‘കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല’
1 min readരണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നത് കൂടുതല്‍ ശക്തമായ പ്രതിരോധ ശേഷി രൂപപ്പെടാന്‍ ഇടയാക്കിയേക്കുമെന്നും ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍
കൊറോണ വൈറസിന്റെ രോഗ വ്യാപനശേഷി കൂടിയ വകഭേദങ്ങളെ നേരിടാന്‍ കോവിഡ്-19 വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമായി വരുമോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍. കൊറോണ വൈറസിന്റെ വ്യാപനശേഷി കൂടിയ വകഭേദങ്ങള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ ആശങ്ക വിതയ്ക്കുകയും നിലവിലെ ഇരട്ട ഡോസ് വാക്‌സിന്റെ ഫലം എത്രകാലം നിലനില്‍ക്കുമെന്ന ചോദ്യങ്ങള്‍ വര്‍ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് സൗമ്യ സ്വാമിനാഥന്റെ പ്രതികരണം.
ബൂസ്റ്റര്‍ ഡോസ് ആവശ്യമാണോ അല്ലയോ എ്ന്നത് സംബന്ധിച്ച് ഒരു നിര്‍ദ്ദേശം നല്‍കുന്നതിന് മതിയായ വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇത് സംബന്ധിച്ച് ശാസ്ത്രമേഖല പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതേയുള്
ബൂസ്റ്റര്‍ ഡോസുകള്‍ പുറത്തിറക്കാന്‍ യുകെയിലെ ആരോഗ്യവിദഗ്ധര്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചിലത്തുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദം ബ്രിട്ടനെ വീണ്ടും കൊറോണ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അമേരിക്ക അംഗീകരിച്ച കോവിഡ്-19 വാക്‌സിനുകള്‍ ആശങ്കപ്പെടേണ്ട വിഭാഗത്തിലുള്ള വകഭേദങ്ങള്‍ക്കെതിരെ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ ഫ്രാന്‍സിസ് കോളിന്‍സ് അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ ബൂസ്റ്റര്‍ ആവശ്യമാണെന്ന് ആരും പറയുന്നില്ലെന്നും എന്നാല്‍ ഭാവിയില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമായി വന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വാക്‌സിനുകള്‍ക്ക് തടുക്കാനാകാത്ത കോവിഡ് വകഭേദങ്ങള്‍ അമേരിക്കയില്‍ കണ്ടെത്തിയാല്‍ ബൂസ്റ്റര്‍ ഡോസുകള്‍ ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നും കോളിന്‍സ് സൂചന നല്‍കി.
സ്ഫുട്‌നിക് vയുടെ ബൂസ്റ്റര്‍ ഡോസ് മറ്റ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കഴിഞ്ഞ ആഴ്ച റഷ്യന്‍ ഡയറക്ട് ഇന്‍വെ്റ്റ്‌മെന്റ് ഫണ്ട് വ്യക്തമാക്കിയിരുന്നു. ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമായ രീതിയിലാണ് ബൂസ്റ്റര്‍ ഡോസ് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡ്-19 വകഭേദമായ ഡെല്‍റ്റ, ആഗോളതലത്തില്‍ വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഉയര്‍ന്ന രോഗ വ്യാപന ശേഷി മൂലം ലോകത്തിലെ തന്നെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായി ഡെല്‍റ്റ മാറിയിരിക്കുന്നുവെന്ന് കഴിഞ്ഞ ആഴ്ച സൗമ്യ പറഞ്ഞിരുന്നു.
ഇതിനിടെ രണ്ട് വ്യത്യസ്ത കോവിഡ് വാക്‌സിനുകള്‍ ഉപയോഗിക്കുന്നത് ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്ന അഭിപ്രായവും സൗമ്യ ബ്ലൂംബര്‍ഗുമായി പങ്കുവെച്ചു. മിക്ച് ആന്‍ഡ് മാച്ച് രീതിയിലുള്ള വാക്‌സിന്‍ ഉപയോഗം ഒരേ വാക്‌സിന്റെ രണ്ട് ഡോസുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ കുറച്ച് പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കിയതെന്ന് യുകെയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നുമുള്ള വിവരങ്ങള്‍ ഉദ്ധരിച്ച് സൗമ്യ പറഞ്ഞു. ഇത് വളരെ മികച്ച ആശയമാണെന്നും ഇതിലൂടെ പ്രതിരോധശേഷി ഒന്നുകൂടി മെച്ചമാകുമെന്നും സൗമ്യ അഭിപ്രായപ്പെട്ടു. മാത്രമല്ല ഒരു വാക്‌സിന്റെ ആദ്യ ഡോസ് ഉപയോഗിച്ച് ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുകയും രണ്ടാം ഡോസിനായി കാത്തിരിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മറ്റ് വാക്‌സിനുകള്‍ ഉപയോഗിച്ച് വാക്‌സിനേഷന്‍ തുടരാന്‍ ഇത് വളരെ മികച്ച അവസരമാണെന്നും സൗമ്യ പറഞ്ഞു.