വിപി ജോയ് പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ വി പി ജോയിയെ സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
മാര്‍ച്ച് ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. ഒരു ഇലക്ട്രോണിക്സ് എഞ്ചിനീയറായിരുന്ന ജോയ് 1987ലാണ് സിവില്‍ സര്‍വീസിലെത്തുന്നത്. പ്രൊവിഡന്‍റ് കമ്മീഷണര്‍ എന്ന നിലക്കും അദ്ദേഹം മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് ജനുവരിയിലാണ് ജോയ് സംസ്ഥാന സര്‍വീസില്‍ തിരിച്ചെത്തിയത്. അതേസമയം നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്ക് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായി നിയമനം ലഭിച്ചു. ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം.