December 3, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

100 കോടി ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി രാജ്യം ആശങ്കയില്‍ നിന്ന് ആത്മവിശ്വാസത്തിലേക്ക്

1 min read

ഇന്ത്യ 100 കോടി ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എഴുതിയ ലേഖനം

പ്രതിരോധ കുത്തിവയ്പു പരിപാടി ആരംഭിച്ച് ഏകദേശം 9 മാസത്തിനുള്ളില്‍, 2021 ഒക്ടോബര്‍ 21ന്, 100 കോടി ഡോസ് വാക് സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇന്ത്യ. കോവിഡ്-19നെതിരായ പോരാട്ടത്തില്‍ ഇതൊരു മികച്ച മുന്നേറ്റമാണ്. പ്രത്യേകിച്ചും 2020ന്‍റെ തുടക്കത്തിലുായ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍. അതിവേഗം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊിരിക്കുന്ന അജ്ഞാതവും അദൃശ്യവുമായ ഒരു ശത്രുവിനെയാണു നേരിട്ടത് എന്നതിനാല്‍തന്നെ അപ്രതീക്ഷിതമായിരുന്നു അപ്പോഴത്തെ സാഹചര്യം. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പുപരിപാടിയുടെ ഫലമായി ആശങ്കയില്‍ നിന്ന് ആത്മവിശ്വാസത്തിലേക്ക് നാമെത്തിച്ചേരുകയും നമ്മുടെ രാജ്യം കരുത്താര്‍ജിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ സമൂഹത്തിലെ നിരവധി വിഭാഗങ്ങള്‍ പങ്കുചേര്‍ന്ന ഭഗീരഥ പ്രയത്നമായിരുന്നു അത്. ഓരോ കുത്തിവയ്പിനായും ഒരു ആരോഗ്യപ്രവര്‍ത്തകന്‍ രണ്ടു മിനിറ്റാണ് എടുത്തത് എന്നു കണക്കാക്കി ഇതിന്‍റെ തോതു നമുക്കു പരിശോധിക്കാം. ഈ നിരക്കില്‍, ഈ നേട്ടത്തിലേക്ക് എത്തിച്ചേരാന്‍ എടുക്കുന്നത് ഏകദേശം 41 ലക്ഷം തൊഴില്‍ ദിനങ്ങളാണ്, അഥവാ ഏകദേശം 11,000 മനുഷ്യവര്‍ഷമാണ്.

വേഗതയും തോതും കൈവരിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ഏതൊരു ശ്രമത്തിനും, അതോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നവരുടെയെല്ലാം വിശ്വാസം നിര്‍ണ്ണായകമാണ്. അവിശ്വാസവും പരിഭ്രാന്തിയും സൃഷ്ടിക്കാന്‍ പല ശ്രമങ്ങളും നടന്നിട്ടും, വാക്സിനില്‍ ജനങ്ങള്‍ നല്‍കിയ വിശ്വാസവും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുമാണ് ഈ ക്യാമ്പയിന്‍റെ വിജയത്തിന് ഒരു കാരണം.

ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും വിദേശ ബ്രാന്‍ഡുകള്‍ മാത്രം ആശ്രയിക്കുന്ന ചിലര്‍ നമുക്കിടയിലുണ്ട്. എന്നാല്‍, കോവിഡ്-19 വാക്സിന്‍ പോലെ നിര്‍ണായകമായ ഒരു ഘട്ടം വന്നപ്പോള്‍, ഇന്ത്യയിലെ ജനങ്ങള്‍ ഏകകണ്ഠമായി ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സിനുകളെ വിശ്വസിച്ചു. ഇത് മാതൃകാപരമായ സുപ്രധാന മാറ്റമാണ്.

‘പൊതുപങ്കാളിത്ത’ മെന്ന മനോഭാവത്തോടെ, പൊതു ലക്ഷ്യവുമായി പൗരന്മാരും ഗവണ്‍മെന്‍റും ഒന്നുചേര്‍ന്നാല്‍ ഇന്ത്യക്ക് എന്തും നേടാനാകുമെന്നതിന്‍റെ ഉദാഹരണമാണ് ഇന്ത്യയുടെ വാക്സിന്‍ ഡ്രൈവ്. ഇന്ത്യ പ്രതിരോധ കുത്തിവയ്പു പരിപാടി ആരംഭിച്ചപ്പോള്‍, 130 കോടി ഇന്ത്യക്കാരുടെ കഴിവിനെ സംശയിക്കുന്ന നിരവധി പേരുണ്ടായിരുന്നു. ഇതിനായി ഇന്ത്യ 3-4 വര്‍ഷം എടുക്കുമെന്ന് ചിലര്‍ പറഞ്ഞു. വാക്സിനേഷന്‍ എടുക്കാന്‍ ആളുകള്‍ മുന്നോട്ട് വരില്ലെന്ന് മറ്റു ചിലര്‍ പറഞ്ഞു. വാക്സിനേഷന്‍ പ്രക്രിയയില്‍ ഗുരുതരമായ കെടുകാര്യസ്ഥതയും അരാജകത്വവും ഉണ്ടെന്നു പറഞ്ഞവരുമുണ്ടായിരുന്നു. വിതരണ ശൃംഖലകള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്കു കഴിയില്ലെന്ന് ചിലര്‍ പറഞ്ഞു. പക്ഷേ, ഇന്ത്യയിലെ ജനങ്ങളെ വിശ്വസ്തരായ കൂട്ടാളികളാക്കിയത്, ജനതാ കര്‍ഫ്യൂവും തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും പോലെ, ഫലങ്ങള്‍ എത്ര മികച്ചതാണെന്നു കാണിച്ചുതന്നു.

  മൂന്നര വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് 44,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം: മന്ത്രി

എല്ലാവരും ഉടമസ്ഥാവകാശം ഏറ്റെടുക്കുമ്പോള്‍ ഒന്നും അസാധ്യമല്ല. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ മലകളും നദികളുമുള്‍പ്പെടെ മറികടന്ന് എത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്ന് ജനങ്ങള്‍ക്കു പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്സിനെടുക്കാനുള്ള വിമുഖത നമ്മുടെ രാജ്യത്തു കുറവാണ് എന്നതിന്‍റെ ഖ്യാതി നമ്മുടെ യുവാക്കള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സാമൂഹിക-മത നേതാക്കള്‍ക്കും അര്‍ഹതപ്പെട്ടതാണ്.

തല്‍പ്പര കക്ഷികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പില്‍ മുന്‍ഗണന നല്‍കുന്നതിന് വിവിധയിടങ്ങളില്‍ നിന്ന് നിരവധി സമ്മര്‍ദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നമ്മുടെ മറ്റു പദ്ധതികളെപ്പോലെ, വാക്സിനേഷന്‍ ഡ്രൈവിലും വിഐപി സംസ്കാരം ഉണ്ടാകില്ലെന്നു ഗവണ്‍മെന്‍റ് ഉറപ്പുവരുത്തി.

2020ന്‍റെ തുടക്കത്തില്‍, ലോകമെമ്പാടും കോവിഡ്-19 ആഞ്ഞടിച്ചപ്പോള്‍, ഈ മഹാമാരിയെ വാക്സിനുകളുടെ സഹായത്തോടെയാകും ഒടുവില്‍ നേരിടേിവരികയെന്നു നമുക്കു വ്യക്തമായിരുന്നു. നാം നേരത്തെതന്നെ തയ്യാറെടുപ്പു തുടങ്ങി. വിദഗ്ദ്ധ സമിതികള്‍ക്കു രൂപം നല്‍കുകയും 2020 ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനപദ്ധതി തയ്യാറാക്കുകയും ചെയ്തു.

വിരലിലെണ്ണാവുന്ന രാജ്യങ്ങള്‍ മാത്രമാണ് ഇന്നുവരെ സ്വന്തമായി വാക്സിന്‍ വികസിപ്പിച്ചത്. വളരെകുറച്ചുമാത്രം വരുന്ന ഉല്‍പ്പാദകരെയാണ് 180ലധികം രാജ്യങ്ങള്‍ ആശ്രയിക്കുന്നത്. ഇന്ത്യ
100 കോടി ഡോസ് എന്ന നേട്ടം പിന്നിട്ടിട്ടും നിരവധി രാജ്യങ്ങള്‍ വാക്സിനുകളുടെ വിതരണത്തിനായി കാത്തിരിക്കുകയാണ്! ഇന്ത്യ സ്വന്തമായി വാക്സിന്‍ വികസിപ്പിച്ചില്ലായിരുന്നെങ്കിലുള്ള അവസ്ഥ സങ്കല്‍പ്പിച്ചു നോക്കൂ. ഇത്ര വലിയ ജനസംഖ്യയ്ക്ക് ആവശ്യമായ വാക്സിനുകള്‍ ഇന്ത്യ എങ്ങനെ ശേഖരിക്കുമായിരുന്നു? അതിന് എത്ര വര്‍ഷമെടുക്കുമായിരുന്നു? അവസരത്തിനൊത്ത് ഉയര്‍ന്നതിന് ഇന്ത്യയിലെ ശാസ്ത്രജ്ഞരെയും സംരംഭകരെയും അംഗീകരിക്കേത് ഇവിടെയാണ്. വാക്സിനുകളുടെ കാര്യത്തില്‍ ഇന്ത്യ ശരിക്കും ‘ആത്മനിര്‍ഭര്‍’ ആയത് അവരുടെ കഴിവും കഠിനാധ്വാനവും കൊാണ്. നമ്മുടെ വാക്സിന്‍ നിര്‍മ്മാതാക്കള്‍, ഇത്രയും വലിയ ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ, മറ്റാര്‍ക്കും പിന്നിലല്ലെന്ന് തെളിയിച്ചു.

  ഹഡില്‍ ഗ്ലോബലിന്‍റെ ആറാം പതിപ്പിന് സമാപനം

മുന്നോട്ടുള്ള നീക്കങ്ങള്‍ക്കുള്ള മാര്‍ഗതടസ്സമായി ഗവണ്‍മെന്‍റുകള്‍ നിലകൊണ്ടിരുന്ന ഒരു രാജ്യത്ത്, അതിനുപകരമായി, നമ്മുടെ ഗവണ്‍മെന്‍റ് നിലകൊള്ളുന്നത് മുന്നോട്ടുള്ള പ്രേരകശക്തിയും
പുരോഗതിയുടെ കാവലാളുമായാണ്. ആദ്യ ദിവസം മുതല്‍ വാക്സിന്‍ നിര്‍മ്മാതാക്കളുമായി ഗവണ്‍മെന്‍റ് സഹകരിക്കുകയും അവര്‍ക്ക് സ്ഥാപനപരമായ സഹായം നല്‍കുകയും ശാസ്ത്രീയ ഗവേഷണം, ധനസഹായം, കാര്യനിര്‍വഹണപ്രക്രിയകളുടെ വേഗം വര്‍ധിപ്പിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ പിന്തുണയേകുകയും ചെയ്തു. വാക്സിന്‍ ഉല്‍പ്പാദകര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ ഗവണ്‍മെന്‍റിലെ എല്ലാ മന്ത്രാലയങ്ങളും കൈകോര്‍ക്കുകയും ഗവണ്‍മെന്‍റിന്‍റെ സമഗ്ര ഇടപെടലിന്‍റെ ഫലമായി എല്ലാ തടസ്സങ്ങളും ഒഴിവാക്കുകയും ചെയ്തു.

ഇന്ത്യയെപ്പോലൊരു രാജ്യത്ത്, വാക്സിന്‍ ഉല്‍പ്പാദിപ്പിച്ചാല്‍ മാത്രം പോരാ, അങ്ങേയറ്റം വരെ വിതരണം ചെയ്യുന്നതിലും തടസ്സമില്ലാത്ത വിതരണശൃംഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള വെല്ലുവിളികള്‍ മനസ്സിലാക്കാന്‍, ഒരു ചെറിയ കുപ്പിയിലുള്ള വാക്സിന്‍ നടത്തിയ യാത്ര സങ്കല്‍പ്പിച്ചു നോക്കാം. പുനെയിലോ ഹൈദരാബാദിലോ ഉള്ള ഒരു നിര്‍മാണശാലയില്‍ നിന്ന്, ഏതെങ്കിലും സംസ്ഥാനത്തെ ഒരു ഹബ്ബിലേക്ക് ഈ കുപ്പി അയയ്ക്കുന്നു, അവിടെ നിന്ന് അത് ജില്ലാ ഹബ്ബിലേക്ക് കൊണ്ടുപോകുന്നു. അവിടെ നിന്ന് അത് ഒരു പ്രതിരോധ കുത്തിവയ്പു കേന്ദ്രത്തില്‍ എത്തുന്നു. വിമാനങ്ങളും ട്രെയിനുകളും നടത്തുന്ന ആയിരക്കണക്കിന് ട്രിപ്പുകളുടെ വിന്യാസം ഇതില്‍ ഉള്‍പ്പെടുന്നു. ഈ യാത്രയിലുടനീളം, താപനില
കേന്ദ്രീകൃതമായി നിരീക്ഷിക്കുകയും ഒരു പ്രത്യേക ശ്രേണിയില്‍ നിലനിര്‍ത്തുകയും വേണം. ഇതിനായി ഒരു ലക്ഷത്തിലധികം ശീതശൃംഖലാ ഉപകരണങ്ങള്‍ ഉപയോഗിച്ചു. വാക്സിനുകളുടെ വിതരണക്രമത്തെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കി. അതിലൂടെ അവര്‍ക്ക് അവരുടെ ഡ്രൈവുകള്‍ നന്നായി ആസൂത്രണം ചെയ്യാനും മുന്‍കൂട്ടി തീരുമാനിച്ച ദിവസങ്ങളില്‍ വാക്സിനുകള്‍ എത്തിക്കാനും കഴിഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അഭൂതപൂര്‍വമായ ശ്രമമാണിത്.

  യഥാര്‍ഥ കഥ പൂര്‍ണമായി ലോകത്തോട് പറയാന്‍ ഇനിയും ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല

ഈ ശ്രമങ്ങളെല്ലാം ‘കോവിനി’ലെ കരുത്തുറ്റ സാങ്കേതിക പ്ലാറ്റ്ഫോം വഴിയാണ് പൂര്‍ത്തീകരിച്ചത്. വാക്സിന്‍ ഡ്രൈവ് തുല്യവും തിട്ടപ്പെടുത്താന്‍ കഴിയുന്നതും നിരീക്ഷിക്കാവുന്നതും സുതാര്യവുമാണെന്ന് ഇത് ഉറപ്പാക്കി. ഇഷ്ടക്കാര്‍ക്കു നല്‍കുന്നതിനോ ക്യൂ മറികടക്കുന്നതിനോ ഉള്ള സാധ്യതയില്ലെന്നും ഇതുറപ്പാക്കി. പാവപ്പെട്ട തൊഴിലാളിക്ക് ആദ്യത്തെ ഡോസ് തന്‍റെ ഗ്രാമത്തിലും രണ്ടാമത്തെ ഡോസ് ഒരു നിശ്ചിത സമയ ഇടവേളയ്ക്ക് ശേഷം അയാള്‍ ജോലി ചെയ്യുന്ന നഗരത്തിലും എടുക്കാന്‍ കഴിയുമെന്ന് ഇത് ഉറപ്പാക്കി. സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള തത്സമയ ഡാഷ്ബോര്‍ഡിന് പുറമേ, ക്യൂആര്‍ കോഡ് അധിഷ്ഠിത സര്‍ട്ടിഫിക്കറ്റുകളും പരിശോധനക്ഷമത ഉറപ്പുവരുത്തി. ഇന്ത്യയിലെന്നു മാത്രമല്ല ലോകത്തൊരിടത്തും ഇത്തരം ശ്രമങ്ങള്‍ക്ക് മറ്റ് ഉദാഹരണങ്ങള്‍ കാണാന്‍ കഴിയില്ല.

നമ്മുടെ രാജ്യം മുന്നേറുന്നത് ‘ടീം ഇന്ത്യ’ കാരണമാണെന്നും ഈ ‘ടീം ഇന്ത്യ’ നമ്മുടെ 130 കോടി ജനങ്ങളുള്‍പ്പെടുന്ന ഒരു വലിയ ടീമാണെന്നും 2015ലെ എന്‍റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ പങ്കാളിത്തമാണ് ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശക്തി. 130 കോടി ഇന്ത്യക്കാരുടെ പങ്കാളിത്തത്തിലൂടെ നമ്മള്‍ രാജ്യത്തെ നയിക്കുകയാണെങ്കില്‍, നമ്മുടെ രാജ്യം ഓരോ നിമിഷവും 130 കോടി ചുവടുകള്‍ മുന്നോട്ട് നീങ്ങും. നമ്മുടെ പ്രതിരോധ കുത്തിവയ്പു പരിപാടി ഈ ‘ടീം ഇന്ത്യയുടെ’ ശക്തി വീണ്ടും തെളിയിച്ചു. ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ വിജയം ‘ജനാധിപത്യത്തിന് എന്തും സാധിക്കും’ എന്നു ലോകത്തിനു തെളിയിച്ചുകൊടുത്തു.

നമ്മുടെ യുവാക്കള്‍ക്കും നൂതനാശയ ഉപജ്ഞാതാക്കള്‍ക്കും, ഗവണ്‍മെന്‍റിന്‍റെ എല്ലാ തലങ്ങളിലും പൊതുജന സേവന വിതരണത്തിനായി പുതിയ മാനദണ്ഡങ്ങള്‍ ഒരുക്കുന്നതിന്, ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പരിപാടിയുടെ വിജയം സഹായിക്കുമെന്ന് എനിക്ക് പ്രത്യാശയുണ്ട്. അത് നമ്മുടെ രാജ്യത്തിന് മാത്രമല്ല, ലോകത്തിനും മാതൃകയാകും.

Maintained By : Studio3