November 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊറോണ വൈറസിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായാല്‍ കുട്ടികളെ കൂടുതലായി ബാധിച്ചേക്കും

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”17″]ഇതുവരെ കുട്ടികളെ കോവിഡ്-19 കാര്യമായി ബാധിച്ചിട്ടില്ല, എന്നാല്‍ ഏത് മോശം സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം[/perfectpullquote]
കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് പറയപ്പെടുന്ന കോവിഡ്-19 മൂന്നാതരംഗത്തെ കരുതിയിരിക്കണമെന്ന് കേന്ദ്രത്തിലെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. കെ വിജയരാഘവന്‍ മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ക്ക് ശേഷം കുട്ടികളിലെ കോവിഡ്-19 സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ കോവിഡ്-19 കുട്ടികളില്‍ കാര്യമായി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ലെങ്കിലും വൈറസിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായാല്‍ കുട്ടികളില്‍ രോഗം മൂലമുള്ള ആഘാതം വര്‍ധിച്ചേക്കുമെന്ന് നീതി ആയോഗിലെ ആരോഗ്യവിഭാഗം പ്രതിനിധി ഡോ. വി കെ പോള്‍ മുന്നറിയിപ്പ് നല്‍കി. അത്തരം സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. യാതൊരുവിധ വിടവുകളും ഇല്ലാതെ കുട്ടികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും എന്തൊക്കെയാണ് ആവശ്യമെന്നത് സംബന്ധിച്ച് ഓഡിറ്റുകള്‍ നടത്തുമെന്നും വി കെ പോള്‍ ഉറപ്പ് നല്‍കി.

കുട്ടികള്‍ പൊതുവെ രോഗലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. വൈറസ് ബാധിതരായെങ്കില്‍ പോലും ഇവരില്‍ ലക്ഷണങ്ങള്‍ വളരെ കുറവോ അല്ലെങ്കില്‍ ഒട്ടും തന്നെ ഇല്ലാതിരിക്കുകയോ ആണ് പതിവ്. കുട്ടികളില്‍ രോഗം ഗുരുതരമാകുന്ന സ്ഥിതി അധികമായി കാണുന്നില്ലെന്നും ഡോ. പോള്‍ വ്യക്തമാക്കി. ലഭ്യമായ വിവരങ്ങള്‍ പ്രകാരം വളരെ കുറച്ച് കുട്ടികള്‍ മാത്രമാണ് കോവിഡ്-19 പിടിപെട്ട് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളു.

  ഹഡില്‍ ഗ്ലോബല്‍ 2024: ബ്രാന്‍ഡിംഗ് ചലഞ്ച്

കുട്ടികളില്‍ രണ്ട് തരത്തിലാണ് കോവിഡ്-19 കണ്ടിട്ടുള്ളതെന്നും ഡോ. പോള്‍ വിശദീകരിച്ചു. ഒന്ന് കുട്ടിക്ക് പനിയും ചുമയും ജലദോഷവും വരികയും ഇത് പിന്നീട് ന്യുമോണിയ ആയി മാറുകയും ചെയ്യുന്നത്. ന്യുമോണിയ കൂടി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയും ഉണ്ടായേക്കാം. രണ്ടാമതായി, അടുത്തിടെ കോവിഡ്-19 രോഗമുക്തരായ ചില കുട്ടികളില്‍ മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം വന്നുപോയി രണ്ട് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ പനിയും തൊലിയില്‍ തടിപ്പും കണ്ണുകളില്‍ അണുബാധയും അതിസാരവും ഛര്‍ദ്ദിയും രക്തസ്രാവവും ഇതിന്റെ ലക്ഷണങ്ങളാണ്. കുട്ടികളിലാണ് കോവിഡിന് ശേഷമുള്ള മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം കൂടുതലായി കാണപ്പെടുന്നത്. ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളതായി ഡോ. പോള്‍ പറഞ്ഞു. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയാല്‍ ആശങ്കപ്പെടേണ്ട രരോഗമല്ല അതെന്നും ഡോ. പോള്‍ വിശദീകരിച്ചു.

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ -പരീക്ഷണം നടക്കുന്നു

കുട്ടികള്‍ക്കുള്ള കൊറോണ വൈറസ് വാക്‌സിന്റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് വി കെ പോള്‍ പറഞ്ഞു. കുട്ടികള്‍ പൊതുവെ രോഗലക്ഷണങ്ങള്‍ കാണിക്കാത്തതിനാല്‍ കോവിഡ്-19 വന്നാലും രോഗം ഗുരുതരമാകാന്‍ ഇടയില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വരില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതരായ 2 മുതല്‍ 3 ശതമാനം വരെ കുട്ടികളെ മാത്രമാണ് ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. എന്നാല്‍ വൈറസിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായാല്‍ സാഹചര്യം മാറാമെന്നും അദ്ദേഹം സൂചന നല്‍കി. നിലവില്‍ ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുള്ള കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്ഫുട്‌നിക് വി എന്നിവയൊന്നും കുട്ടികളിലെ ഉപയോഗത്തിനുള്ള അനുമതി നേടിയിട്ടില്ല. എന്നാല്‍ കോവാക്‌സിന്‍ അടുത്തിടെ രണ്ട് വയസിനും പതിനെട്ട് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

  ടാറ്റാ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട്

കുട്ടികളെ കോവിഡ്-19 ഗുരുതരമായി ബാധിക്കുമെന്നത് സംബന്ധിച്ച് ഒരു സൂചനയും നിലവില്‍ ഇല്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗലേറിയ കഴിഞ്ഞിടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും സമാനമായ അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. അതേസമയം മഹാരാഷ്ട്രയില്‍ കഴിഞ്ഞ മാസം 8,000 കുട്ടികള്‍ കോവിഡ്-19 ബാധിതരായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ വര്‍ഷം ഒടുവിലോടെ പ്രതീക്ഷിക്കപ്പെടുന്ന കോവിഡ് മൂന്നാംതരംഗത്തെ നേരിടാന്‍ ഇന്ത്യ തയ്യാറെടുപ്പുകള്‍ നടത്തണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. കുട്ടികളെയാണ് മൂന്നാംതരംഗം കൂടുതലായി ബാധിക്കുകയെന്നും അവര്‍ അഭിപ്രായപ്പെടുന്നു. യുവാക്കളിലെയും കുട്ടികളിലെയും കൊറോണവൈറസ് വ്യാപനം സംബന്ധിച്ച ജില്ല അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പത്ത് സംസ്ഥാനങ്ങളിലെ ജില്ലാ മജിസ്‌ട്രേറ്റര്‍മാരുടെയും ഫീല്‍ഡ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിട്ടുണ്ട്. യുവാക്കള്‍ക്കും കുട്ടികള്‍ക്കും കോവിഡ്-19ല്‍ നിന്നും സംരക്ഷണം ഒരുക്കുന്നതിനായി അത്തരം വിവരങ്ങള്‍ നിരന്തരമായ പരിശോധകള്‍ക്ക് വിധേയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികളില്‍ ഇതുവരെ രണ്ട് തരത്തിലാണ് കോവിഡ്-19 കണ്ടിട്ടുള്ളത്. ഒന്ന് കുട്ടിക്ക് പനിയും ചുമയും ജലദോഷവും വരികയും ഇത് പിന്നീട് ന്യുമോണിയ ആയി മാറുകയും ചെയ്യുന്നത്. ന്യുമോണിയ കൂടി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയും ഉണ്ടായേക്കാം. രണ്ടാമതായി, അടുത്തിടെ കോവിഡ്-19 രോഗമുക്തരായ ചില കുട്ടികളില്‍ മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം വന്നുപോയി രണ്ട് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുന്ന പനിയും തൊലിയില്‍ തടിപ്പും കണ്ണുകളില്‍ അണുബാധയും അതിസാരവും ഛര്‍ദ്ദിയും രക്തസ്രാവവും ഇതിന്റെ ലക്ഷണങ്ങളാണ്. കുട്ടികളിലാണ് കോവിഡിന് ശേഷമുള്ള മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം കൂടുതലായി കാണപ്പെടുന്നത്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയാല്‍ ആശങ്കപ്പെടേണ്ട രരോഗമല്ല ഇത്.

Maintained By : Studio3