75 ാം വാര്‍ഷിക എഡിഷനില്‍ വെസ്പ സ്‌കൂട്ടറുകള്‍
വെസ്പ ജിടിഎസ്, വെസ്പ പ്രിമവേര മോഡലുകളുടെ പ്രത്യേക പതിപ്പുകളാണ് വിപണിയിലെത്തിക്കുന്നത്
മിലാന്‍: വെസ്പ സ്‌കൂട്ടറുകളുടെ 75 ാം വാര്‍ഷിക എഡിഷന്‍ പിയാജിയോ അനാവരണം ചെയ്തു. വെസ്പ ജിടിഎസ്, വെസ്പ പ്രിമവേര മോഡലുകളുടെ പ്രത്യേക പതിപ്പുകളാണ് വിപണിയിലെത്തിക്കുന്നത്. ഇരു സ്‌കൂട്ടറുകളുടെയും 125 സിസി, 300 സിസി വേരിയന്റുകളിലും സ്‌പെഷല്‍ എഡിഷന്‍ ലഭിക്കും.
പ്രത്യേക മഞ്ഞ മെറ്റാലിക് ബോഡിവര്‍ക്ക് ലഭിച്ചിരിക്കുന്നു. സൈഡ് പാനലുകളിലും മഡ്ഗാര്‍ഡിലും 75 എന്ന നമ്പര്‍ കാണാം. സ്‌കൂട്ടറുകളുടെ വാല്‍ഭാഗത്ത് വൃത്താകൃതിയുള്ള വലിയ തുകല്‍ ബാഗ് നല്‍കി. ഡയമണ്ട് ഫിനിഷ് സഹിതം ചാര നിറമുള്ള ചക്രങ്ങള്‍ നല്‍കി. സീറ്റിലും തുകല്‍ സാന്നിധ്യം ലഭിച്ചു. സ്റ്റാന്‍ഡേഡ് മോഡലുകള്‍ പോലെ, റിയര്‍ വ്യൂ കണ്ണാടികള്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ലഗേജ് റാക്ക്, എക്‌സോസ്റ്റ് എന്നിവിടങ്ങളില്‍ ക്രോം സാന്നിധ്യം കാണാം.
ഇറ്റാലിയന്‍ സില്‍ക്ക് സ്‌കാര്‍ഫ്, വിന്റേജ് സ്റ്റീല്‍ വെസ്പ പ്ലേറ്റ്, എട്ട് ദശാബ്ദം പഴക്കമുള്ള വെസ്പയുടെ ചരിത്രം വിവരിക്കുന്ന എട്ട് കളക്‌റ്റേഴ്‌സ് പോസ്റ്റ്കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന വെല്‍ക്കം കിറ്റ് കൂടെ ലഭിക്കും. 75 ാം വാര്‍ഷിക എഡിഷന്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.