ലോകത്ത് വാക്സിന്‍ അസമത്വം; ഇത് പാടില്ലെന്ന് നേതാക്കള്‍
1 min read
[perfectpullquote align=”full” bordertop=”true” cite=”” link=”” color=”#00cc00″ class=”” size=”17″]
- വാക്സിന്‍ വിതരണത്തിലെ വിടവ് നികത്തണമെന്ന ആവശ്യം ശക്തമാകുന്നു
- ഡബ്ല്യുഎച്ച്ഒ, വേള്‍ഡ് ബാങ്ക്, ഐഎംഎഫ്, ഡബ്ല്യുടിഒ തുടങ്ങിയ ആഗോള സംഘടനകള്‍ രംഗത്ത്
- ചില രാജ്യങ്ങളിലെ വാക്സിനേഷന്‍ വിടവ് എല്ലാവര്‍ക്കും ഭീഷണിയെന്ന് ഐഎംഎഫ് മേധാവി
[/perfectpullquote]
വാഷിംഗ്ടണ്‍: ലോകത്ത് ശക്തിപ്പെട്ടുവരുന്ന വാക്സിന്‍ അസമത്വത്തിനെതിരെ ആഗോള സംഘടനകള്‍ രംഗത്ത്. ആഗോള സാമ്പത്തിക രംഗം വീണ്ടും ഉന്നതി പ്രാപിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം ലോകത്തെ വാക്സിനേറ്റ് ചെയ്യുകയാണെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്)യുടെ മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റലിന ജോര്‍ജൈവ പറഞ്ഞു. ചില രാജ്യങ്ങളിലെ വാക്സിനേഷന്‍ പ്രശ്നങ്ങള്‍ ലോകത്തിലെ എല്ലാവര്‍ക്കും തന്നെ അപകടകരമായി മാറുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാതെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കര കയറാന്‍ സാധിക്കില്ലെന്ന കാര്യം നേതാക്കള്‍ക്കും സാധാരണക്കാര്‍ക്കും ഇപ്പോള്‍ ഒരുപോലെ മനസിലായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വാക്സിന്‍ വിതരണ സംവിധാനത്തില്‍ കൂടുതല്‍ തുല്യത കൊണ്ടു വരാന്‍ ലോകനേതാക്കള്‍ക്ക് സാധിക്കണമെന്നും ലോകത്തിലെ നാല് പ്രമുഖ ആഗോള സംഘടനകളുടെ മേധാവികള്‍ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര നാണ്യനിധി, ലോകാരോഗ്യ സംഘടന, വേള്‍ഡ് ബാങ്ക്, ലോക വ്യാപാര സംഘടന എന്നിവയുടെ തലപ്പത്തിരിക്കുന്നവരാണ് വാക്സിന്‍ അസമത്വം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ സാധിക്കണമെന്ന് ആവശ്യപ്പെട്ടത്. സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മില്‍ വാക്സിന്‍ വിഷയത്തില്‍ വലിയ അസമത്വം നിലനില്‍ക്കുകയാണെന്നും ഇതിനോടകം തന്നെ 3.5 ദശലക്ഷം പേര്‍ കോവിഡ് കാരണം മരണപ്പെട്ടുവെന്നും ഇവര്‍ ഓര്‍മിപ്പിച്ചു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഏഴ് രാജ്യങ്ങളോട് വാക്സിന്‍ അസമത്വം അവസാനിപ്പിക്കുന്നതിന് ഫണ്ട് ചെയ്യണമെന്നാണ് ഈ ആഗോള സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ലോകത്തെ മുഴുവന്‍ വാക്സിനേറ്റ് ചെയ്യുകയെന്ന ഉദ്ദേശ്യവുമായി 50 ബില്യണ്‍ ഡോളറിന്‍റെ പദ്ധതി ഐഎംഎഫ് തയാറാക്കിയിട്ടുണ്ട്
വാക്സിന്‍ അസമത്വം അവസാനിപ്പിക്കാന്‍ ഐഎംഎഫ് പ്രഖ്യാപിച്ച 50 ബില്യണ്‍ ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ജി-7 രാജ്യങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വര്‍ഷം അവസാനത്തോട് കൂടി മൊത്തം ലോക ജനസംഖ്യയുടെ 40 ശതമാനത്തെയെങ്കിലും വാക്സിനേറ്റ് ചെയ്യിക്കണം. അടുത്ത വര്‍ഷം അവസാനമാകുമ്പോഴേക്കും ഇത് 60 ശതമാനമാക്കണം-ഐഎംഎഫ് ഉള്‍പ്പെടുന്ന സംഘടനകളുടെ മേധാവികള്‍ വ്യക്തമാക്കി. എങ്കില്‍ മാത്രമേ സാമ്പത്തിക തിരിച്ചുവരവ് സാധ്യമാകൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ആരോഗ്യവുമായി മാത്രം ബന്ധപ്പെട്ടതല്ല ഈ വിഷയമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജൈവ പറയുന്നു. വാക്സിനേറ്റ് ചെയ്യുകയെന്നതാണ് സാമ്പത്തിക തിരിച്ചുവരവിനുള്ള ഏകമാര്‍ഗം. വാക്സിന്‍ പോളിസി തന്നെയാണ് ഇപ്പോഴത്തെ സാമ്പത്തിക പോളിസിയും-അവര്‍ പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോട് കൂടി മൊത്തം ലോക ജനസംഖ്യയുടെ 40 ശതമാനത്തെയെങ്കിലും വാക്സിനേറ്റ് ചെയ്യിക്കണമെന്ന് ഐഎംഎഫ്
അതേസമയം രാജ്യത്തെ യോഗ്യരായ മുഴുവന്‍ ജനങ്ങള്‍ക്കും എത്രയും വേഗം വാക്സിന്‍ നല്‍കാന്‍ തയാറെടുക്കുകയാണ് ഇന്ത്യ. കേന്ദ്രത്തിന്‍റെ സഹായത്തോടെ ആഭ്യന്തര വാക്സിന്‍ ഉല്‍പ്പാദനം രാജ്യത്ത് ക്രമാനുഗതമായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംരംഭത്തിന്‍റെ ഭാഗമായി ആത്മനിര്‍ഭര്‍ ഭാരത് 3.0 മിഷന്‍ കോവിഡ് സുരക്ഷക്കു കീഴില്‍, മൂന്ന് പൊതു മേഖല സംരംഭങ്ങളെ കൂടി ബയോടെക്നോളജി വകുപ്പ് പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ഹാഫ്കൈന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, മുംബൈ, ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ്, ഹൈദരാബാദ്, ഭാരത് ഇമ്മ്യൂണോളജിക്കല്‍സ് & ബയോളജിക്കല്‍സ് ലിമിറ്റഡ്, ബുലന്ദശഹര്‍, യുപി എന്നിവയാണ് അവ.
മഹാരാഷ്ട്രയിലെ പൊതുമേഖലാ സ്ഥാപനമായ ഹാഫ്കൈന്‍ ബയോഫാര്‍മ ഹൈദരാബാദിലെ ഭാരത് ബയോടെക് ലിമിറ്റഡുമായി സാങ്കേതിക വിദ്യ കൈമാറ്റ ക്രമീകരണത്തിലൂടെ കോവാക്സിന്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. ഒരു വര്‍ഷം 22.8 കോടി ഡോസ് കോവാക്സിന്‍ ഉത്പാദിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ഇതിന് കേന്ദ്രം ഗ്രാന്‍റായി 65 കോടി രൂപയും, മഹാരാഷ്ട്ര സര്‍ക്കാര്‍ 94 കോടി രൂപയും നല്‍കിയിട്ടുണ്ട്.