October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മോഡല്‍ ടെനന്‍സി ആക്റ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=”16″]   വീടു വാടകയ്ക്ക് നല്‍കലിനെ ഔപചാരിക വിപണിയിലേക്ക് ക്രമേണ മാറ്റി വ്യാവസായികവത്കരിക്കാന്‍ ഈ നിയമത്തിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. [/perfectpullquote]

ന്യൂഡല്‍ഹി: മോഡല്‍ ടെന്‍സി നിയമത്തിന് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വാടക ഭവനങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായുള്ള നിയമപരമായ ചട്ടക്കൂടില്‍ മാറ്റം വരുത്തുന്നതാണ് പുതിയ നിയമം. ഒരു ബിസിനസ്സ് മോഡല്‍ എന്ന നിലയില്‍ വാടക ഭവനങ്ങളുടെ മേഖലയെ പരിഗണിച്ച് സ്വകാര്യ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. ഇതിലൂടെ രാജ്യത്തെ രൂക്ഷമായ ഭവന ക്ഷാമം മാറ്റിയെടുക്കാനാകുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

  സംഭവ് സ്റ്റീല്‍ ട്യൂബ്സ് ഐപിഒയ്ക്ക്

എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പുതിയ നിയമനിര്‍മ്മാണം നടത്തുകയോ നിലവിലുള്ള വാടക നിയമങ്ങളില്‍ ഉചിതമായ രീതിയില്‍ ഭേദഗതി നടപ്പാക്കുകയോ ചെയ്യുന്നതിനായാണ് മോഡല്‍ ടെനന്‍സി ആക്റ്റിന് അംഗീകാരം നല്‍കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.
വീടു വാടകയ്ക്ക് നല്‍കലിനെ ഔപചാരിക വിപണിയിലേക്ക് ക്രമേണ മാറ്റി വ്യാവസായികവത്കരിക്കാന്‍ ഈ നിയമത്തിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

‘രാജ്യത്ത് ഊര്‍ജ്ജസ്വലവും സുസ്ഥിരവും ഏല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഭവന നിര്‍മാണ വിപണി സൃഷ്ടിക്കുകയെന്നതാണ് മോഡല്‍ ടെനന്‍സി ആക്റ്റ് ലക്ഷ്യമിടുന്നത്. എല്ലാ വരുമാന വിഭാഗങ്ങള്‍ക്കുമായി മതിയായ വാടക ഭവന സ്റ്റോക്ക് സൃഷ്ടിക്കാന്‍ ഇത് സഹായിക്കും, അതുവഴി ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കപ്പെടും,’ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

  ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ഫ്ളിപ്പ്കാര്‍ട്ടുമായി കൈകോര്‍ക്കുന്നു

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ വാടക ഭവന ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിനും നിയമം സഹായകമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

Maintained By : Studio3