November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020 അവസാന പാദത്തില്‍ സൗദി സമ്പദ് വ്യവസ്ഥ 2.8 ശതമാനം വളര്‍ച്ച നേടി

1 min read

റിയാദ്: കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ സൗദി സമ്പദ് വ്യവസ്ഥയില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്നാംപാദത്തെ അപേക്ഷിച്ച് നാലാംപാദത്തില്‍ സമ്പദ് വ്യവസ്ഥ 2.8 ശതമാനം വളര്‍ച്ച നേടി. കോവിഡ്-19 കേസുകള്‍ കുറഞ്ഞതും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയുമാണ് സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമായത്.

അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ സൗദി സമ്പദ് വ്യവസ്ഥ കഴിഞ്ഞ വര്‍ഷം 4.1 ശതമാനം ചുരുങ്ങിയതായി ജനറല്‍ അതോറിട്ടി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മൂന്ന് ദശാബ്ദത്തിനിടെ സൗദി നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തിരിച്ചടിയാണിത്. 2019 നാലാംപാദത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം നാലാംപാദത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 3.8 ശതമാനത്തിന്റെ ഇടിവുണ്ടായി. ഗള്‍ഫിലെ മറ്റ് എണ്ണ ഉല്‍പ്പാദകരെ പോലെ എണ്ണവിലത്തകര്‍ച്ച സൗദി സര്‍ക്കാരിന്റെ വരുമാനത്തെ സാരമായി ബാധിച്ചു. അതോടൊപ്പം പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നടപടികള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയതും സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ഒരു വര്‍ഷത്തിന് ശേഷം ഈ വര്‍ഷം ആദ്യം എണ്ണവില ബാരലിന് 60 ഡോളറിന് മുകളില്‍ എത്തിയെങ്കിലും കോവിഡ്-19 വ്യാപനം തടയുന്നതിനായി പുതിയതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. എണ്ണ, എണ്ണ-ഇതര ജിഡിപി അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത മാസം പുറത്തുവിടുമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിട്ടി വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ വന്‍കിട എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോയുടെ ലാഭവിഹിതത്തെ കുറിച്ച് സൂചന നല്‍കുമെന്നതിനാല്‍ മേഖല തിരിച്ചുള്ള വരുമാന വിവരങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ബജറ്റില്‍ സൗദി ഉള്‍പ്പെടുത്തിയിരുന്നില്ല.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

വിഷന്‍ 2030 പദ്ധതി പ്രകാരം എണ്ണയിലധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ശ്രമങ്ങള്‍ ഫലം കണ്ട് വരുന്നതിനിടയിലാണ് പകര്‍ച്ചവ്യാധി സൗദി സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചത്. രാജ്യത്തെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മുഖേന സമ്പദ് വ്യവസ്ഥയെ പിടിച്ചുയര്‍ത്താനുള്ള ശ്രമത്തിലാണ് പ്രിന്‍സ് മുഹമ്മദ്.  ഇതിന്റെ ഭാഗമായി ഓരോ വര്‍ഷവും 40 ബില്യണ്‍ ഡോളര്‍ തദ്ദേശീയ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപിക്കുമെന്ന് പിഐഎഫ് അറിയിച്ചിട്ടുണ്ട്.

കോവിഡ് കേസുകളിലെ കുറവ്് മൂലം നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസം കൂടിയതും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുണ്ടയതും നിക്ഷേപ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതുമടക്കം നിരവധി ഘടകങ്ങള്‍ നാലാംപാദത്തില്‍ സൗദി സമ്പദ് വ്യവസ്ഥയുടെ അഭിവൃദ്ധിക്ക് കാരണമായതായി അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിലെ മുഖ്യ സാമ്പത്തിക വിദഗ്ധ മോണിക്ക മാലിക് പറഞ്ഞു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3