ഒല ഇലക്ട്രിക് ആഗോള വില്‍പ്പന മേധാവിയായി യോംഗ്‌സംഗ് കിം
1 min read
ഓട്ടോമോട്ടീവ് വ്യവസായത്തില്‍ 35 വര്‍ഷത്തെ അനുഭവസമ്പത്തിന് ഉടമയാണ് കിം
ന്യൂഡെല്‍ഹി: ഒല ഇലക്ട്രിക് തങ്ങളുടെ ഗ്ലോബല്‍ സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ മേധാവിയായി യോംഗ്‌സംഗ് കിമ്മിനെ നിയമിച്ചു. ഹ്യുണ്ടായ് മോട്ടോര്‍, കിയ കമ്പനികളിലായി ഓട്ടോമോട്ടീവ് വ്യവസായത്തില്‍ 35 വര്‍ഷത്തെ അനുഭവസമ്പത്തിന് ഉടമയാണ് കിം. വടക്കേ അമേരിക്ക, യൂറോപ്പ്, യുകെ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ആസിയാന്‍, ഏഷ്യ പസഫിക്, ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളിലെ വാഹന വില്‍പ്പനയുടെ അനുഭവസമ്പത്ത് കിമ്മിന് അവകാശപ്പെടാന്‍ കഴിയും. ഇന്ത്യയില്‍ ഹ്യുണ്ടായുടെയും കിയ മോട്ടോഴ്‌സിന്റെയും മികച്ച പ്രകടനത്തിന് പിന്നില്‍ യോംഗ്‌സംഗ് കിമ്മിന്റെ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു.
ഒല ഇലക്ട്രിക്കിന്റെ വില്‍പ്പനയില്‍ ഇന്ത്യയിലെയും ആഗോള വിപണികളിലെയും മേല്‍നോട്ടം യോംഗ്‌സംഗ് കിമ്മിനായിരിക്കും. ഇന്ത്യയിലും യൂറോപ്പ്, യുകെ, ലാറ്റിന്‍ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, തെക്കുകിഴക്കനേഷ്യ തുടങ്ങിയ വിപണികളില്‍ ഒല തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വൈകാതെ അവതരിപ്പിക്കും.