November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ വിറ്റഴിയുന്ന കാറുകളിൽ 70%-വും 10 ലക്ഷം രൂപയിൽ താഴെ വിലയുള്ളവ

1 min read
എച്ച്എസ്ബിസി ഗ്ലോബൽ റീസെർച് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 15 മാസത്തിനിടയിലുണ്ടായ ഇന്ധനവില വർദ്ധന ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവും ഉള്ള കാറുകളുടെ, പ്രത്യേകിച്ചും 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള കാറുകളുടെ ആവശ്യകത വർധിപ്പിച്ചതായി കാണിക്കുന്നു. കഴിഞ്ഞ 15 മാസങ്ങൾക്കിടയിൽ 35 ശതമാനം വർദ്ധനയാണ് ഇന്ധനവിലയിലുണ്ടായത്. ഇത് മൊത്തത്തിലുള്ള വാഹന പ്രവർത്തന ചെലവും ഉയരാൻ കാരണമായി.

നിലവിലെ പരിതസ്ഥിതിയിൽ, ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവും ഉള്ള കാറുകൾ ഉപഭോക്താക്കൾക്കിടയിൽ പ്രിയങ്കരമാകും എന്ന് ഈ റിപ്പോർട്ട് പറയുന്നു, പ്രത്യേകിച്ച് 10 ലക്ഷം രൂപയിൽ താഴെയുള്ള കാറുകൾ. നിലവിൽ ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിൽ വിറ്റഴിയുന്ന കാറുകളിൽ 70%-വും 10 ലക്ഷം രൂപയിൽ താഴെ വിലയുള്ളവയാണെന്നും ഈ റിപ്പോർട്ട് പറയുന്നു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം
Maintained By : Studio3