2021 ഹോണ്ട ആഫ്രിക്ക ട്വിൻ ഡെലിവറി ആരംഭിച്ചു
ന്യൂഡെൽഹി: 2021 ഹോണ്ട ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്ട് ഇന്ത്യയിൽ ഡെലിവറി ആരംഭിച്ചു. മുംബൈയിലെയും ബെംഗളൂരുവിലെയും ഹോണ്ട ബിഗ് വിംഗ് ടോപ് ലൈൻ ഷോറൂമുകളിൽ അതാത് ഉടമകൾ മോട്ടോർസൈക്കിളിൻ്റെ ഡെലിവറി സ്വീകരിച്ചു. അഡ്വഞ്ചർ സ്പോർട്ട് വേർഷൻ മാത്രമാണ് ഇന്ത്യയിൽ വിൽക്കുന്നത്.
മാന്വൽ, ഡിസിടി എന്നീ രണ്ട് വേരിയൻ്റുകളിലാണ് മോട്ടോർസൈക്കിൾ ലഭിക്കുന്നത്. യഥാക്രമം 15,96,500 രൂപയും 17,50,500 രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില. ഡാർക്ക്നെസ് ബ്ലാക്ക് മെറ്റാലിക് കളർ ഓപ്ഷനിൽ മാന്വൽ ട്രാൻസ്മിഷൻ വേരിയൻ്റും പേൾ ഗ്ലെയർ വൈറ്റ് ട്രൈകളർ ഓപ്ഷനിൽ ഡിസിടി വേരിയൻ്റും ലഭിക്കും.
അഞ്ച് വിധത്തിൽ ക്രമീകരിക്കാവുന്ന വിൻഡ്സ്ക്രീൻ, ക്രമീകരിക്കാവുന്ന സീറ്റ്, ഹീറ്റഡ് ഗ്രിപ്പുകൾ, ട്യൂബ് ലെസ് ടയറുകൾ, വയർ സ്പോക്ക് വീലുകൾ, ഇരട്ട എൽഇഡി ഹെഡ്ലൈറ്റുകൾ, ക്രൂസ് കൺട്രോൾ സിസ്റ്റം, 24.5 ലിറ്റർ ഇന്ധന ടാങ്ക് എന്നിവ അഡ്വഞ്ചർ സ്പോർട്ട് വേർഷൻ്റെ സവിശേഷതകളാണ്. ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയോടെ ബ്ലൂടൂത്ത് ബന്ധിത 6.5 ഇഞ്ച് ടിഎഫ്ടി ടച്ച്സ്ക്രീൻ ഡിസ്പ്ലേ ലഭിച്ചു.
ടോപ് ബോക്സ്, റിയർ കാരിയർ, റാലി സ്റ്റെപ്പ്, ഡിസിടി പെഡൽ ഷിഫ്റ്റർ (ഡിസിടി വേരിയൻ്റിന്), ഫോഗ് ലാംപ്, ഫോഗ് ലാംപ് എടിടി, വൈസർ, സൈഡ് പൈപ്പ് എന്നീ ആക്സസറികൾ ലഭിക്കും.