November 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കഴിഞ്ഞ 20 വര്‍ഷത്തേക്കാള്‍ പ്രാധാന്യമുള്ളതാണ് അടുത്ത 20 വര്‍ഷം: പ്രധാനമന്ത്രി

1 min read

PM addressing the programme marking the celebration of 20 years of Vibrant Gujarat Global Summit at Science City (Ahmedabad), in Gujarat on September 27, 2023.

ഗുജറാത്ത്: ഇരുപത് വര്‍ഷം മുമ്പ് വിതച്ച വിത്തുകള്‍ ഗംഭീരവും വൈവിധ്യപൂര്‍ണ്ണവുമായ വൈബ്രന്റ് ഗുജറാത്തിന്റെ രൂപമെടുത്തെന്ന് സദസിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമാകുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വൈബ്രന്റ് ഗുജറാത്ത് കേവലം സംസ്ഥാനത്തിന്റെ ബ്രാന്‍ഡിംഗ് അഭ്യാസമല്ലെന്നും ബന്ധം ശക്തിപ്പെടുത്താനുള്ള അവസരമാണെന്നും ആവര്‍ത്തിച്ച പ്രധാനമന്ത്രി, ഉച്ചകോടി അദ്ദേഹവുമായുള്ള ഉറച്ച ബന്ധത്തിന്റെയും സംസ്ഥാനത്തെ 7 കോടി ജനങ്ങളുടെ കഴിവുകളുടെയും പ്രതീകമാണെന്ന് ഊന്നിപ്പറഞ്ഞു.

2001ലെ ഭൂകമ്പത്തിന് ശേഷമുള്ള ഗുജറാത്തിന്റെ അവസ്ഥ ഊഹിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ഭൂകമ്പത്തിന് മുമ്പ് തന്നെ ഗുജറാത്ത് നീണ്ട വരള്‍ച്ചയ്ക്ക് വിധേയമായിരുന്നു. മാധവപുര മെര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ തകര്‍ച്ച മറ്റ് സഹകരണ ബാങ്കുകളിലും ഒരു തുടര്‍ പ്രതികരണത്തിലേക്കു നയിച്ചതാണ് ഇവയെ സങ്കീര്‍ണ്ണമാക്കിയത്. അക്കാലത്ത് ഗവണ്‍മെന്റില്‍ പുതിയ ആളായിരുന്ന തനിക്ക് അതൊരു പുതിയ അനുഭവമായിരുന്നുവെന്ന് ശ്രീ മോദി അനുസ്മരിച്ചു. ഈ സാഹചര്യത്തിലാണ് ഹൃദയഭേദകമായ ഗോധ്‌ര സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള അനുഭവപരിചയം ഇല്ലെങ്കിലും തനിക്ക് ഗുജറാത്തിലും അവിടുത്തെ ജനങ്ങളിലും പൂര്‍ണ വിശ്വാസമുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടന്നിരുന്നതിനാല്‍ അക്കാലത്തെ അജണ്ടയില്‍ നയിക്കപ്പെടുന്ന വിധികര്‍ത്താക്കളെയും അദ്ദേഹം അനുസ്മരിച്ചു.

”സാഹചര്യങ്ങള്‍ എന്തായാലും ഗുജറാത്തിനെ ഈ അവസ്ഥയില്‍ നിന്ന് കരകയറ്റുമെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു. ഞങ്ങള്‍ കേവലം പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് ചിന്തിക്കുക മാത്രമല്ല, അതിന്റെ ഭാവിയെക്കുറിച്ച് ആസൂത്രണം നടത്തുകയും ചെയ്തു, വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയെ ഞങ്ങള്‍ ഇതിനുള്ള ഒരു പ്രധാന മാധ്യമമാക്കി മാറ്റി ‘, പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ചൈതന്യം ഉയര്‍ത്തുന്നതിനും ലോകവുമായി ഇടപഴകുന്നതിനുമുള്ള മാധ്യമമായി വൈബ്രന്റ് ഗുജറാത്ത് മാറിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സംസ്ഥാന ഗവണ്‍മെന്റിന്റെ തീരുമാനങ്ങളെടുക്കലും കേന്ദ്രീകൃതമായ സമീപനവും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മാധ്യമമായി ഉച്ചകോടി മാറി. വൈവിധ്യമാര്‍ന്ന മേഖലകളില്‍ എണ്ണിയാലൊടുങ്ങാത്ത അവസരങ്ങള്‍ അവതരിപ്പിക്കുന്നതിനും രാജ്യത്തിന്റെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും രാജ്യത്തിന്റെ ദൈവികത, മഹത്വം, സാംസ്‌കാരിക പാരമ്പര്യങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്നതിനും വൈബ്രന്റ് ഗുജറാത്ത് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവരാത്രിയുടെയും ഗര്‍ബയുടെയും തിരക്കിനിടയില്‍ സംഘടിപ്പിക്കുന്ന വൈബ്രന്റ് ഗുജറാത്ത് സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിനുള്ള ഒരു ഉത്സവമായി മാറിയെന്ന് ഉച്ചകോടി സംഘടിപ്പിക്കുന്ന സമയത്തെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി പരാമര്‍ശിച്ചു.

  ഐസിസിഎസ്എല്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; കേരളത്തില്‍ രണ്ട് റീജണല്‍ ഓഫീസുകള്‍

ഗുജറാത്തിനോടുള്ള അന്നത്തെ കേന്ദ്ര ഗവണ്‍മെന്റിന്റെ നിസ്സംഗത പ്രധാനമന്ത്രി ഓര്‍മിച്ചു. ‘ഗുജറാത്തിന്റെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം’ എന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശമുണ്ടായെങ്കിലും, ഗുജറാത്തിന്റെ വികസനം ഒരു രാഷ്ട്രീയ കണ്ണാടിയിലൂടെയാണ് കണ്ടത്. ഭയപ്പെടുത്തിയിട്ടും വിദേശ നിക്ഷേപകര്‍ ഗുജറാത്ത് തിരഞ്ഞെടുത്തു. പ്രത്യേക പ്രോത്സാഹനമില്ലാതിരുന്നിട്ടുകൂടി ആയിരുന്നു ഇത്. മികച്ച ഭരണം, നീതിപൂര്‍വകവും നയപരവുമായ ഭരണം, വളര്‍ച്ചയുടെയും സുതാര്യതയുടെയും തുല്യമായ സംവിധാവുമാണ് പ്രധാന ആകര്‍ഷണമെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുകയായിരുന്നപ്പോള്‍ അന്ന് സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ താന്‍ മുന്നോട്ട് പോകുന്നതിനും പരിപാടി സംഘടിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കിയതായി വൈബ്രന്റ് ഗുജറാത്തിന്റെ 2009-ലെ പതിപ്പിനെ അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി പരാമര്‍ശിച്ചു. അതിന്റെഫലമായി, ഗുജറാത്തിന്റെ വിജയത്തിന്റെ പുതിയ അദ്ധ്യായം 2009 ലെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ രചിക്കപ്പെട്ടതായും പ്രധാനമന്ത്രി അടിവരയിട്ടു. അതിന്റെ യാത്രയിലൂടെ ഉച്ചകോടിയുടെ വിജയം പ്രധാനമന്ത്രി വിശദീകരിച്ചു. 2003-ലെ പതിപ്പ് വെറും നൂറുപേരെ മാത്രമാണ് ആകര്‍ഷിച്ചത്; ഇന്ന് 40000-ത്തിലധികം പങ്കാളികളും പ്രതിനിധികളും 135 രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നെന്ന് അദ്ദേഹം അറിയിച്ചു. പ്രദര്‍ശകരുടെ എണ്ണം 2003-ല്‍ 30 ആയിരുന്നത് ഇന്ന് 2000-ത്തിലധികമായി വര്‍ദ്ധിച്ചു.

ആശയം, ഭാവന, നടപ്പാക്കല്‍ എന്നിവയാണ് വൈബ്രന്റ് ഗുജറാത്തിന്റെ വിജയത്തിന്റെ കാതലായ ഘടകങ്ങള്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈബ്രന്റ് ഗുജറാത്തിന് പിന്നിലെ ആശയത്തിന്റെയും ഭാവനയുടെയും ധീരതയ്ക്ക് അടിവരയിട്ട അദ്ദേഹം, മറ്റ് സംസ്ഥാനങ്ങള്‍ ഇത് പിന്തുടരുന്നുണ്ടെന്നും പറഞ്ഞു. ”എത്ര മഹത്തരമായ ആശയമാണെങ്കിലും, ആ സംവിധാനത്തെ ചലനക്ഷമമാക്കി ഫലങ്ങള്‍ നല്‍കേണ്ടത് അവരുടെ അനിവാര്യതയാണ്”, അത്തരത്തിലെ വര്‍ദ്ധിത അളവിലുള്ള ഈ സംഘടനയ്ക്ക് തീവ്രമായ ആസൂത്രണവും കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിക്ഷേപവും സൂക്ഷ്മമായ നിരീക്ഷണവും അര്‍പ്പണബോധവും ആവശ്യമാണെന്നും സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ വൈബ്രന്റ് ഗുജറാത്തിലൂടെ അതേ ഉദ്യോഗസ്ഥരും വിഭവങ്ങളും നിയന്ത്രണങ്ങളുമുള്ള സംസ്ഥാന ഗവണ്‍മെന്റ് മറ്റൊരു ഗവണ്‍മെന്റിനും സങ്കല്‍പ്പിക്കാനാവാത്ത നേട്ടമാണ് കൈവരിച്ചതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

  പരമേസു ബയോടെക് ഐപിഒ

ഗവണ്‍മെന്റിനകത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്ന സംവിധാനവും പ്രക്രിയയും ഉള്ള ഒറ്റത്തവണ സംഭവത്തില്‍ നിന്ന് വൈബ്രന്റ് ഗുജറാത്ത് ഇന്ന് ഒരു സ്ഥാപനമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈബ്രന്റ് ഗുജറാത്തിന്റെ ഉത്സാഹം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ ഉച്ചകോടി വാഗ്ദാനം ചെയ്യുന്ന അവസരം പ്രയോജനപ്പെടുത്താന്‍ മറ്റ് സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചതും അദ്ദേഹം ഓര്‍ത്തു. ഗുജറാത്തിന്റെ 20-ാം നൂറ്റാണ്ടിലെ സ്വത്വം വ്യാപാരത്തില്‍ അധിഷ്ഠിതമായിരുന്നുവെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, 20-ല്‍ നിന്ന് 21-ാം നൂറ്റാണ്ടിലേക്കുള്ള പരിവര്‍ത്തനം ഗുജറാത്തിനെ കാര്‍ഷിക മേഖലയിലും സാമ്പത്തിക രംഗത്തും ഒരു ശക്തികേന്ദ്രമാക്കിയെന്നും വ്യവസായ ഉല്‍പ്പാദന ആവാസവ്യവസ്ഥിതിയെന്ന പുതിയ സ്വത്വം സംസ്ഥാനത്തിന് ലഭ്യമാക്കിയെന്നും അറിയിച്ചു. ഗുജറാത്തിന്റെ വ്യാപാരാധിഷ്ഠിത പ്രശസ്തി ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇത്തരം വികസനങ്ങളുടെ വിജയത്തിന് ആശയങ്ങള്‍, നവീകരണം, വ്യവസായങ്ങള്‍ എന്നിവയുടെ ഇന്‍ക്യുബേറ്ററായി പ്രവര്‍ത്തിക്കുന്ന വൈബ്രന്റ് ഗുജറാത്തിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഫലപ്രദമായ നയരൂപീകരണത്തിലൂടെയും കാര്യക്ഷമമായ പദ്ധതി നിര്‍വഹണത്തിലൂടെയും സാദ്ധ്യമാക്കിയ കഴിഞ്ഞ 20 വര്‍ഷത്തെ വിജയഗാഥകളും കേസ് പഠനങ്ങളും പരാമര്‍ശിച്ചുകൊണ്ട്; ടെക്‌സ്‌റ്റൈല്‍, വസ്ത്ര വ്യവസായ മേഖലയിലെ നിക്ഷേപങ്ങളുടെയും തൊഴിലവസരങ്ങളുടെയും കയറ്റുമതിയിലേയും റെക്കോര്‍ഡ് വളര്‍ച്ചയുടെ ഉദാഹരണങ്ങളും പ്രധാനമന്ത്രി നല്‍കി.

2001 നെ അപേക്ഷിച്ച് 9 മടങ്ങ് നിക്ഷേപം വര്‍ദ്ധിച്ച ഓട്ടോമൊബൈല്‍ മേഖല, ഉല്‍പ്പാദനഖേലയിലെ ഉല്‍പ്പാദനത്തിലെ 12 ഇരട്ടി കുതിച്ചുചാട്ടം, ഇന്ത്യയുടെ ഡൈ, ഇന്റര്‍മീഡിയറ്റ് നിര്‍മ്മാണത്തിലെ 75 ശതമാനം സംഭാവന, രാജ്യത്തെ കാര്‍ഷിക, ഭക്ഷ്യ സംസ്‌കരണ വ്യവസായ മേഖലയിലെ നിക്ഷേപത്തിലെ ഏറ്റവും ഉയര്‍ന്ന പങ്ക്, 30,000-ത്തിലധികം പ്രവര്‍ത്തനക്ഷമമായ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ 50 ശതമാനത്തിലധികം വിഹിതം, കാര്‍ഡിയാക് സ്‌റ്റെന്റ് നിര്‍മ്മാണത്തിലെ ഏകദേശം 80 ശതമാനം വിഹിതം, ലോകത്തിലെ 70 ശതമാനത്തിലധികം വജ്രങ്ങളുടെ സംസ്‌കരണം, ഇന്ത്യയുടെ വജ്ര കയറ്റുമതിയില്‍ 80 ശതമാനം സംഭാവന, കൂടാതെ സെറാമിക് ടൈലുകള്‍, സാനിറ്ററി വെയര്‍, വിവിധ സെറാമിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഏകദേശം 10,000 നിര്‍മ്മാണ യൂണിറ്റുകളുമായി രാജ്യത്തെ സെറാമിക് വിപണിയിലെ 90 ശതമാനം വിഹിതം എന്നിവയെല്ലാം ശ്രീ മോദി സ്പര്‍ശിച്ചു. നിലവില്‍ 2 ബില്യണ്‍ യു.എസ് ഡോളറിന്റെ ഇടപാടുമൂല്യമുള്ള ഗുജറാത്താണ് ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതിക്കാര്‍ എന്നും ശ്രീ മോദി അറിയിച്ചു. ”വരും കാലങ്ങളില്‍ പ്രതിരോധ ഉല്‍പ്പാദനം വളരെ വലിയ മേഖലയായിരിക്കും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഐസറിൽ പിഎച്ച്.ഡി

” വൈബ്രന്റ് ഗുജറാത്തിന് ഞങ്ങള്‍ തുടക്കം കുറിച്ചപ്പോള്‍, ഈ സംസ്ഥാനം രാജ്യത്തിന്റെ പുരോഗതിയുടെ വളര്‍ച്ചാ യന്ത്രമായി മാറണം എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. ഈ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാകുന്നത് രാജ്യം കണ്ടു”. പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ലോകത്തിന്റെ വളര്‍ച്ചാ യന്ത്രമാക്കുകയെന്ന 2014-ലെ ലക്ഷ്യം അന്താരാഷ്ട്ര ഏജന്‍സികളിലും വിദഗ്ധരിലും അനുരണനങ്ങള്‍ ഉണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ”ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഇന്ത്യ ആഗോള സാമ്പത്തിക ശക്തിയായി മാറാന്‍ പോകുന്ന ഒരു വഴിത്തിരിവിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്. ഈ നിലയ്ക്ക് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മാറേണ്ടതുണ്ട്”, അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് പുതിയ സാദ്ധ്യതകള്‍ നല്‍കാന്‍ സഹായിക്കുന്ന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം വ്യവസായികളോട് ആവശ്യപ്പെട്ടു. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ, അഗ്രി-ടെക് (കാര്‍ഷിക സാങ്കേതികവിദ്യ), ഭക്ഷ്യസംസ്‌ക്കരണം (ഫുഡ് പ്രോസസിംഗ്), ശ്രീ അന്ന എന്നിവയുടെ ചലനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗിഫ്റ്റ് സിറ്റിയുടെ വര്‍ദ്ധിച്ചുവരുന്ന പ്രസക്തിയെക്കുറിച്ച് സാമ്പത്തിക സഹകരണ സ്ഥാപനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ”നമ്മുടെ സമ്പൂര്‍ണ്ണ ഗവണ്‍മെന്റ് സമീപനത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഗിഫ്റ്റ് സിറ്റി. ലോകത്തിലെ ഏറ്റവും മികച്ച നിയന്ത്രിത അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇവിടെ കേന്ദ്ര, സംസ്ഥാന, ഐ.എഫ്.എസ്.സി അധികാരികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഇതിനെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായ ഒരു സാമ്പത്തിക വിപണിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നാം ഊര്‍ജിതമാക്കണം”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടവേളകള്‍ക്കുള്ള സമയമല്ലിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ”കഴിഞ്ഞ 20 വര്‍ഷത്തേക്കാള്‍ പ്രാധാന്യമുള്ളതാണ് അടുത്ത 20 വര്‍ഷം. വൈബ്രന്റ് ഗുജറാത്തിന് 40 വര്‍ഷം തികയുമ്പോള്‍, സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ നിന്ന് ഇന്ത്യ വിദൂരമായിരിക്കില്ല. 2047ഓടെ ഇന്ത്യയെ വികസിതവും സ്വാശ്രയത്വവുമുള്ള രാഷ്ട്രമാക്കി മാറ്റുന്ന ഒരു രൂപരേഖ തയാറാക്കേണ്ട സമയമാണിത്”, ഉച്ചകോടി ഈ ദിശയിലേക്ക് നീങ്ങുമെന്ന പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.

Maintained By : Studio3