September 16, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നല്ല വായന ലോകത്തെ സ്നേഹിക്കാന്‍ പഠിപ്പിക്കും

ആലുവ:നല്ല വായന ലോകത്തെ സ്നേഹിക്കാന്‍ പഠിപ്പിക്കുമെന്നും മനുഷ്യന്‍ സ്നേഹിക്കാന്‍ പഠിക്കുന്നത് സാഹിത്യത്തിലൂടെയാണെന്നും പ്രൊഫ.എം.കെ സാനു പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാ മിഷന്‍, യു.സി. കോളേജ് മലയാള വിഭാഗം എന്നിവരുടെ സഹകരണത്തോടെ ആലുവ യു.സി കോളേജ് ടി.ബി നൈനാന്‍ ഹാളില്‍ നടന്ന ജില്ലാതല വായന പക്ഷാചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനയിലൂടെ നേടേണ്ട സംസ്‌കാരം ധര്‍മ്മബോധമാണെന്നും മതഭ്രാന്തിന് അതില്‍ സ്ഥാനമില്ലെന്നും പ്രൊഫ.സാനു പറഞ്ഞു. ആഴത്തില്‍ വായിച്ചാല്‍ ലോകത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും വലിയ അത്ഭുതം തോന്നും. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ക്രിസ്തുവിന്റെ വാക്കാണ് സാഹിത്യത്തിന്റെയും ഭാഷ. ലിയോ ടോള്‍സ്റ്റോയിയെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചത് വായനയാണെന്നും അദ്ദേഹം പറഞ്ഞു.

  ജിസിസി നയം ഈ വര്‍ഷം: മുഖ്യമന്ത്രി

വായന ജന്മനാ കിട്ടുന്ന വാസനയാണ്. ആ വാസന ഇല്ലെങ്കില്‍ വളര്‍ത്തി എടുക്കണം. നല്ല പുസ്തകങ്ങള്‍ ലഭിച്ചാല്‍ പുലര്‍ച്ചെ വരെ ഇരുന്നു വായിക്കുന്നതായിരുന്നു തന്റെ ശീലമെന്നും അദ്ദേഹം പറഞ്ഞു. വായനയിലൂടെ സ്വയം മഹത്വത്തിന്റെ അംശം ഉള്‍ക്കൊണ്ട് മറ്റുള്ളവരെയും മഹത്വം കൈവരിക്കാന്‍ പ്രാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കവിതയുടെ താളപ്രമാണങ്ങള്‍ എന്ന വിഷയത്തില്‍ കെ.ബി രാജ് ആനന്ദ് പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ ജോമി വായനാദിന സന്ദേശം നല്‍കി.

  ആര്‍സിസി ന്യൂട്രാഫില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം
Maintained By : Studio3