52 -ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2021 നവംബർ 20 മുതൽ 28 വരെ ഗോവയിൽ; കാർലോസ് സൗറ സംവിധാനം ചെയ്ത ‘ദി കിംഗ് ഓഫ് ഓൾ ദി വേൾഡ്’ ഓപ്പണിംഗ് ഫിലിം
- ഇന്ത്യയുടെ 52 -ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2021 നവംബർ 20 മുതൽ 28 വരെ ഗോവയിൽ വച്ച് നടക്കും. കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങൾ നടത്തി.
ഡൽഹി: ലോകോത്തര ചലച്ചിത്ര സംവിധായകൻ സത്യജിത് റേയുടെ ശതാബ്‌ദി വർഷത്തിൽ നടക്കുന്ന 52 -ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, മെഫിസ്റ്റോ (1981) ഫാദർ (1966) തുടങ്ങിയ പ്രശസ്ത സിനിമകളുടെ സംവിധായകനും പ്രശസ്തനുമായ ഹംഗേറിയൻ ചലച്ചിത്ര സംവിധായകൻ സ്തെവൻ സാബോയ്ക്കും; പുതു ഹോളിവുഡ് കാലഘട്ടത്തിലെ പ്രധാന സംവിധായകരിൽ ഒരാളും സമീപകാല ചലച്ചിത്ര ചരിത്രത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയതുമായ മാർട്ടിൻ സ്കോർസസിക്കും നൽകുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് താക്കൂർ അറിയിച്ചു.
ഐഎഫ്എഫ്ഐ-ക്കൊപ്പം നടക്കുന്ന ബ്രിക്സ് ഫിലിം ഫെസ്റ്റിവലിൽ അഞ്ച് ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ പ്രദർശനവും നടക്കും. ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക, ചൈന, ഇന്ത്യ എന്നി രാജ്യങ്ങളാണ് 52 -ാമത് ഐഎഫ്എഫ്ഐയുടെ ഫോക്കസ്.
ചരിത്രത്തിലാദ്യമായി പ്രമുഖ ഒടിടി പ്ലാറ്റുഫോമുകളെ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഐഎഫ്എഫ്ഐ ക്ഷണിച്ചി ട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ 5, വൂട്ട്, സോണി ലിവ് എന്നി ഒടിടി പ്ലാറ്റുഫോo സംയോജകർ ഫിലിം ഫെസ്റ്റിവലിൽ എക്‌സ്‌ക്ലൂസീവ് മാസ്റ്റർ ക്ലാസുകൾ, കണ്ടന്റ് ലോഞ്ചുകൾ, പ്രിവ്യൂകൾ, ക്യൂറേറ്റഡ് ഫിലിം പാക്കേജ് സ്ക്രീനിംഗുകൾ, മറ്റ് വിവിധ ഗ്രൗണ്ട്, വെർച്വൽ ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കും.
പാരീസ് ആസ്ഥാനമായുള്ള പ്രശസ്ത സ്കൂൾ ഓഫ് ഇമേജ് ആന്റ് ആർട്ട്സ്, ‘ഗോബെലിൻസ്-സ്കൂൾ എൽ ഇമേജ്’-മായി സഹകരിച്ചു് നെറ്റ്ഫ്ലിക്സ് 3 ദിവസത്തെ വെർച്വൽ മാസ്റ്റർ ക്ലാസ് സംഘടിപ്പിക്കും. ഇന്ദ്രനിൽ ചക്രവർത്തി മോഡറേറ്റ് ചെയ്യുന്ന സ്‌കാം-1992 തിരക്കഥാകൃത്ത് – സുമിത് പുരോഹിത്, സൗരവ്‌ഡേ എന്നിവരുടെ ഒരു മാസ്റ്റർ ക്ലാസ്സ് സോണിലിവ് അവതരിപ്പിക്കും. കാർലോസ് സൗറ സംവിധാനം ചെയ്ത ‘ദി കിംഗ് ഓഫ് ഓൾ ദി വേൾഡ് (എൽ റെയ് ഡി ടോഡോ എൽ മുണ്ടോ)’ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓപ്പണിംഗ് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു.