Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്ത് കഴിക്കാം, എന്ത് കഴിക്കരുത്; ആയുര്‍വേദം പറയുന്നത് കേള്‍ക്കൂ.. ആരോഗ്യം കാത്തുസൂക്ഷിക്കൂ..

1 min read

ഒരു വ്യക്തിയില്‍ മുഖ്യമായി കാണുന്ന ദോഷം അല്ലെങ്കില്‍ ഒരാളുടെ ശരീര പ്രകൃതിക്കനുസരിച്ചുള്ള ഭക്ഷണക്രമമാണ് ആയുര്‍വേദിക് ഡയറ്റ് നിഷ്‌കര്‍ഷിക്കുന്നത്

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സമൂഹത്തില്‍ നിലനിന്നിരുന്ന ഭക്ഷണക്രമമാണ് ആയുര്‍വേദിക് ഡയറ്റ്. ആയുര്‍വേദത്തെ അടിസ്ഥാനമാക്കിയുള്ള, ശരീരത്തിനുള്ളിലെ വിവിധ തരത്തിലുള്ള ഊര്‍ജങ്ങളെ കേന്ദ്രീകരിച്ചുള്ള ഭക്ഷണരീതിയാണത്. മറ്റ് ഡയറ്റുകളില്‍ നിന്നും വ്യത്യസ്തമായി ഓരോ വ്യക്തിക്കും അവരുടെ ശരീരത്തിന് യോജിച്ച ഭക്ഷണങ്ങളാണ് ആയുര്‍വേദിക് ഡയറ്റ് നിര്‍ദ്ദേശിക്കുന്നത്. ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് കൊണ്ട് മാത്രമല്ല, മാനസികാരോഗ്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നത് കൊണ്ട് കൂടിയാണ് ആയുര്‍വേദിക് ഡയറ്റിന് പ്രസക്തിയേറുന്നത്.

എന്താണ് ആയുര്‍വേദിക് ഡയറ്റ്.അതിന് ആദ്യം ആയുര്‍വേദത്തെ കുറിച്ച് മനസിലാക്കണം. മാനസിക-ശാരീരിക സന്തുലനത്തിന് ഈന്നല്‍ നല്‍കുന്ന സമഗ്രമായ വൈദ്യശാസ്ത്ര ശാഖയാണ് ആയുര്‍വേദം. ആയുര്‍വേദം പ്രകാരം വായു, ജലം, ആകാശം, അഗ്നി, ഭൂമി എന്നിങ്ങനെ അഞ്ച് ഘടകങ്ങള്‍ കൊണ്ടാണ് പ്രപഞ്ചം നിര്‍മിച്ചിരിക്കുന്നത്. ഈ ഘടകങ്ങള്‍ മൂലമാണ് ദോഷങ്ങള്‍ ഉണ്ടാകുന്നത്. ശരീരത്തിനുള്ളില്‍ ചുറ്റിത്തിരിയുന്ന വിവിധ തരത്തിലുള്ള ഊര്‍ജങ്ങളാണ് ദോഷങ്ങള്‍. ഓരോ ദോഷവും പ്രത്യേക ശാരീരിക പ്രവര്‍ത്തനത്തിന് കാരണമാകുന്നു. ഉദാഹരണത്തിന് വിശപ്പ്, ദാഹം, ശാരീരിക ഊഷ്മാവ് എന്നിവയുണ്ടാക്കുന്നത് പിത്ത ദോഷമാണ്. അതേസമയം ശാരീരിക ചലനങ്ങള്‍ സാധ്യമാക്കുന്നതും ഇലക്ട്രോടൈപ്പ് സന്തുലനം നിലനിര്‍ത്തുന്നതും വാത ദോഷമാണ്. സന്ധികളുടെ പ്രവര്‍ത്തനം കഫ ദോഷം മൂലമാണ്.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

ഈ തത്വങ്ങളെ അടിസ്ഥാനമാക്കി സഹസ്രാബ്ദങ്ങളായി ആളുകള്‍ പിന്തുടരുന്ന ഭക്ഷണക്രമമാണ് ആയുര്‍വേദിക് ഡയറ്റ്. ഒരു വ്യക്തിയില്‍ മുഖ്യമായി കാണുന്ന ദോഷത്തെ കണ്ടെത്തി മൂന്ന് ദോഷങ്ങളും ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് ഈ ഭക്ഷണക്രമം നിഷ്‌കര്‍ഷിക്കുന്നത്. വ്യക്തികളുടെ ദോഷം, അഥവാ ശരീരപ്രകൃതി ആധാരമാക്കി എപ്പോള്‍, എങ്ങനെ എന്ത് കഴിക്കണമെന്നുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഈ രീതി മുന്നോട്ട് വെക്കുന്നത്. ഒരാളുടെ സ്വഭാവ സവിശേഷതകളിലൂടെ ഏത് ദോഷമാണ് അയാളില്‍ മുന്നിട്ട് നില്‍ക്കുന്നതെന്ന് കണ്ടെത്താന്‍ കഴിയും

പിത്തം (അഗ്നി+ജലം)- ബുദ്ധി സാമര്‍ത്ഥ്യം, കഠിനാധ്വാനം, തീര്‍പ്പുണ്ടാക്കുന്നതില്‍ മിടുക്ക് എന്നിവയാണ് പിത്ത ദോഷത്തിലുള്ളവരുടെ പ്രധാന ലക്ഷണങ്ങള്‍, മിതമായ ശരീരപ്രകൃതി, പെട്ടന്നുള്ള കോപം, ദഹനപ്രശ്‌നങ്ങള്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം എന്നിവയും ഈ വിഭാഗത്തിലുള്ളവരുടെ ലക്ഷണങ്ങളാണ്.

വാതം (വായു+ആകാശം)– ഭാവനാസമ്പന്നര്‍, ഊര്‍ജ്വസ്വലര്‍. പൊതുവെ മെലിഞ്ഞ ശരീരപ്രകൃതിയായിരിക്കും ഇവര്‍ക്ക്. ദഹനപ്രശ്‌നങ്ങള്‍, ക്ഷീണം, ഉത്കണ്ഠ എന്നിവ ലക്ഷണങ്ങളാണ്.

കഫം (ഭൂമി+ജലം)– പൊതുവെ ശാന്ത സ്വഭാവക്കാര്‍, വിനയവും വിധേയത്വവും കാണിക്കുന്നവര്‍. കരുത്തുറ്റ ശരീരമായിരിക്കും ഇവര്‍ക്ക്. ഭാരക്കൂടുതല്‍, ആസ്ത്മ, നിരാശ, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ആയിരിക്കും.

ആയുര്‍വേദിക് ഡയറ്റ് പ്രകാരം ഒരു വ്യക്തിയുടെ ദോഷമാണ് ആന്തരിക സന്തുലനം നിലനിര്‍ത്താന്‍ ഏത് ഭക്ഷണമാണ് അവര്‍ കഴിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്.

 

ആയുര്‍വേദിക് ഡയറ്റിന്റെ ഗുണങ്ങള്‍

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ

ഓരോ ദോഷത്തിനും പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങി എല്ലാ തരത്തിലുമുള്ള ഭക്ഷണങ്ങളും ആയുര്‍വേദിക് ഡയറ്റില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവയെല്ലാം അവശ്യ പോഷകങ്ങളുടെ കലവറയായതിനാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശാരീരിക ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. സംസ്‌കരിച്ച ഭക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് ആയുര്‍വേദിക് ഡയറ്റിന്റെ മറ്റൊരു ഗുണം. ഫൈബറുകളും, പ്രധാന വൈറ്റമിനുകളും ധാതുക്കളും ഇത്തരം ഭക്ഷണങ്ങളില്‍ തീരെ കുറവാണ്. ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങി മരണകാരണമാകുന്ന പല രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നവയാണ് ഇത്തരം ഭക്ഷണങ്ങളെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

പോഷകാഹാരം അടങ്ങിയ ഭക്ഷണങ്ങളെ കേന്ദ്രീകരിച്ചുള്ള ഡയറ്റ് ആയതിനാല്‍ ശരീര ഭാരം കുറയ്ക്കുമെന്നതാണ് ആയുര്‍വേദിക് ഡയറ്റിന്റെ മറ്റൊരു നേട്ടം. ആയുര്‍വേദിക് ഡയറ്റിനൊപ്പം യോഗ ചെയ്യുകയും ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്താല്‍ ശരീരഭാരം കുറയുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഏകാഗ്രതയും അവബോധവും വര്‍ധിപ്പിക്കുമെന്നതും ഈ ഭക്ഷണക്രമത്തിന്റെ പ്രധാന ഗുണങ്ങളിലൊന്നാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയും രൂപവും മണവുമെല്ലാം ആസ്വദിച്ച് കഴിക്കാനാകുമെന്നതാണ് ഏകാഗ്രതയും അവബോധവും വര്‍ധിച്ചാലുള്ള നേട്ടം.

 

ദോഷങ്ങള്‍

നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും ചില ദോഷങ്ങളും ഈ ആയുര്‍വേദിക് ഡയറ്റുമായി ബന്ധപ്പെട്ട് കേള്‍ക്കാറുണ്ട്.

ആശയക്കുഴപ്പവും ബുദ്ധിമുട്ടുകളുമാണ് ഈ ഡയറ്റിന്റെ പ്രധാന പ്രശ്‌നമായി കേള്‍ക്കുന്നത്. ഓരോ ദോഷത്തിനും പ്രത്യേക ഭക്ഷണങ്ങള്‍ ഉണ്ടെങ്കിലും മറ്റ് ചില നിര്‍ദ്ദേശങ്ങള്‍ കൂടി പാലിക്കേണ്ടതിനാല്‍ എന്ത് കഴിക്കാമെന്നതിനെ കുറിച്ച് പലരും ആശയക്കുഴപ്പത്തിലാകും. ഓരോ കാലാവസ്ഥയ്ക്കനുസരിച്ച് കഴിക്കാവുന്ന ഭക്ഷണങ്ങളില്‍ വ്യത്യാസം വരുമെന്നതും ഈ രീതിയുടെ പ്രശ്‌നമാണ്. ഭക്ഷണത്തിന്റെ അളവും കഴിക്കേണ്ട സമയവുമാണ് മറ്റൊരു പ്രശ്‌നം. തുടക്കക്കാര്‍ക്ക് ഇവയെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കും.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

കഴിക്കേണ്ട ഭക്ഷണത്തിനൊപ്പം കഴിക്കരുതാത്ത ഭക്ഷണങ്ങളുടെ ഒരു നീണ്ട പട്ടികയും ആയുര്‍വേദിക് ഡയറ്റ് മുന്നോട്ട് വെക്കുന്നു. ചില ദോഷങ്ങള്‍ക്ക് ഒരു പ്രത്യേക വിഭാഗത്തിലുള്ള മുഴുവന്‍ ഭക്ഷണങ്ങളും ഉപേക്ഷിക്കേണ്ടതായി വരും. ഇതൊരു പ്രധാന വെല്ലുവിളിയാണ്. മാംസം, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ പൊതുവെ ആയുര്‍വേദിക് ഡയറ്റ് പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരം നിയന്ത്രണങ്ങള്‍ ഈ ഭക്ഷണക്രമത്തിന്റെ സ്വീകാര്യതയെ ബാധിക്കുന്നു. പൊതുവായൊരു ഭക്ഷണക്രമം എന്നതിന് പകരം ഓരോ വ്യക്തിക്കും പ്രത്യേക ഭക്ഷണക്രമം എന്നതും ആയുര്‍വേദിക് ഡയറ്റിന്റെ പോരായ്മയായി കരുതുന്നു.  ദോഷം അഥവാ ശരീരപ്രകൃതി കണ്ടെത്തുക തന്നെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ശാരീരിക, മാനസിക പ്രത്യേകതകളിലൂടെ ഇത് മനസിലാക്കാമെങ്കിലും ഇത് കൃത്യമാണോ എന്നറിയുക പ്രയാസമാണ്. ഓരോ ദോഷത്തിനും ഓരോ ഭക്ഷണക്രമമായതിനാല്‍ തെറ്റായത് തെരഞ്ഞെടുക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കും. ദോഷങ്ങള്‍ എന്ന ആശയത്തിനും സ്വഭാവ സവിശേഷതകള്‍ അനുസരിച്ച് ഭക്ഷണം കഴിക്കണമെന്നതിനും  തെളിവുകള# ഇല്ലെന്നതാണ് ഈ ഭക്ഷണക്രമത്തിന്റെ ഏറ്റവും വലിയ പോരായ്മ.

Maintained By : Studio3