Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് 19 മൂലം ലോകത്താകമാനം നഷ്ടമായത് 20 ദശലക്ഷം വര്‍ഷത്തെ ജീവിതം

1 min read

ഒരു വ്യക്തിയുടെ പ്രായവും ശരാശരി ആയുര്‍ദൈര്‍ഘ്യവും തമ്മിലുള്ള വ്യത്യാസമാണ് ജീവിത നഷ്ട നിരക്ക് അഥവാ ഇയേഴ്‌സ് ഓഫ് ലൈഫ് ലോസ്റ്റ് (YLL) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

ലണ്ടന്‍: കോവിഡ്-19 മൂലം ലോകത്താകമാനം 20.5 ദശലക്ഷം വര്‍ഷത്തെ ജീവിതം(ഇയേഴ്‌സ് ഓഫ് ലൈഫ് ലോസ്്റ്റ്) നഷ്ടമായെന്ന് പഠനം. ഒരു മരണത്തിലൂടെ ശരാശരി 16 വര്‍ഷങ്ങള്‍ എന്ന കണക്കില്‍ ജീവിതം നഷ്ടമാകുന്നുവെന്നാണ് ഗവേഷകരുടെ അനുമാനം. ഒരു വ്യക്തിയുടെ പ്രായവും ശരാശരി ആയുര്‍ദൈര്‍ഘ്യവും തമ്മിലുള്ള വ്യത്യാസമാണ് ജീവിത നഷ്ട നിരക്ക് അഥവാ ഇയേഴ്‌സ് ഓഫ് ലൈഫ് ലോസ്റ്റ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

  കീര്‍ത്തിലാലിന്റെ ഗ്ലോ ഡയമണ്ട് ജ്വല്ലറി ഷോറൂം തൃശൂരില്‍

കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം നഷ്ടമായ ജീവിത വര്‍ഷങ്ങള്‍ (ലോസ്റ്റ് ലൈഫ് ഇയേഴ്‌സ്) സീസണല്‍ ഫ്‌ളൂവുമായി ബന്ധപ്പെട്ട ഇയേഴ്‌സ് ഓഫ് ലൈഫ് ലോസ്റ്റ് നിരക്കിന്റെ ശരാശരിയേക്കാള്‍ രണ്ട്് മുതല്‍ ഒമ്പത് ഇരട്ടി വരെ അധികമാണെന്നാണ് ജേണല്‍ സൈന്റിഫിക് റിപ്പോര്‍ട്ട്‌സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. എണ്ണത്തില്‍ മാത്രമല്ല, ജീവിത വര്‍ഷങ്ങളുടെ നഷ്ടത്തിലും കോവിഡ്-19 മരണങ്ങളുടെ പ്രത്യാഘാതം വളരെ വലുതാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

നിരവധി അന്താരാഷ്ട്ര സര്‍വ്വകലാശാലകളില്‍ നിന്നും ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നുമുള്ളവരാണ് കോവിഡ് മരണങ്ങള്‍ മൂലം ജീവിത വര്‍ഷങ്ങളിലുണ്ടാകുന്ന ആഘാതം സംബന്ധിച്ച് പഠനം നടത്തിയത്. അകാല മരണങ്ങളില്‍ രോഗമുണ്ടാക്കുന്ന പ്രത്യാഘാതവും ഗവേഷക സംഘം പഠന വിധേയമാക്കി. കോവിഡ്-19 മൂലമുള്ളYLLഉം സീസണല്‍ ഫ്‌ളൂ, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ മറ്റ് സാധാരണ അസുഖങ്ങള്‍ മൂലമുള്ള YLLഉം തമ്മില്‍ താരതമ്യ പഠനം നടത്തിയാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 81 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. ഓരോ രാജ്യത്തെയും ആയുര്‍ദൈര്‍ഘ്യവും കോവിഡ്-19 മൂലമുള്ള ആകെ മരണങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ വിശകലനം ചെയ്തു.

  ഐസിഐസിഐ പ്രൂ പ്ലാറ്റിനം പോളിസി

മൊത്തത്തില്‍ നഷ്ടപ്പെട്ട ജീവിത വര്‍ഷങ്ങളില്‍ 44.9 ശതമാനവും 55നും 75 ഇടയില്‍ പ്രായമുള്ളവരുടെ ഇടയിലാണ് സംഭവിച്ചിരിക്കുന്നത്. 55 വയസില്‍ താഴെ പ്രായമുള്ള 30.2 ശതമാനം പേരിലും 75വയസിന് മുകളിലുള്ള 25 ശതമാനം പേരിലും ജീവിത നഷ്ടം സംഭവിച്ചിട്ടുണ്ട്. സ്ത്രീ, പുരുഷ കണക്കുകള്‍ ലഭ്യമായ രാജ്യങ്ങളില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരില്‍ YLL, 44 ശതമാനം അധികമാണെന്നും പഠനം പറയുന്നു.

 

35ഓളം രാജ്യങ്ങളിലെ കുറഞ്ഞത് ഒമ്പത് മാസത്തെയെങ്കിലും വിവരങ്ങള്‍ പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കോവിഡ്-19 മരണങ്ങളുടെ ആഘാതം 2020ല്‍ ജനങ്ങളുടെ ജീവിത കാലയളവിനെ എങ്ങനെ ബാധിച്ചുവെന്നതിനെ കുറിച്ചുള്ള ഏകദേശ രൂപമാണ് ഈ പഠനം. പകര്‍ച്ചവ്യാധിയുടെ നിലവിവെ സാഹചര്യങ്ങളുമായി ഈ പഠന റിപ്പോര്‍ട്ട് ചേര്‍ത്ത് വായിക്കണമെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്.

  കീര്‍ത്തിലാലിന്റെ ഗ്ലോ ഡയമണ്ട് ജ്വല്ലറി ഷോറൂം തൃശൂരില്‍
Maintained By : Studio3