September 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ നിലവിൽ വരും; പ്രൊഫ. ജഗത് ഭൂഷൺ നദ്ദ

കൊച്ചി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ റഗുലേറ്ററി ഏജൻസിയായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെ സമ്പൂർണ്ണമായി പരിഷ്കരിച്ച് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ നിലവിൽ വരുമെന്ന് യു ജി സിയുടെ കൺസോർഷ്യം ഓഫ് എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ പ്രൊഫ. ജഗത് ഭൂഷൺ നദ്ദ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ആരംഭിച്ച ഓൺലൈൻ കോഴ്സുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിനനുസരിച്ച് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഡിജിറ്റലാക്കി മാറ്റുന്നതിനുളള നടപടികൾ നടന്നു വരുന്നു. ഇതിന്റെ ഭാഗമായി ഓൺലൈൻ കോഴ്സുകൾക്ക് കൂടുതൽ പ്രാധാന്യം നൽകും. എല്ലാ സർവ്വകലാശാലകളും ഓരോ പഠന വിഭാഗത്തിലും ഓൺലൈൻ കോഴ്സുകൾ ആരംഭിക്കണം, പ്രൊഫ. ജഗത് ഭൂഷൺ നദ്ദ പറഞ്ഞു. കാലടി മുഖ്യ ക്യാമ്പസിലെ മീഡിയ സെന്ററിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അധ്യക്ഷയായിരുന്നു. സർവ്വകലാശാലയുടെ ഓൺലൈൻ പഠന കേന്ദ്രം ഡയറക്ടർ പ്രൊഫ. ടി. ആർ. മുരളീകൃഷ്ണൻ, ജോയിന്റ് ഡയറക്ടർ ഡോ. എം. എൻ. ബാബു, ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ഡോ. വി. കെ. ഭവാനി, ഡോ. കെ. എസ്. ജിനിത, ഡോ. കെ. പ്രീതി എന്നിവർ പ്രസംഗിച്ചു. സർവ്വകലാശാലയുടെ കാലടി കാമ്പസിലെ മീഡിയ സെന്ററിൽ ക്രമീകരിച്ചിരിക്കുന്ന ഓൺലൈൻ ലേണിംഗ് സെന്ററും റെക്കോർഡിംഗ് സ്റ്റുഡിയോയും പ്രൊഫ. ജഗദ് ഭൂഷൺ നദ്ദ സന്ദർശിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ ആഭിമുഖ്യത്തിൽ രണ്ട് ഓൺലൈൻ കോഴ്സുകളാണ് ആരംഭിച്ചിരിക്കുന്നത്. ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം, സാൻസ്ക്രിറ്റ് ഫോർ സ്പെഷ്യൽ പർപ്പസ് – ആയുർവേദ എന്നിവയാണ് സർവ്വകലാശാലയിൽ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ കോഴ്സുകൾ.

  റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കില്ലിംഗ് അക്കാഡമി
Maintained By : Studio3