Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് ഷവോമി  

സ്മാര്‍ട്ട്ഫോണുകളും സ്മാര്‍ട്ട് ടിവികളും നിര്‍മിക്കുന്നതിന് പുതിയ പങ്കാളികളെ പ്രഖ്യാപിച്ചു  

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണുകളുടെയും സ്മാര്‍ട്ട് ടിവികളുടെയും ഉല്‍പ്പാദനം ഷവോമി വര്‍ധിപ്പിക്കും. സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മിക്കുന്നതിന് ചൈനയിലെ ബിവൈഡി, ഡിബിജി ടെക്‌നോളജി എന്നീ രണ്ട് പുതിയ പങ്കാളികളെ കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ തദ്ദേശീയമായി സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മിക്കുന്നതിന് ഫോക്‌സ്‌കോണ്‍, ഫ്‌ളെക്‌സ് എന്നീ കമ്പനികളുമായി ചൈനീസ് കമ്പനി നേരത്തെ പങ്കാളിത്തം സ്ഥാപിച്ചിരുന്നു. മാത്രമല്ല, തദ്ദേശീയമായി സ്മാര്‍ട്ട് ടിവികള്‍ നിര്‍മിക്കുന്നതിന് ഡിക്‌സണുശേഷം രണ്ടാമത്തെ പങ്കാളിയായി ഹൈദരാബാദ് ആസ്ഥാനമായ റേഡിയന്റ് ടെക്നോളജിയെ ഷവോമി പ്രഖ്യാപിച്ചു.

തമിഴ്നാട്ടില്‍ പ്ലാന്റ് സ്ഥാപിക്കുകയാണ് ബിവൈഡി. ഈ വര്‍ഷം ആദ്യ പകുതിയില്‍ തദ്ദേശീയമായി സ്മാര്‍ട്ട്ഫോണുകളുടെ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്മാര്‍ട്ട്ഫോണ്‍ നിര്‍മിക്കുന്നതിന് ഹരിയാണയിലെ ബാവലില്‍ ഡിബിജി ഇതിനകം പ്ലാന്റ് സജ്ജമാക്കിയിട്ടുണ്ട്. ഡിബിജി കൂടി ചേരുന്നതോടെ തങ്ങളുടെ പ്രതിമാസ ഉല്‍പ്പാദന ശേഷി 20 ശതമാനം വര്‍ധിച്ചതായി ഷവോമി അറിയിച്ചു.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി

തദ്ദേശീയ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണെന്നും സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മിക്കുന്നതിനുവേണ്ട ഘടകങ്ങള്‍ ഇന്ത്യയില്‍നിന്നുതന്നെ ശേഖരിക്കുകയാണെന്നും ഷവോമി വൈസ് പ്രസിഡന്റും ഇന്ത്യ സിഇഒയുമായ മനു കുമാര്‍ ജെയിന്‍ പറഞ്ഞു. ‘ഭൂരിപക്ഷം’ സ്മാര്‍ട്ട്ഫോണ്‍ ഘടകങ്ങളും ഇന്ത്യയില്‍ ഇതിനകം തന്നെ നിര്‍മിച്ചതായി അദ്ദേഹം പറഞ്ഞു. തങ്ങളുടെ സ്മാര്‍ട്ട്ഫോണുകളുടെ മൂല്യത്തിന്റെ 75 ശതമാനത്തിലധികം ഘടകങ്ങള്‍ തദ്ദേശീയമായി ശേഖരിക്കുന്നതോ നിര്‍മിക്കുന്നതോ ആണെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ചിപ്സെറ്റുകള്‍ വരുന്നത്. യൂറോപ്പില്‍ നിന്നും യുഎസില്‍ നിന്നും സ്മാര്‍ട്ട്‌ഫോണ്‍ ഘടകങ്ങള്‍ അല്ലെങ്കില്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്നു. സണ്ണി ഇന്ത്യ, എന്‍വിടി, സാല്‍കോമ്പ്, എല്‍വൈ ടെക്, സണ്‍വോഡ എന്നീ കമ്പനികള്‍ നിലവില്‍ ഷവോമിക്കായി ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ ഘടകങ്ങള്‍ നിര്‍മിക്കുന്നു.

  നൈപുണ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഐടി റിക്രൂട്ട്മെൻറ് പദ്ധതിയുമായി കേരളം

പുതിയ ഉല്‍പ്പാദന പങ്കാളികള്‍ ചേരുന്നതോടെ കഴിഞ്ഞ വര്‍ഷത്തെ അമ്പതിനായിരത്തില്‍ നിന്ന് ഈ വര്‍ഷത്തോടെ ഷവോമിയുടെ അനുബന്ധ തൊഴിലാളികളുടെ എണ്ണം അറുപതിനായിരമായി വര്‍ധിക്കും. 2015 ഓഗസ്റ്റില്‍ ഫോക്സ്‌കോണുമായി പങ്കാളിത്തം സ്ഥാപിച്ചാണ് ഇന്ത്യയില്‍ ഷവോമി തദ്ദേശീയ ഉല്‍പ്പാദനം ആരംഭിച്ചത്. ഇന്ത്യയില്‍ വില്‍ക്കുന്ന 99 ശതമാനം ഫോണുകളും തദ്ദേശീയമായി നിര്‍മിക്കുന്നതായി 2019 ല്‍ ഷവോമി പ്രഖ്യാപിച്ചിരുന്നു. ഡിക്‌സണുമായി പങ്കാളിത്തത്തോടെ 2018 ഒക്‌റ്റോബറിലാണ് ആഭ്യന്തരമായി ടിവികള്‍ നിര്‍മിച്ചുതുടങ്ങിയത്. തെലങ്കാനയില്‍ പ്ലാന്റ് സ്ഥാപിച്ച റേഡിയന്റ് ടെക്‌നോളജിയുമായി സഹകരിക്കുന്നതിലൂടെ ഇനി ഉല്‍പ്പാദനം വര്‍ധിക്കും. പുതിയ നിര്‍മാണ പങ്കാളി ചേര്‍ന്നതോടെ ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട്ട് ടിവികളെല്ലാം നൂറ് ശതമാനം മെയ്ഡ് ഇന്‍ ഇന്ത്യയാണെന്ന് ഷവോമി അവകാശപ്പെട്ടു.

  ടിവിഎസിന് ജെ.ഡി പവര്‍ 2024 ഇന്ത്യ ബഹുമതി
Maintained By : Studio3