നാലംഗ രാഷ്ട്രീയേതര ബിജെപിനേതാക്കള്‍ കേരളത്തിലെ പ്രശ്നങ്ങള്‍ പരിശോധിക്കും
1 min readതിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതാക്കളുമായി ബന്ധപ്പെട്ട കുഴല്‍പ്പണക്കേസുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ഗൗരവമായി പരിശോധിക്കുന്നതിന് പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിച്ചു.ഇക്കാര്യം അന്വേഷിക്കുന്നതിനായി നാല് രാഷ്ട്രീയേതര ബിജെപി വ്യക്തികളെ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ നടന്ന പാര്‍ട്ടിയുടെ ഉന്നത യോഗത്തിലാണ് ഈ തീരുമാനം. മെട്രോമാന്‍ ഇ. ശ്രീധരന്‍, മുന്‍ ഡിജിപി ജേക്കബ് തോമസ്, മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍ സി.വി. ആനന്ദബോസ് എന്നിവര്‍ തെരഞ്ഞെടുപ്പ് ഫണ്ട് അഴിമതി ആരോപണത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കും. സംസ്ഥാന ബിജെപി യൂണിറ്റിനെ പിടിച്ചുകുലുക്കിയ ആരോവണതതില്‍ കേരള പോലീസ് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ 21 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മെട്രോമാനും തോമസും ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. നാലാമത്തെ രാഷ്ട്രീയേതര ബിജെപി വ്യക്തിത്വമാണ് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ബിജെപി രാജ്യസഭാ അംഗവും 2019 ലെ ലോക്സഭയിലും ഏപ്രില്‍ 6 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ടിക്കറ്റില്‍ മത്സരിച്ച സിനിമാതാരമാണ്. അദ്ദേഹം ഉള്‍പ്പാര്‍ട്ടി സംഘര്‍ഷങ്ങള്‍ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കും.
കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് മനസ്സിലാക്കിയ ബിജെപിയുടെ സംസ്ഥാനത്തെ രണ്ടുവിഭാഗങ്ങളും മാധ്യമങ്ങളെ ഒന്നിച്ച് അഭിമുഖീകരിച്ച് ഭരണകക്ഷിയായ സി.പി.ഐ-എമ്മിനെയും മാധ്യമങ്ങളെയും അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളുമായി പുറത്തുവന്നതിന് കുറ്റപ്പെടുത്തിയിരുന്നു. സുരേന്ദ്രന്‍ പക്ഷവും കൃഷ്ണദാസ് പക്ഷവും ഇപ്പോള്‍ പൊതുശത്രുവിനെതിരെ ഒന്നിച്ച് പോരാടാനുള്ള തയ്യാറെടുപ്പിലാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റുപോലും നേടാനായില്ല എന്നത് പാര്‍ട്ടിക്കുള്ളില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുഴല്‍പ്പണക്കേസ് പൊട്ടിവീണത്. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഇതോടെ ബിജെപിക്കെതിരെ രംഗത്തുവരികയും ചെയ്തു.