November 10, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘സിഗ്‌നല്‍’ ഇന്ത്യയില്‍ ടോപ് ചാര്‍ട്ടുകളില്‍

വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം വിവാദമായതോടെയാണ് ഉപയോക്താക്കള്‍ കൂട്ടത്തോടെ ‘സിഗ്‌നല്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുതുടങ്ങിയത്

ഇന്ത്യയില്‍ ആപ്പ് സ്റ്റോറിലെ ടോപ് ചാര്‍ട്ട്‌സ് ലിസ്റ്റില്‍ ‘സിഗ്‌നല്‍’ ഒന്നാമത്. ടോപ് ഫ്രീ ആപ്പുകളുടെ പട്ടികയിലാണ് സിഗ്‌നല്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറിയത്. അതേസമയം, ഈ വാര്‍ത്ത തയ്യാറാക്കുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മൂന്നാം സ്ഥാനത്താണ് സിഗ്‌നല്‍ ആപ്പ്.

വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം വിവാദമായതോടെയാണ് ഉപയോക്താക്കള്‍ കൂട്ടത്തോടെ ‘സിഗ്‌നല്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുതുടങ്ങിയത്. പുതിയ നിബന്ധനകളും നയങ്ങളും അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി എട്ടിനു ശേഷം ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് വാട്‌സ്ആപ്പ് നിലപാട്. ഇതോടെയാണ് ആളുകള്‍ വാട്‌സ്ആപ്പ് ഒഴിവാക്കി പകരം സിഗ്‌നല്‍ ഡൗണ്‍ലോഡ് ചെയ്തുതുടങ്ങിയത്.

  എറണാകുളം - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്

യുഎസ്, യുകെ, ജര്‍മനി, ലെബനാന്‍, ഫ്രാന്‍സ് എന്നീ മേഖലകളിലെ ഗൂഗില്‍ പ്ലേ സ്റ്റോറിലെ ടോപ് ചാര്‍ട്ട്‌സ് പട്ടികയില്‍ ഇപ്പോള്‍ ഒന്നാമതാണ് സിഗ്‌നല്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ആപ്പിളിന്റെ ആപ്പ് സ്‌റ്റോറില്‍ ടോപ് ഫ്രീ ആപ്പ് എന്ന നിലയിലാണ് സിഗ്‌നല്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കമ്പനി ട്വീറ്റ് ചെയ്തിരുന്നു.

ഇലോണ്‍ മസ്‌ക്, എഡ്വേര്‍ഡ് സ്‌നോഡന്‍, പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ സിഗ്‌നല്‍ ആപ്പ് ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

Maintained By : Studio3