September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുബര്‍ 250 എന്‍ജിനീയര്‍മാരെ നിയമിക്കുന്നു

1 min read

ബെംഗളൂരു: ബെംഗളൂരുവും ഹൈദരാബാദും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടീമുകളുടെ വിപുലീകരണത്തിനായി 250 എന്‍ജിനീയര്‍മാരെ നിയമിക്കുമെന്ന് യുബര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് എഞ്ചിനീയറിംഗ്, ഉല്‍പ്പന്ന ജോലികള്‍ക്കായി കമ്പനി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു.

യുബര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഈറ്റ്സ്, മാര്‍ക്കറ്റ്പ്ലെയ്സ്, റിസ്ക് ആന്‍ഡ് പേയ്മെന്‍റ്സ്, യുബര്‍ ഫോര്‍ ബിസിനസ് (യു 4 ബി), മാര്‍ക്കറ്റിംഗ്, പരസ്യ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലെ കൂട്ടിച്ചേര്‍ക്കലിനും പുതിയ ടീമുകള്‍ രൂപീകരിക്കുന്നതിനുമായി നിയമന പ്രക്രിയകള്‍ ആരംഭിച്ചതായി യുബര്‍ പറഞ്ഞു. തൊഴില്‍ ശേഷി വിപുലമാക്കുന്നതിലൂടെ വളര്‍ന്നുവരുന്ന മൊബിലിറ്റി, ഡെലിവറി വെല്ലുവളികളെ ഫലപ്രദമായി നേരിടാനാകും എന്നാണ് കമ്പനി കണക്കാക്കുന്നത്.

  സോഷ്യല്‍ ഇംപാക്റ്റ് പുരസ്കാരം ജെന്‍ റോബോട്ടിക്സിന്

റൈഡര്‍-ഡ്രൈവര്‍ വളര്‍ച്ച, ഡെലിവറി, ഈറ്റ്സ്, ഡിജിറ്റല്‍ പേമെന്‍റ്സ്, റിസ്ക് ആന്‍ഡ് കംപ്ലയിന്‍സ്, മാര്‍ക്കറ്റ് പ്ലേസ്, ഉപഭോക്തൃ പരിഗണനകള്‍ , ഇന്‍ഫ്രാസ്ട്രക്ചര്‍, അഡ്ടെക്, ഡാറ്റ, സേഫ്റ്റി, ഫിനാന്‍സ് ടെക്നോളജി എന്നീ വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ നിയമനങ്ങള്‍ സഹായകമാകുമെന്നും യുബര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു

Maintained By : Studio3