ടെലിമെഡിസിന്‍ വിപണിയിൽ സജീവമാകാൻ ടാറ്റ ഗ്രൂപ്പ്
കൊച്ചി: ടാറ്റ ഗ്രൂപ്പിന്‍റെ ഡിജിറ്റല്‍ ഹെല്‍ത്ത് വിഭാഗമായ ടാറ്റ ഹെല്‍ത്ത് ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. പുതിയ ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോമിലൂടെ ടാറ്റ ഹെല്‍ത്ത് ഫിസിഷ്യന്‍സിന്‍റെയും സ്പെഷലിസ്റ്റുകളുടെയും ഇന്‍സ്റ്റന്‍റ് കണ്‍സള്‍ട്ടേഷന്‍ സേവനമാണ് ലഭ്യമാക്കുന്നത്. ഏത് ആരോഗ്യപ്രശ്നത്തിനും അപ്പോയിന്‍റ്മെന്‍റിനായി കാത്തിരിക്കാതെ ഉടന്‍തന്നെ മെഡിക്കല്‍ സേവനം ലഭ്യമാക്കാന്‍ ഇത് സഹായിക്കും. പതിനഞ്ചിലധികം സ്പെഷലിസ്റ്റ് ശാഖകളിലായി സ്പെഷലിസ്റ്റുകളും സൂപ്പര്‍ സ്പെഷലിസ്റ്റുകളും ജനറല്‍ മെഡിസിന്‍ ഡോക്ടര്‍മാരും ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും ഓണ്‍ലൈനില്‍ ലഭ്യമാണ്.
വിവിധ ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ക്കുശേഷമാണ് ആപ്പിലേയ്ക്ക് ഡോക്ടര്‍മാരെ തെരഞ്ഞെടുത്തത്. ഈ ഡോക്ടര്‍മാര്‍ വ്യക്തിഗതമായ സേവനവും സഹാനുഭൂതിയുമുള്ളവരും രോഗികളുടെ ആവശ്യങ്ങള്‍ മനസിലാക്കി ആവശ്യമായ മരുന്നുമാത്രം കുറിച്ചുനല്കും. വ്യക്തിഗതവും പിന്‍ സംരക്ഷണമുള്ള ആരോഗ്യ ലോക്കറിലാണ് സുരക്ഷിതമായി ഓണ്‍ലൈനില്‍ മെഡിക്കല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇത് രോഗികള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കുന്നതിനും കൈമാറുന്നതിനും സാധിക്കും. ഫാര്‍മ പര്‍ച്ചേയ്സിനും ലാബ് ടെസ്റ്റുകള്‍ക്കായി സാക്ഷ്യപ്പെടുത്തിയ ലാബുകളില്‍നിന്നുള്ളവര്‍ വീടുകളിലെത്തി സാംപിളുകള്‍ ശേഖരിക്കുന്നതിനും ഇത് സഹായിക്കും.
രാജ്യത്തെതന്നെ ഏറ്റവും മികച്ച റേറ്റിംഗ് ഉള്ള ആരോഗ്യസേവന ആപ്പാണ് ടാറ്റ ഹെല്‍ത്ത് ആപ്പ്. ഉപയോഗിക്കുന്നവരുടെ നിത്യവുമുള്ള നടപ്പ് രേഖപ്പെടുത്തുകയും ആരോഗ്യത്തിനായി ദിവസവും എത്ര നേരം നടക്കണമെന്നതു നിശ്ചയിക്കുന്നതിനും മരുന്ന് കഴിക്കുന്നതിനുള്ള അറിയിപ്പുകള്‍ ലഭിക്കുന്നതിനും വ്യക്തിഗതമായ വിവരങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനും സഹായിക്കും.
ഇന്ത്യയിലുള്ളവര്‍ക്ക് മികച്ച ആരോഗ്യസംരക്ഷണം നല്കുന്നതിന് ഞങ്ങള്‍ പ്രതിബദ്ധരാണെന്ന് ടാറ്റ ഹെല്‍ത്ത് സിഇഒ മന്‍സൂര്‍ അമീന്‍ പറഞ്ഞു. ഏത് ആരോഗ്യസേവനവും അതിവേഗത്തിലും സൗകര്യപ്രദമായും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും സേവനം ലഭ്യമാണ്. ഓരോ വ്യക്തികള്‍ക്കും വിരല്‍ത്തുമ്പില്‍ ഉടനടി സേവനം സുതാര്യമായി ലഭ്യമാക്കാന്‍ ടാറ്റ ഹെല്‍ത്തിന്‍റെ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ സഹായിക്കും. ആരോഗ്യസേവനത്തിന്‍റെ ഡിജിറ്റൈസേഷന്‍ വര്‍ദ്ധിച്ചുവരുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ വഴി എളുപ്പത്തില്‍ ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ നല്കുന്നതിനാണ് ടാറ്റ ഹെല്‍ത്ത് സജ്ജമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഡെര്‍മറ്റോളജി, സൈക്യാട്രി, ഇന്‍എടി, ഓര്‍ത്തോപീഡിക്സ്, കാര്‍ഡിയോളജി, ഡയബറ്റോളജി, ഗാസ്ട്രോഎന്‍ററോളജി, പള്‍മണോളജി, സൈക്കോളജി, നെഫ്രോളജി, നുട്രീഷന്‍ കൗണ്‍സലിംഗ് തുടങ്ങിയ സവിശേഷമായ സ്പെഷലിസ്റ്റ് സേവനങ്ങളാണ് ഓണ്‍ലൈന്‍ ആപ്പില്‍ ലഭ്യമാകുന്നത്. കോവിഡ്-19 കണ്‍സള്‍ട്ടേഷനും ലഭ്യമാണ്.
2025-ല്‍ ആഗോള ടെലിമെഡിസിന്‍ വിപണി 5.5 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ളതാകുമെന്നാണ് കണക്കാക്കുന്നതെന്ന് അമീന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ആരോഗ്യസാങ്കേതികവ്യവസായം മഹാമാരിയുടെ കാലത്ത് വളര്‍ന്നു. നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങിയ അനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍ ആരോഗ്യസാങ്കേതികവിദ്യയില്‍ മുതല്‍ മുടക്കുന്നതിന് സഹായകമാണ്. ടെലിമെഡിസിന്‍ പ്രാക്ടീസ് മാര്‍ഗനിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന് വ്യക്തതയും ചട്ടക്കൂടും ഉറപ്പുവരുത്തി. ടാറ്റ ഹെല്‍ത്തില്‍ സുതാര്യവും കര്‍ശനവുമായ ഡാറ്റ സ്വകാര്യതയും സുരക്ഷാനിയമങ്ങളും ഉപയോക്താക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ആധികാരികത നല്കുന്നതിനും സഹായിക്കും. www.tatahealth.com എന്ന വെബ്സൈറ്റ് വഴി ടാറ്റ ഹെല്‍ത്ത് പ്ലാറ്റ്ഫോം ഉപയോഗിക്കാം. ആന്‍ഡ്രോയ്ഡിലും ഐഫോണിലും ടാറ്റഹെല്‍ത്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.