കാനണ്‍ ഹോം സെഗ്മെന്റ് പ്രിൻറർ വില്പനയിൽ 15-20% വര്‍ദ്ധന
കൊച്ചി: ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ഉപഭോക്താക്കള്‍ക്ക് ആനന്ദം പകരുന്നതിലും പ്രതിജ്ഞാബദ്ധരായ രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ ഇമേജിങ് കമ്പനികളിലൊന്നായ കാനണ്‍ ഇന്ത്യ 2021ല്‍ സ്ഥിരമായ വളര്‍ച്ചാ പാത നിലനിര്‍ത്തി. വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളിലുണ്ടായ വില്‍പ്പന വളര്‍ച്ച, 2019ല്‍ പകര്‍ച്ചവ്യാധിക്കു മുമ്പുണ്ടായിരുന്ന തലത്തിലേക്ക് വില്‍പ്പന എത്തുമെന്ന പ്രതീക്ഷ നല്‍കുന്നു. നവീന ഉല്‍പ്പന്നങ്ങളുടെ നിരയുമായി കമ്പനി കാമറയിലും പ്രിന്റിങ് ബിസിനസിലും ഒരുപോലെ വളര്‍ച്ച കുറിച്ചിട്ടുണ്ട്.
കാനണ്‍ ഇന്ത്യയുടെ പ്രധാന വളര്‍ച്ചാ വിപണിയായി ഇന്ത്യ തുടരുകയാണ്. ഉപഭോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഇന്ത്യന്‍ അനുയോജ്യ ബിസിനസ് പരിഹാരങ്ങള്‍ എത്തിക്കുകയാണ് ബ്രാന്‍ഡിന്റെ ലക്ഷ്യം. പകര്‍ച്ചവ്യാധിക്കു ശേഷം വിപണി തുറക്കുമ്പോള്‍ സിനിമ കാമറകളും പ്രിന്റിങ് അവശ്യങ്ങള്‍ക്കുമുള്ള സാധനങ്ങള്‍ക്കുള്‍പ്പടെയുള്ള ഉപകരണങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് കമ്പനി കാണുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, തങ്ങളുടെ ബിസിനസ് വിപുലീകരിക്കുമ്പോള്‍ തന്നെ വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യകതകള്‍ നിറവേറ്റുന്നതിനുള്ള മികച്ച അവസരങ്ങള്‍ ലഭിച്ചുവെന്നും ഹോം പ്രിന്റര്‍ വിഭാഗത്തിലുണ്ടായ മാറ്റമാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം, പ്രിന്റിങ് സംസ്‌കാരത്തിലുണ്ടായ മാറ്റം 2021ല്‍ ഒന്നിലധികം മോഡലുകള്‍ അവതരിപ്പിക്കുന്നതിന് പ്രേരിപ്പിച്ചുവെന്നും പകര്‍ച്ചവ്യാധി സമയത്തുണ്ടായ ഉപയോഗ പാറ്റേണിലെ മാറ്റം കോവിഡിനു മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച്, ഹോം സെഗ്മെന്റില്‍ ഇങ്ക്ജറ്റ് പ്രിന്ററുകള്‍ക്ക് 15-20 ശതമാനം വര്‍ദ്ധനവ് ഉണ്ടാക്കി എന്നത് വളരെ കൗതുകമാണെന്നും കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മനാബു യാമസാക്കി പറഞ്ഞു.
വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ മാനദണ്ഡമായപ്പോള്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍, സ്‌കൂളിങ് കേന്ദ്രങ്ങള്‍, സിസ്റ്റം സംയോജകര്‍, ട്യൂട്ടര്‍മാര്‍ എന്നിവരില്‍ നിന്നും തങ്ങളുടെ പിആര്‍ഒ ഡിവി ക്യാമറ മോഡലുകള്‍ക്ക് ഡിമാന്‍ഡ് ഏറിയെന്നും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പുതിയ സിനിമ തിയറ്ററുകളായപ്പോള്‍ സിനിമാ ക്യാമറകളുടെ ശ്രേണിയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗണ്യമായ വളര്‍ച്ചയ്ക്കും വില്‍പ്പന വര്‍ധനയ്ക്കും സാക്ഷ്യം വഹിച്ചു, ഈ മേഖല ഉണരാന്‍ തുടങ്ങിയതോടെ ഈ വിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദേഹം കൂട്ടിചേര്‍ത്തു.
നിലവിലെ ഹൈബ്രിഡ് വര്‍ക്കിംഗ് സംസ്‌കാരം ബ്രാന്‍ഡിന്റെ ഓഫീസ് ഓട്ടോമേഷന്‍ ബിസിനസിന്റെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. നേതൃത്വത്തിന്റെ സാക്ഷ്യമെന്ന നിലയില്‍, കാനോണ്‍ ഇന്ത്യ എ3, എ4 ലേസര്‍ കോപ്പിയര്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷമായി വിപണി വിഹിതത്തില്‍ ഒന്നാം സ്ഥാനം നേടുന്നത് തുടരുന്നു, സാങ്കേതിക കണ്ടുപിടിത്തങ്ങളും സേവന പിന്തുണയും വിജയത്തിന്റെ പ്രധാന സ്തംഭങ്ങളാണ്. ഹൈബ്രിഡ് ജോലിസ്ഥലത്ത് ഡോക്യുമെന്റ് മാനേജ്‌മെന്റും പ്രോസസ് ഓട്ടോമേഷന്‍ സൊല്യൂഷനുമാണ് ഡിജിറ്റല്‍ തന്ത്രങ്ങളുടെ കേന്ദ്രം. ഉപഭോക്താക്കളെ കാര്യക്ഷമമായി പകര്‍ത്താനും സുരക്ഷിതമാക്കാനും കൈകാര്യം ചെയ്യാനും ആക്‌സസ് ചെയ്യാനും വിശകലനം ചെയ്യാനും ഓട്ടോമേറ്റ് ചെയ്യാനും അനുവദിക്കുന്ന ‘തേര്‍ഫോര്‍ ഓണ്‍ലൈന്‍’ പോലുള്ള കാനണ്‍ ഇന്ത്യ ക്ലൗഡ് അധിഷ്ഠിത ഡോക്യുമെന്റ് മാനേജ്‌മെന്റ് സൊല്യൂഷനുകള്‍ക്ക് വര്‍ദ്ധിച്ച ആവശ്യകത കണ്ടു. പ്രൊഫഷണല്‍ പ്രിന്റിംഗ് വ്യവസായത്തിലെ നേതൃത്വത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റല്‍ പ്രിന്റിംഗ് മാര്‍ക്കറ്റിലെ വളര്‍ച്ചയ്ക്കുമായി കാനന്‍ അടുത്തിടെ ഇമേജ്‌പ്രെസ് സി10010വിപി, ഇമേജ്‌പ്രെസ് സി9010വിപി, ഇമേജ്‌പ്രോഗ്രാഫ് ടിഇസഡ് 5300, ഇമേജ്‌പ്രോഗ്രാഫ് ടിഎക്‌സ്5410 എന്നിങ്ങനെ നൂതനമായ ഉല്‍പ്പന്നങ്ങള്‍ പ്രഖ്യാപിച്ചു. പുതിയ ഇമേജ് പ്രോഗ്രാഫ് ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി കാനണ്‍ ‘ഡെമോ ഓണ്‍ വീല്‍സ്’ സംഘടിപ്പിച്ചു.