December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗുജറാത്തില്‍ 360 ജാപ്പനീസ് കമ്പനികളും ഫാക്ടറികളും

1 min read

ഗുജറാത്ത്: വൈബ്രന്റ് ഗുജറാത്തിന്റെ 20-ാം വാര്‍ഷികത്തിന് ഗുജറാത്ത് ഗവണ്‍മെന്റിനെ അഭിനന്ദിച്ച ജെട്രോ (ദക്ഷിണേഷ്യ) ചീഫ് ഡയറക്ടര്‍ ജനറല്‍ തകാഷി സുസുക്കി, മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ജപ്പാനാണെന്ന് പറഞ്ഞു. ഗുജറാത്തുമായുള്ള സാംസ്്കാരിക-വ്യാപാര ബന്ധം കാലക്രമേണ കൂടുതല്‍ ആഴത്തിലുള്ളതായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശം അതിനു കാരണമായെന്നും 2009 മുതല്‍ ഗുജറാത്തുമായുള്ള ജെട്രോയുടെ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച സുസുക്കി പറഞ്ഞു. അദ്ദേഹത്തിന്റെ ശുപാര്‍ശ പ്രകാരം ജെട്രോ 2013-ല്‍ അഹമ്മദാബാദില്‍ പ്രോജക്ട് ഓഫീസ് തുറന്നു. ജാപ്പനീസ് കമ്പനികളില്‍ നിന്നുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ച ഇന്ത്യയിലെ ടൗണ്‍ഷിപ്പുകളും അദ്ദേഹം എടുത്തുകാട്ടി. ഗുജറാത്തിലെ പ്രോജക്ട് ഓഫീസ് 2018-ല്‍ റീജിയണല്‍ ഓഫീസായി ഉയര്‍ത്തിയ കാര്യം പരാമര്‍ശിച്ചു. ഗുജറാത്തില്‍ ഏതാണ്ട് 360 ജാപ്പനീസ് കമ്പനികളും ഫാക്ടറികളും ഉണ്ടെന്ന് സുസുക്കി അറിയിച്ചു. അര്‍ദ്ധചാലകങ്ങള്‍, ഗ്രീന്‍ ഹൈഡ്രജന്‍, പുനരുപയോഗ ഊര്‍ജം, ഔഷധ മേഖലകള്‍ തുടങ്ങിയ ഇന്ത്യയിലെ ഭാവി വ്യവസായ മേഖലകളിലേക്ക് കടക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുകയും, അടുത്ത വൈബ്രന്റ് ഗുജറാത്തില്‍ അര്‍ദ്ധചാലക ഇലക്ട്രോണിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ജാപ്പനീസ് വ്യവസായ പ്രതിനിധി സംഘത്തെ ക്ഷണിച്ചതായി അറിയിക്കുകയും ചെയ്തു. ഇന്ത്യയെ നിക്ഷേപത്തിന് അഭികാമ്യമായ സ്ഥലമാക്കി മാറ്റുന്നതിനുള്ള മാര്‍ഗനിര്‍ദേശത്തിന് പ്രധാനമന്ത്രി മോദിയോട് സുസുക്കി നന്ദി പറഞ്ഞു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20 വര്‍ഷിക ആഘോഷപരിപാടിയെ ഇന്ന് അഹമ്മദാബാദിലെ സയന്‍സ് സിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 20 വര്‍ഷം മുമ്പ്, 2003 സെപ്റ്റംബര്‍ 28 ന് അന്നു ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ആരംഭിച്ചത്. കാലക്രമേണ, ഇത് ഒരു യഥാര്‍ത്ഥ ആഗോള സംഭവമായി രൂപാന്തരപ്പെട്ടു, ഇന്ത്യയിലെ പ്രധാന വ്യവസായ ഉച്ചകോടികളിലൊന്നായി ഇത് മാറി.

വൈബ്രന്റ് ഗുജറാത്ത് ഒരു യഥാര്‍ത്ഥ ആഗോള ഉച്ചകോടിയായി മാറിയെന്ന് വൈബ്രന്റ് ഗുജറാത്തിന്റെ യാത്രയെ അനുസ്മരിച്ച് വെല്‍സ്പണ്‍ ചെയര്‍മാന്‍ ബി കെ ഗോയങ്ക പറഞ്ഞു. നിക്ഷേപ പ്രോത്സാഹനം ഒരു ദൗത്യമായിരുന്ന അന്നത്തെ മുഖ്യമന്ത്രിയുടെയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെയും കാഴ്ചപ്പാട് അദ്ദേഹം അനുസ്മരിച്ചു. ഈ പരിപാടി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി. ഭൂകമ്പത്തില്‍ നാശം വിതച്ച കച്ച് മേഖല പുനര്‍നിര്‍മിക്കാന്‍ ശ്രീ മോദി ഉപദേശിച്ച ആദ്യ വൈബ്രന്റ് ഗുജറാത്തിലെ അനുഭവം അദ്ദേഹം അനുസ്മരിച്ചു. പ്രധാനമന്ത്രിയുടെ ഉപദേശം ചരിത്രപരമാണെന്നും എല്ലാ പിന്തുണയോടെയും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ കഴിയുമെന്നും ശ്രീ ഗോയങ്ക പറഞ്ഞു. ഇന്നത്തെ കച്ചിന്റെ ഊര്‍ജ്ജസ്വലതയെ അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഒരു വിജനമായ പ്രദേശം എന്നതില്‍ നിന്ന് വളരെ അകലെയാണ്; ഈ പ്രദേശം ഉടന്‍ തന്നെ ലോകത്തിന് ഹരിത ഹൈഡ്രജന്റെ കേന്ദ്രമായി മാറും. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രധാനമന്ത്രിയുടെ 2009ലെ ശുഭാപ്തിവിശ്വാസം അദ്ദേഹം അനുസ്മരിച്ചു, വൈബ്രന്റ് ഗുജറാത്ത് ആ വര്‍ഷവും മികച്ച വിജയമായിരുന്നു. 70 ശതമാനത്തിലധികം ധാരണാപത്രങ്ങള്‍ സംസ്ഥാനത്ത് നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

വൈബ്രന്റ് ഗുജറാത്ത് ആരംഭിച്ച പ്രവണത മറ്റ് സംസ്ഥാനങ്ങളിലും ഇന്ത്യയെ ആഗോള നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് കാരണമായെന്ന് ആര്‍സലര്‍ മിത്തല്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ലക്ഷ്മി മിത്തല്‍ പറഞ്ഞു. ഇതില്‍ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും കാര്യക്ഷമതയുംവലിയ പങ്കു വഹിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആഗോള സമവായ നിര്‍മ്മാതാവായി ഉയര്‍ന്നുവന്ന ജി 20ക്ക് പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിച്ചു. മുന്‍നിര വ്യാവസായിക സംസ്ഥാനമെന്ന നിലയില്‍ ഗുജറാത്തിന്റെ പദവിയും അത് ആഗോള മത്സരശേഷി എങ്ങനെ ഫലപ്രദമായി പ്രകടിപ്പിക്കുന്നുവെന്നതിനും ശ്രീ മിത്തല്‍ അടിവരയിട്ടു സംസാരിച്ചു. സംസ്ഥാനത്തെ ആര്‍സലര്‍ മിത്തല്‍ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3