ശുഭാ തതവര്‍ത്തി വിപ്രോ സിടിഒ
1 min readബെംഗളൂരു: വിപ്രോ ലിമിറ്റഡ് കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസറായി (സിടിഒ) ശുഭാ തതവര്‍ത്തിയെ നിയമിച്ചു. വാള്‍മാര്‍ട്ടില്‍ നിന്നാണ് അവര്‍ വിപ്രോയിലേക്ക് എത്തുന്നത്. സുരക്ഷ, ഡാറ്റാ സയന്‍സ്, എഡ്ജ് പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്കൊപ്പം ഉല്‍പ്പന്ന- സാങ്കേതിക വികസനം, എന്‍റര്‍പ്രൈസ് ഇന്‍ഫ്രാസ്ട്രക്ചറിന്‍റെ വാണിജ്യവത്ക്കരണം എന്നിവയുടെ ചുമതലയാണ് വാര്‍മാര്‍ട്ടില്‍ വഹിച്ചിരുന്നത്.
ഉല്‍പ്പന്ന വികസനം, ഡെലിവറി, ലൈഫ് സൈക്കിള്‍ മാനേജുമെന്‍റ്, ക്ലൗഡ് കംപ്യൂട്ടിംഗ് സേവനങ്ങള്‍, ഡാറ്റാ ടെക്നോളജി, അനലിറ്റിക്സ് എന്നിവയിലായി ഐടി വ്യവസായത്തില്‍ രണ്ട് പതിറ്റാണ്ടിലേറെയുള്ള സമ്പന്നമായ അനുഭവം ശുഭയ്ക്കുണ്ട്.
സര്‍വീസ് ട്രാന്‍സ്ഫോര്‍മേഷന്‍, ടോപ്കോഡര്‍, റോബോട്ടിക്സ്, എസ്വിഐസി (സിലിക്കണ്‍ വാലി ഇന്നൊവേഷന്‍ സെന്‍റര്‍), ടെക്നോവേഷന്‍ സെന്‍റര്‍, ഓപ്പണ്‍ ഇന്നൊവേഷന്‍, അപ്ലൈഡ് റിസര്‍ച്ച് എന്നിവയുള്‍പ്പെടെ എല്ലാ സിടിഒ ടീമുകളും അവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് വിപ്രോ ചീഫ് എക്സിക്യൂട്ടീവ് തിയേരി ദെലപോര്‍തെ ജീവനക്കാര്‍ക്ക് അയച്ച ഒരു ആഭ്യന്തര ഇമെയിലില്‍ പറഞ്ഞു.
വാള്‍മാര്‍ട്ടിന് മുമ്പ്, പേപാലിലെ പ്രൊഡക്റ്റ്, ഡാറ്റ, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാറ്റ്ഫോമിന് തതവര്‍ത്തി നേതൃത്വം നല്‍കിയിരുന്നു. നോട്ട്ബുക്കുകള്‍ നല്‍കുന്ന ഡാറ്റാ മെഷീന്‍ ലേണിംഗ് / ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എംഎല്‍ / എഐ) പ്ലാറ്റ്ഫോമുകള്‍, ഡാറ്റാ ഇന്‍റഗ്രേഷന്‍ പ്ലാറ്റ്ഫോം, ഡാറ്റ കാറ്റലോഗ്, ഡാറ്റ എഎല്‍എം എന്നിവയിലെ അവരുടെ വൈദഗ്ധ്യം വിപ്രോയ്ക്ക് ഗുണകരമാകുമെന്ന് ആഭ്യന്തര ഇ-മെയിലില്‍ പറയുന്നു.