമിറ്റഡിന്‍റെ സിഒഒ മല്ലാന്ന സസാലു എന്നിവര്‍ക്കൊപ്പം ഈ പ്രോജക്റ്റ് വന്‍ വിജയമാകുമെന്ന് തനിക്കുറപ്പാണ്. കേരളത്തില്‍ തങ്ങളുടെ പുതിയ അധ്യായം ആരംഭിക്കുന്നതില്‍ താന്‍ ഏറെ ആവേശഭരിതനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍

വാസ്തുശില്‍പ മൂല്യങ്ങളും നഗരത്തിന്‍റെ ആഗ്രഹങ്ങളും സന്തുലനം ചെയ്തുള്ളതാണ് പ്രൊവിഡന്‍റ് വിന്‍വര്‍ത്ത് എന്ന് പുറവങ്കര ലിമിറ്റഡ് സിഇഒ അഭിഷേക് കപൂര്‍ പറഞ്ഞു. ആശയം മുതല്‍ നിര്‍മാണം വരെയുള്ള എല്ലാ തലങ്ങളിലും ഈ പദ്ധതി മലബാറിന്‍റെ ധനികമായ പാരമ്പര്യം ഉള്‍ക്കൊള്ളുന്നുണ്ട്. റീട്ടെയില്‍, കമേഴ്സ്യല്‍ ഘടകങ്ങളോടെ ഇടപ്പള്ളിയിലെ ഏറ്റവും വലിയ സമ്മിശ്ര വികസനമായിരിക്കും ഇത്. എല്ലായിപ്പോഴും എന്നതു പോലെ തങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണന എന്നത് വീടു വാങ്ങുന്നവരുടെ ജീവിത ശൈലി ഉയര്‍ത്തുകയും മികച്ചതാക്കുകയും ചെയ്യുന്ന ഗുണമേന്‍മയുള്ള വീടുകള്‍ ലഭ്യമാക്കുക എന്നതായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഫിസാറ്റിൽ പത്തിലേറെ അന്തർദേശിയ ലാബുകൾക്ക് അനുമതി

കഴിഞ്ഞ 13 വര്‍ഷമായി പ്രൊവിഡന്‍റ് ഹൗസിംഗ് ലിമിറ്റഡ് രാജ്യത്തെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റില്‍ ആധിപത്യം പുലര്‍ത്തുന്നത് തുടരുന്നു. പുറവങ്കര ഗ്രൂപ്പിന്‍റെ ലോഞ്ച് പൈപ്പ്ലൈനിന്‍റെ 42% പ്രൊവിഡന്‍റ് ഹൗസിങ് ലിമിറ്റഡ് ആണ്. ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ, ഗോവ, കൊച്ചി, കോയമ്പത്തൂര്‍, മംഗലാപുരം എന്നീ 9 നഗരങ്ങളിലായി 21 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള പ്രോജക്ടുകള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. അതില്‍ 12 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള പ്രോജക്ടുകള്‍ ഉപയോക്താക്കള്‍ക്ക് കൈമാറി കഴിഞ്ഞു.

  ജര്‍മ്മന്‍ വാണിജ്യ സഹകരണ പരിപാടിയിലേക്ക് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്

 

 

 

 

Maintained By : Studio3