തിയറ്ററുകള്‍ തുറക്കുമ്പോഴുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍
സംസ്ഥാനത്ത് കോവിഡ് 19 ലോക്ക്ഡൌണിന് ശേഷം തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് കാണികളെ പ്രവേശിപ്പിക്കുക. രാവിലെ 9.00 മുതല്‍ രാത്രി 9.00 വരെയാണ് പ്രവര്‍ത്തന സമയം. ഷോകള്‍ അതിനിടയില്‍ ക്രമീകരിക്കണം. ഓരോ ഷോയ്ക്ക് ശേഷവും 10 മിനുറ്റിന്‍റെ ചെറിയ ഇടവേളയുണ്ടാകും.
പ്രേക്ഷകര്‍ക്ക് സാനിറ്റൈസര്‍ നല്‍കണമെന്നും അവര്‍ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒന്നിലധികം സ്ക്രീനുകള്‍ ഉള്ളയിടങ്ങളില്‍ ഇരു സ്ക്രീനുകളിലെയിം പ്രദര്‍ശനം തുടങ്ങുന്നതോ അവസാനിക്കുന്നതോ ഒരേസമയത്തായി തിരക്കുണ്ടാകുന്ന സ്ഥിതി ഒഴിവാക്കണം. ഷോ സമയങ്ങള്‍ അതിന് അനുസരിച്ച് ക്രമീകരിക്കണം.
നാമമാത്രമായ തിയറ്ററുകളില്‍ മാത്രമേ ഇന്ന് പ്രദര്‍ശനം ഉണ്ടാകൂ. അറ്റകുറ്റപ്പണികളും പരിസരം വൃത്തിയാക്കലും അണുനശീകരണ പ്രവര്‍ത്തനങ്ങളും വിവിധ തിയറ്ററുകളില്‍ പുരോഗമിക്കുകയാണ്. അതിനിടെ തിയറ്ററുകള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. 13ന് തമിഴ് ചിത്രം മാസ്റ്റര്‍ റിലീസാകുന്നതോടെ തിയറ്റര്‍ തുറക്കാനാണ് ഭൂരിഭാഗം തിയറ്റര്‍ ഉടമകളും തീരുമാനിച്ചിട്ടുള്ളത്.