January 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓട്ടൊമൊബീല്‍ കംപൊണന്‍റ് പ്രാദേശികവത്കരണം 100%ല്‍ എത്തിക്കുക: ഗഡ്കരി

ന്യൂഡെല്‍ഹി: കംപൊണന്‍റുകളുടെ പ്രാദേശികവത്ക്കരണം 100 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ തയാറാകണമെന്ന് വാഹന നിര്‍മാതാക്കളോട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അല്ലാത്തപക്ഷം ആഭ്യന്തര ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇറക്കുമതിയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഓട്ടോമോട്ടീവ് കോമ്പോണന്‍റ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ വാഹനമേഖലയിലെ കൊംപണന്‍റുകളുടെ പ്രാദേശികവല്‍ക്കരണത്തിന്‍റെ നിലവാരം ഇപ്പോള്‍ 70 ശതമാനം മാത്രമാണ്. ഇന്ത്യന്‍ കംപൊണന്‍റ് നിര്‍മാതാക്കള്‍ പൂര്‍ണമായും കഴിവുള്ളവരാണെന്നും ആവശ്യമായ ഭാഗങ്ങള്‍ പൂര്‍ണ്ണമായും വിതരണം ചെയ്യാന്‍ അവര്‍ക്ക് അവസരം നല്‍കണമെന്നും ഗഡ്കരി പറഞ്ഞു. ഓട്ടോമൊബീല്‍ മേഖല ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമാണെന്നും ഉല്‍പ്പാദന മേഖലയില്‍ പ്രധാന സംഭാവന നല്‍കുന്നുണ്ടെന്നും മന്ത്രി ആവര്‍ത്തിച്ചു.

  ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഘടകങ്ങളുടെ വിതരണത്തില്‍, ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാനുഫാക്ചറിംഗ് കമ്പനികളോട് ഗഡ്കരി ആവശ്യപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആഗോള വാഹന നിര്‍മാണ കേന്ദ്രമാക്കി മാറ്റുന്നതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനായുള്ള പൂര്‍ണമായ നയം വും പ്രഖ്യാപിക്കുമെന്നും ഗഡ്കരി പറഞ്ഞു.
നിര്‍ദ്ദിഷ്ട വോളണ്ടറി വെഹിക്കിള്‍സ് സ്ക്രാപ്പേജ് നയത്തിലൂടെ അസംസ്കൃത വസ്തുക്കളായ സ്റ്റീല്‍, പ്ലാസ്റ്റിക്, റബ്ബര്‍, ചെമ്പ്, അലുമിനിയം എന്നിവയും ലഭ്യമാകുമെന്നും ഇത് മാനുഫാക്ചറിംഗ് കമ്പനികള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

  നാസ്കോം ഫയ:80യുടെ ക്ലൗഡ് കമ്പ്യൂട്ടിംഗിനെക്കുറിച്ചുള്ള സെമിനാര്‍
Maintained By : Studio3