ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായാല്‍ സന്തോഷം: ഇ ശ്രീധരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായാല്‍ സന്തോഷമെന്ന് കഴിഞ്ഞദിവസം തന്‍റെ ബിജെപി പ്രവേശനം സ്ഥിരീകരിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍. അടുത്ത് നടക്കാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. എന്നാല്‍ പിണറായി വിജയന്‍റെ കീഴിലുള്ള ഇടതുപക്ഷം അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അത് ദുരന്തമാകുമെന്നും മെട്രോമാന്‍ കൂട്ടിച്ചേര്‍ത്തു.അടുത്തയാഴ്ച ബിജെപിയുടെ സ്ംസ്ഥാന യാത്ര സ്വന്തം തട്ടകമായ മലപ്പുറത്ത് എത്തുമ്പോള്‍ ശ്രീധരന്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത് പാര്‍ട്ടി സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. അന്നുമുതല്‍ തന്‍റെ ലക്ഷ്യങ്ങള്‍ വിശദീകരിച്ച് മാധ്യമങ്ങളില്‍ താരമായ മാറിയിരുന്നു ശ്രീധരന്‍.
“ഇടതുപക്ഷം അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അത് ഒരു വലിയ ദുരന്തമായിരിക്കും. കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നതില്‍ ഞാന്‍ തീര്‍ച്ചയായും സന്തോഷവാനാകും. ഇപ്പോള്‍ പോലും എനിക്ക് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരോട് വലിയ ബഹുമാനമുണ്ട്. അവര്‍ എന്നോട് വളരെ നന്നായി പെരുമാറി. , പക്ഷേ എനിക്ക് അത് ഇടതുപക്ഷത്തില്‍ നിന്ന് ലഭിച്ചില്ല “ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ മലപ്പുറം ജില്ലയിലാണ് താമസിക്കുന്നതെങ്കിലും പാലക്കാട് ജില്ലയില്‍ നിന്നുള്ളയാളാണ്. വടക്കന്‍ കേരളത്തില്‍ നിന്ന് മത്സരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് .രാജ്യസഭാംഗമാകുന്നത് അര്‍ത്ഥശൂന്യമാണെന്നാണ് 88 കാരനായ ശ്രീധരന്‍റെ അഭിപ്രായം. ചോദ്യങ്ങള്‍ ചോദിക്കുന്നതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല. അദ്ദേഹം പറഞ്ഞു. ഏത് മണ്ഡലത്തില്‍ നിന്നാണ് ശ്രീധരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയെന്നത് ഇപ്പോള്‍ എല്ലാവരിലും ആകാംക്ഷ ഉണര്‍ത്തിയിട്ടുണ്ട്.
നിലവില്‍ കേരള നിയമസഭയില്‍ ബിജെപിക്ക് ഒരു അംഗം മാത്രമേ ഉള്ളൂ. ഇത്തവണ സംസ്ഥാന ബിജെപി യൂണിറ്റ് ആത്മവിശ്വാസത്തിലാണ്. മെട്രോമാന്‍റെ പാര്‍ട്ടിപ്രവേശം തന്നെ ബിജെപിയുടെ തിളക്കം വര്‍ധിപ്പിക്കുന്നു. ഇനി കൂടുതല്‍ സെലിബ്രിറ്റികള്‍ ബിജെപിയില്‍ അംഗമാകാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുമുണ്ട്.