September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ലോങ് കോവിഡ്’ അഥവാ ‘പോസ്റ്റ്- കോവിഡ്’ ലക്ഷണങ്ങളെ കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥന്‍

1 min read

SARS-CoV-2 ബാധയ്ക്ക് ശേഷം മാസങ്ങളോളം തുടര്‍ന്നേക്കാവുന്ന അനാരോഗ്യവും അസ്വസ്ഥതകളും സാമൂഹിക, സാമ്പത്തിക, ആരോഗ്യ, ഉദ്യോഗ മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണല്‍ ഡയറക്ടര്‍ ഹന്‍സ് ക്ലൂഗ് 

‘ലോങ് കോവിഡ്’ അഥവാ ‘പോസ്റ്റ് -കോവിഡ്’ ലക്ഷണങ്ങളെ കരുതിയിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണല്‍ ഡയറക്ടര്‍ ഹന്‍സ് ക്ലൂഗ്. SARS-CoV-2  ബാധയ്ക്ക് ശേഷം മാസങ്ങളോളം തുടര്‍ന്നേക്കാവുന്ന അനാരോഗ്യവും അസ്വസ്ഥതകളും സാമൂഹിക, സാമ്പത്തിക, ആരോഗ്യ, ഉദ്യോഗ മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് ക്ലൂഗ് മുന്നറിയിപ്പ് നല്‍കി. ലോകാരോഗ്യ സംഘടനയുടെ മുന്‍ഗണനാ വിഷയങ്ങളില്‍ ഒന്നാണിതെന്നും വലിയ പ്രാധാന്യത്തോടെയാണ് സംഘടന ഈ പ്രശ്‌നത്തെ നോക്കിക്കാണുന്നതെന്നും ക്ലൂഗ് വ്യക്തമാക്കി.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം യൂറോപ്യന്‍ മേഖലയില്‍ ആകെ 38 ദശലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ക്ലൂഗ് അറിയിച്ചു. ഇവരില്‍ പത്തില്‍ ഒരാളെന്ന കണക്കില്‍ രോഗം വന്ന് 12 ആഴ്ചകള്‍ക്ക് ശേഷവും ചിലപ്പോള്‍ അതില്‍ കൂടുതല്‍ കാലമോ അനാരോഗ്യം പ്രകടിപ്പിക്കുന്നു. കോവിഡ്-19 രോഗം ഭേദമാകുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട രോഗ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്ന സ്ഥിതിയുണ്ട്. നെഞ്ച്, പേശീ വേദന, ക്ഷീണം, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട്, ഓര്‍മ്മക്കുറവ് അല്ലെങ്കില്‍ ഏകാഗ്രതക്കുറവ് തുടങ്ങി പലതരം ലക്ഷണങ്ങള്‍ രോഗമുക്തിക്ക് ശേഷവും ചില കോവിഡ്-19 രോഗികള്‍ കാണിക്കുന്നതായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രഫസര്‍ മാര്‍ട്ടിന്‍ മക്കീയും അഭിപ്രായപ്പെട്ടു.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്

പല വൈറസ്ജന്യ അസുഖങ്ങളിലും രോഗം ഭേദമാകുന്നതിന് കുറച്ച് ദിവസങ്ങള്‍ മുമ്പ് മാത്രമേ രോഗികള്‍ ലക്ഷണങ്ങള്‍ കാണിക്കുകയുള്ളുവെങ്കിലും ചില വൈറസുകള്‍ രോഗികളില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കൊറോണ വൈറസ് രോഗികളില്‍ ന്യൂമോണിയ മാത്രമല്ല ഉണ്ടാക്കുന്നതെന്നും ചില രോഗികളില്‍ ഹൃദയം, രക്തക്കുഴലുകള്‍, തലച്ചോറ്, വൃക്കകള്‍ തുടങ്ങി ശരീരത്തിലെ വിവിധ അവയവങ്ങളെയും സംവിധാനങ്ങളെയും രോഗം ബാധിക്കുന്നുണ്ടെന്നും തങ്ങള്‍ നേരത്തെ മനസിലാക്കിയിരുന്നതായി മക്കീ വ്യക്തമാക്കി.

കോവിഡ്-19ന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കുന്നതിന്റെ ഭാഗമായി ഈ മാസം തുടക്കത്തില്‍ ലോകാരോഗ്യ സംഘടന കോവിഡാനന്തര ആരോഗ്യ അവസ്ഥകെള കുറിച്ച് പരിപാടി സംഘടിപ്പിച്ചതായി ക്ലൂഗ് പറഞ്ഞു. ഈ അവസ്ഥകള്‍ തിരിച്ചറിയല്‍, ഗവേഷണം, പുനരധിവാസം എന്നിവയ്ക്കായിരുന്നു പരിപാടി ഊന്നല്‍ നല്‍കിയത്. മാത്രമല്ല, യൂറോപ്യന്‍ മേഖലയിലെ 53 രാജ്യങ്ങളില്‍ നിന്നുള്ള ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരെ പങ്കെടുപ്പിച്ച് കൊണ്ട്  ഈ വിഷയത്തില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്നും ക്ലൂഗ് അറിയിച്ചു. രോഗമുക്തിക്ക് ശേഷവും നിരന്തരമായി പലവിധ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ക്ക് തുടര്‍ ചികിത്സകള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാഥമിക ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാകുമെന്നും ക്ലൂഗ് പറഞ്ഞു.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

പോസ്റ്റ് കോവിഡ് അവസ്ഥകളെ നേരിടുന്നതിന്റെ ഭാഗമായി ഇത്തരം ലക്ഷണങ്ങളുമായി എത്തുന്ന കോവിഡ് രോഗ മുക്തരുടെ അവശതകള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ മതിയായ ശ്രദ്ധ നല്‍കണമെന്നും ക്ലൂഗ് ആവശ്യപ്പെട്ടു.

Maintained By : Studio3