സെബ്രോണിക്‌സ് സെബ് ഫിറ്റ്2220സിഎച്ച് പുറത്തിറക്കി
സ്മാര്‍ട്ട്‌വാച്ചിന് സമാനമായ രൂപകല്‍പ്പനയോടെ വരുന്ന വെയറബിളിന് 2,999 രൂപയാണ് വില
ന്യൂഡെല്‍ഹി: സെബ്രോണിക്‌സ് സെബ് ഫിറ്റ്2220സിഎച്ച് ഫിറ്റ്‌നസ് ബാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട്‌വാച്ചിന് സമാനമായ രൂപകല്‍പ്പനയോടെയാണ് ഫിറ്റ്‌നസ് ബാന്‍ഡ് വിപണിയിലെത്തിച്ചത്. ഈ സെബ്രോണിക്‌സ് വെയറബിളിന് 2,999 രൂപയാണ് വില. കറുത്ത സ്ട്രാപ്പ് സഹിതം കറുത്ത കേസ്, റോസ് ഗോള്‍ഡ് സ്ട്രാപ്പ് സഹിതം ഗോള്‍ഡ് കേസ്, കേഡറ്റ് ഗ്രേ സ്ട്രാപ്പ് സഹിതം സില്‍വര്‍ കേസ് എന്നീ മൂന്ന് കളര്‍ വേരിയന്റുകളില്‍ ആമസോണില്‍ ലഭിക്കും.
2.5ഡി കര്‍വ്ഡ് ഗ്ലാസ് സഹിതം 3.3 സെമീ ടിഎഫ്ടി ടച്ച് കളര്‍ ഡിസ്‌പ്ലേ നല്‍കിയതാണ് സെബ്രോണിക്‌സ് സെബ് ഫിറ്റ്2220സിഎച്ച്. വൃത്താകൃതിയുള്ള ഡയല്‍ ലഭിച്ചു. നൂറിലധികം വാച്ച് ഫേസുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് സ്മാര്‍ട്ട് ബാന്‍ഡ്. കോളര്‍ ഐഡി, കോള്‍ റിജക്റ്റ് എന്നിയും ഫീച്ചറുകളാണ്. പെയര്‍ ചെയ്ത ഫോണിലെ മ്യൂസിക്, കാമറ എന്നിവ കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയും.
രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് നിരക്ക്, എസ്പിഒ2 എന്നിവ നിരീക്ഷിക്കുന്നതിന് സെന്‍സറുകള്‍ നല്‍കിയതാണ് ഫിറ്റ്‌നസ് ബാന്‍ഡ്. ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, സൈക്ലിംഗ്, ഫുട്‌ബോള്‍, ഓട്ടം, സ്‌കിപ്പിംഗ്, നീന്തല്‍, നടത്തം എന്നീ എട്ട് സ്‌പോര്‍ട്‌സ് മോഡുകള്‍ സവിശേഷതയാണ്. നിങ്ങളുടെ ഉറക്കം, ചുവടുകള്‍, എത്രമാത്രം കലോറി കുറച്ചു, ആകെ നടന്ന ദൂരം എന്നിവയെല്ലാം അളക്കും.
കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 5.0 നല്‍കി. 200 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ മുപ്പത് ദിവസം സ്റ്റാന്‍ഡ്‌ബൈ സമയം ലഭിക്കും. പൊടി, വെള്ളം എന്നിവ പ്രതിരോധിക്കുന്നതിന് ഐപി68 റേറ്റിംഗ് സവിശേഷതയാണ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളുമായി ഈ ഫിറ്റ്‌നസ് ട്രാക്കര്‍ പെയര്‍ ചെയ്യാന്‍ കഴിയും. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭിക്കുന്ന സെബ് ഫിറ്റ് 20 സീരീസ് ആപ്പുമായി കണക്റ്റ് ചെയ്യാം.