Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

തമിഴ്‌നാട്ടില്‍ 518 ബ്ലാക്ക് ഫംഗസ് കേസുകള്‍, 17 പേര്‍ മരിച്ചു

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”17″]ചെന്നൈയിലെ ആര്‍ജിജിജി ആശുപത്രിയില്‍ മ്യൂകര്‍മൈകോസിസ് രോഗികള്‍ക്കായി മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്ക് തുറന്നു[/perfectpullquote]

ചെന്നൈ: തമിഴ്‌നാട്ടില്‍ 518 മ്യൂകര്‍മൈകോസിസ് (ബ്ലാക്ക് ഫംഗസ്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി എം എ സുബ്രഹ്‌മണ്യന്‍. ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് 17 പേര്‍ മരിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ മ്യൂകര്‍മൈകോസിസിന് വേണ്ടിയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ഐഐഎം സമ്പല്‍പൂര്‍ എക്സിക്യൂട്ടീവ് എംബിഎക്ക് അപേക്ഷിക്കാം

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മൊത്തം ബ്ലാക്ക് ഫംഗസ് കേസുകളില്‍ 136 എണ്ണം ചെന്നൈയിലാണെന്നും രോഗസ്രോതസ്സ് കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സ്റ്റിറോയിഡിന്റെ അമിതോപയോഗം മൂലമാണ് ബ്ലാക്ക് ഫംഗസ് ഉണ്ടാകുന്നതെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും സ്റ്റിറോയിഡിന്റെ ഉപയോഗം മൂലം വിദേശങ്ങളില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ ഉണ്ടാകുന്നില്ലെന്നാണ് അവിടങ്ങളിലെ ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. മലിനജലം വഴിയോ വ്യാവസായിക ഓക്‌സിജന്‍ വിതരണ ലൈനികളിലൂടെയോ രോഗബാധ ഉണ്ടാകാനുള്ള സാധ്യതയും മന്ത്രി തള്ളിക്കളഞ്ഞില്ല.

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മൊത്തം ബ്ലാക്ക് ഫംഗസ് കേസുകളില്‍ 136 എണ്ണം ചെന്നൈയിലാണ്. മ്യൂകര്‍മൈകോസിസ് രോഗത്തിന്റെ സ്രോതസ്സ് ഇതുവരെ കണ്ടെത്തായിട്ടില്ലന്നും ഇതിനായി പതിമൂന്നംഗ ദൗത്യ സേനയ്ക്ക് രൂപം നല്‍കിയെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി അറിയിച്ചു.

രോഗസ്രോതസ്സ് കണ്ടെത്തുന്നതിനായി പതിമൂന്നംഗ ദൗത്യസേനയ്ക്ക് രൂപം നല്‍കിയതായി മന്ത്രി അറിയിച്ചു. ആര്‍ജിജിജി ആശുപത്രിയിലെ പുതിയ മ്യൂകര്‍മൈകോസിസ് ക്ലിനിക്കില്‍ നേത്രരോഗം, ഇഎന്‍ടി, ഇന്റേര്‍ണല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സേവനം ലഭ്യമാണെന്നും തമിഴ്‌നാട്ടിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലും ഇത്തരത്തിലുള്ള ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികളുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന ഡിജിറ്റല്‍ മോണിറ്ററിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

  ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിൽ മികച്ച സാധ്യതകള്‍

കോവിഡ്-19 രോഗമുക്തരായതിന് ശേഷം ആശുപത്രി വിട്ടവരില്‍ മ്യൂകര്‍മൈകോസിസ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള തുടര്‍ പരിശോധനകള്‍ നടത്താന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് ഹെല്‍ത്ത് സെന്ററുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മ്യൂകര്‍മൈകോസിസുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളുടെ പട്ടിക ആരോഗ്യവകുപ്പ് ഹെല്‍ത്ത് സെന്ററുകള്‍ക്ക് കൈമാറിയിട്ടുണ്ട്. വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരെയും നിരീക്ഷിക്കാന്‍ ഹെല്‍ത്ത് സെന്ററുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ആര്‍ടി പിസിആര്‍ പരിശോധന ഫലങ്ങളെ മാത്രം അടിസ്ഥാനമാക്കി രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നും സംസ്ഥാനത്തെ ഹെല്‍ത്ത് സെന്ററുകള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35 ശതമാനം വര്‍ധനവ്

Maintained By : Studio3