പ്രമേഹത്തിനുള്ള മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താമെന്ന് പഠനം
1 min readഹൈദരാബാദ് ആസ്ഥാനമായ ഒരു സ്റ്റാര്‍ട്ടപ്പാണ് കണ്ടെത്തലിന് പിന്നില്‍
കൊറോണ വൈറസിനെതിരായ ചികിത്സകള്‍ കണ്ടെത്താനുള്ള മുറവിളികള്‍ക്കിടെ പ്രമേഹത്തിനെതിരായ മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് കണ്ടെത്തല്‍. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ഇന്‍കുബേറ്റ് ചെയ്ത ഒരു സ്റ്റാര്‍ട്ടപ്പാണ് ഇത്തരമൊരു പഠനറിപ്പോര്‍ട്ടുമായി രംഗത്ത് വന്നിരിക്കുന്നത്. കോവിഡ്-19 രോഗികളില്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ചിലവ് കുറഞ്ഞ, ഫലപ്രദമായ മരുന്നാണ് ഇതെന്നാണ് ഗവേഷകരുടെ അവകാശവാദം.
എര്‍തുഗ്ലിഫ്‌ളോസിന്‍ എന്ന ആന്റി ഡയബറ്റിക് മരുന്ന്് കോവിഡ്-19നെതിരെ ഫലപ്രദമാണെന്നാണ് റിയജീന്‍ ഇന്നവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി അവകാശപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹത്തിനുള്ള അഗീകൃത മരുന്നുകളിലൊന്നാണിത്. മൂത്രത്തിലൂടെ രക്തത്തില്‍ അധികമായുള്ള ഗ്ലൂക്കോസ് നീക്കം ചെയ്യുന്ന എസ്ജിഎല്‍ടി 1 ഇന്‍ഹിബിറ്ററായാണ് ഈ മരുന്ന് പ്രവര്‍ത്തിക്കുന്നത്. കോവിഡ്-19ന്റെ സ്‌പൈക് പ്രോട്ടീനിലെ റിസപ്ടര്‍ ബൈന്‍ഡിംഗ് ഡൊമൈനുമായി കൃത്യമായി കൂടിച്ചേരുകയും ഹ്യൂമണ്‍ എസിഇ2വുമായി കൂടിച്ചേരുന്നത് തടയുകയും ചെയ്യുമെന്ന് മാത്രമല്ല, അണുബാധ, രക്തക്കുഴലുകളില്‍ രക്തം കട്ട പിടിക്കുന്നത് എന്നിവ തടയാനും ഇവയ്ക്ക് ശേഷിയുണ്ടെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ അവകാശപ്പെടുന്നു. കോവിഡ്-19 രോഗബാധക്കെതിരായ ചികിത്സയില്‍ വളരെ അടിസ്ഥാനപരമായ കാര്യങ്ങളാണ് ഇവ.
കോവിഡ്-19 ബാധിച്ചവരില്‍ വളരെ പെട്ടന്ന്, ഫലപ്രദമായി ഉപയോഗിക്കാവുന്ന ഇപ്പോള്‍ ലഭ്യമായ മരുന്നാണ് എര്‍തുഗ്ലിഫ്‌ളോസിന്‍. കോവിഡ്-19 ഭേദമാക്കാന്‍ ഈ മരുന്നിന് കഴിയുമെന്നും തങ്ങള്‍ നടത്തിയ ലബോറട്ടറി പരീക്ഷണങ്ങളില്‍ മരുന്നിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടുവെന്നും റിയജീന്‍ ഇന്നവേഷന്‍സ് സിഇഒ ആയ ഡോ.ഉദയ് സക്‌സേന പറഞ്ഞു. ടെക് മഹീന്ദ്രയില്‍ നിന്ന് ലഭി്ച്ച ഫണ്ടിംഗിന്റെ സഹായത്തോടെയാണ് ഒരു വര്‍ഷം കൊണ്ട് നിലവിലുള്ള മരുന്ന് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കമ്പനി ഗവേഷണം പൂര്‍ത്തിയാക്കിയത്. പഠനത്തിന്റെ കണ്ടെത്തലുകള്‍ ബയോറിക്‌സ് നാല് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായി ഉപയോഗപ്പെടുത്തുന്നതിന് മുമ്പ് വിഷയത്തില്‍ തുടര്‍ പഠനങ്ങളും മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷണങ്ങളും ആവശ്യമാണെന്ന് റിയജീന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.