കോവിഡ് -19 വാക്സിനേഷനിൽ 100 കോടി കടന്ന് ഇന്ത്യ
ഡൽഹി: കോവിഡ്-19 വാക്സിനേഷനിൽ 100 കോടി എന്ന നിർണായക നാഴികക്കല്ല് മറികടന്ന് ഇന്ത്യ. 70 കോടിയിലധികം ആളുകൾക്ക് ആദ്യ ഡോസ് കോവിഡ് വാക്സിനും, 29 കോടി പേർക്ക് രണ്ടു ഡോസ് വാക്സിനും ലഭിച്ചു. ഏറ്റവും കൂടുതൽ ഡോസുകൾ നൽകിയ ആദ്യ അഞ്ച് സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവയാണ്.
“ഇന്ത്യ ചരിത്രം കുറിച്ചു. 130 കോടി ഇന്ത്യക്കാരുടെയും ഇന്ത്യയുടെ ശാസ്ത്രരംഗത്തിന്റെയും കൂട്ടായ പ്രയത്നത്തിന്റെയും വിജയമാണ് നമ്മൾ കാണുന്നത്”.100 കോടി പ്രതിരോധ കുത്തിവയ്പ്പുകൾ മറികടന്ന അവസരത്തിൽ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.