വാട്‌സ്ആപ്പിനകത്ത് നിറങ്ങള്‍ മാറ്റാന്‍ അവസരമൊരുങ്ങുന്നു
ചാറ്റ് ബോക്‌സിലെ നിറങ്ങള്‍ മാറ്റാന്‍ കഴിയും. മാത്രമല്ല, സ്‌ക്രീനിലെ ടെക്‌സ്റ്റിനായി ‘പച്ച’യുടെ ഡാര്‍ക്ക് ഷേഡ് തെരഞ്ഞെടുക്കാം
മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് ആപ്പിനകത്ത് നിറങ്ങള്‍ മാറ്റാന്‍ കഴിയുന്നതായിരിക്കും പുതിയ ഫീച്ചര്‍. വാട്‌സ്ആപ്പ് ഫീച്ചറുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഡബ്ല്യുഎബീറ്റഇന്‍ഫൊയാണ് ഒരു ട്വീറ്റ് വഴി പുതിയ ഫീച്ചര്‍ വരുന്നതായി പ്രഖ്യാപിച്ചത്. പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതോടെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ചാറ്റ് ബോക്‌സിലെ നിറങ്ങള്‍ മാറ്റാന്‍ കഴിയും. മാത്രമല്ല, സ്‌ക്രീനിലെ ടെക്‌സ്റ്റിനായി ‘പച്ച’യുടെ ഡാര്‍ക്ക് ഷേഡ് തെരഞ്ഞെടുക്കാം. എല്ലാ ഉപയോക്താക്കള്‍ക്കുമായി പുതിയ ഫീച്ചര്‍ എപ്പോള്‍ അവതരിപ്പിക്കുമെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
പുതിയതും ആവേശകരവുമായ മറ്റ് നിരവധി ഫീച്ചറുകളുടെയും പ്രവര്‍ത്തനങ്ങളിലാണ് വാട്‌സ്ആപ്പ്. വോയ്‌സ് മെസേജുകളുടെ പ്ലേബാക്ക് വേഗത ഓരോരുത്തരുടെയും സൗകര്യത്തിന് അനുസരിച്ച് മാറ്റാമെന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവരുമെന്ന് ഈയിടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തല്‍ക്കാലം ഐഒഎസ് ഉപയോക്താക്കള്‍ക്കായി വികസിപ്പിച്ച ഈ ഫീച്ചര്‍ ഇപ്പോള്‍ ബീറ്റ വേര്‍ഷനിലാണ്. പുതിയ ഫീച്ചര്‍ വരുന്നതോടെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വോയ്‌സ് നോട്ടുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ കഴിയും. വാട്‌സ്ആപ്പ് വേര്‍ഷന്‍ 2.21.60.11 റിലീസ് ചെയ്യുന്നതോടെ ഈ ഫീച്ചര്‍ ഉപയോഗിച്ചുതുടങ്ങാം. സാധാരണ വേഗത, ഒന്നര ഇരട്ടി, രണ്ടിരട്ടി എന്നീ മൂന്ന് വേഗതാ ഓപ്ഷനുകളില്‍ ഓഡിയോ മെസേജുകള്‍ പ്ലേ ചെയ്യാന്‍ കഴിയും.
വിന്‍ഡോസ്, മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്‌ക്ടോപ്പുകളിലെ തങ്ങളുടെ ആപ്പ് വഴി ഇനി വോയ്സ് കോളുകളും വീഡിയോ കോളുകളും ചെയ്യാമെന്ന് മാര്‍ച്ച് ആദ്യ വാരത്തില്‍ വാട്സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. പേഴ്സണല്‍ കംപ്യൂട്ടറുകളിലെയും ലാപ്ടോപ്പുകളിലെയും വലിയ സ്‌ക്രീനിലൂടെ സംസാരിച്ച് സഹപ്രവര്‍ത്തകരുമായി ജോലി ചെയ്യുന്നത് കൂടുതല്‍ എളുപ്പമാണെന്നും വലിയ കാന്‍വാസില്‍ കുറേക്കൂടി വ്യക്തമായി നിങ്ങളുടെ കുടുംബത്തെ കാണാന്‍ കഴിയുമെന്നും കൈകള്‍ സ്വതന്ത്രമാക്കി മുറിയില്‍ സംസാരിച്ചുകൊണ്ട് നടക്കാമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.