December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നാല് ടിഎംസി നേതാക്കള്‍ അറസ്റ്റില്‍ : സിബിഐ ഓഫീസില്‍ മമതാ ബാനര്‍ജിയുടെ ധര്‍ണ

1 min read

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐയുടെ കൊല്‍ക്കത്ത ഓഫീസില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നാലുപേരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ അസാധാരണ നടപടി. വിഷയം ഒരു കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലിന് കാരണമായി. സിബിഐയുടെ അഴിമതി വിരുദ്ധ സെല്ലിന്‍റെ ഓഫീസുള്ള ‘നിസാം പാലസിന്‍റെ’ 15-ാം നിലയിലേക്ക് മമത എത്തി. പാര്‍ട്ടി സഹപ്രവര്‍ത്തകരെ വിട്ടയക്കുന്നതുവരെ ദീദി സിബിഐ ഓഫീസില്‍ നിന്ന് പുറത്തുപോകില്ലെന്ന് അവരുടെ വക്താവ് അഭിഭാഷകന്‍ അനിന്ദിയോ റൗത്ത് കാത്തിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അല്ലെങ്കില്‍ സിബിഐ ദീദിയെ അറസ്റ്റുചെയ്യണം.

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ രണ്ട് സിറ്റിംഗ് എംഎല്‍എമാരും രണ്ട് മുന്‍മന്ത്രിമാരെയും നേരത്തെ സിബിഐ അറസ്റ്റുചെയ്തിരുന്നു. ടി.എം.സി മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി, എം.എല്‍.എ മദന്‍ മിത്ര എന്നിവരാണ് അറസ്റ്റിലായത്.

നാരദ സ്റ്റിംഗ് ഓപ്പറേഷന്‍ കേസിലാണ് നടപടി. ടിഎംസി നേതാക്കള്‍ക്കൊപ്പം മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജിയെയും ഇതേ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ഓഫീസിലെത്തി.ഇവര്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും മമത പരാതിപ്പെട്ടു. “ഈ അറസ്റ്റുകള്‍ രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമാണ്. ഒരേ ആരോപണങ്ങള്‍ നേരിട്ടെങ്കിലും സുവേന്ദു അധികാരിയും മുകുള്‍ റോയിയും കേസില്‍നിന്ന് ഒഴിവാക്കപ്പെട്ടു.” മമത ബാനര്‍ജിയെ ഉദ്ധരിച്ച് റൗത്ത് പറഞ്ഞു.

സിബിഐ ഓഫീസിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര സേന മാധ്യമ പ്രവര്‍ത്തകരെ ഓഫീസിനുള്ളില്‍ കടക്കാന്‍ അനുവദിക്കുന്നില്ല.അതിനാല്‍ മുഖ്യമന്ത്രി ബാനര്‍ജിയോട് മാധ്യമങ്ങള്‍ക്ക് സംസാരിക്കുന്നതിന് സാധ്യമല്ലായിരുന്നു.

നാരദ സ്റ്റിംഗ് ഓപ്പറേഷന്‍ കേസില്‍ ടിഎംസി നേതാക്കളെ സിബിഐ ഓഫീസിലേക്ക് കൊണ്ടുപോയി. ഈ ടിഎംസി നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു. ഈ കേസുകളില്‍ പാര്‍ട്ടി നേതാക്കള്‍ എല്ലായ്പ്പോഴും സിബിഐയുമായി സഹകരിച്ചിരുന്നുവെന്ന് തൃണമൂല്‍ എംപിയും അഭിഭാഷകനുമായ കല്യാണ്‍ ബാനര്‍ജി പറഞ്ഞു.’ നാലുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിനാലാണ് ടിഎംസി അംഗങ്ങളെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ പറയുന്നു. അവര്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം അന്വേഷണം അവസാനിച്ചു എന്നാണ്.

അതിനാല്‍ അവര്‍ക്ക് കസ്റ്റഡിയിലുള്ള നേതാക്കളെ ആവശ്യമുള്ളത് എവിടെയാണ് എന്ന് ഏജന്‍സി വ്യക്തമാക്കണം.ഇത് തികച്ചും നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്, ഞങ്ങള്‍ കോടതിയെ സമീപിക്കും, അതില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്, “മമത പറഞ്ഞു.

Maintained By : Studio3